/indian-express-malayalam/media/media_files/2025/10/05/bigg-boss-malayalam-season-7-binny-shanavas-noobin-2025-10-05-19-28-45.jpg)
Photograph: (Screengrab)
Bigg Boss malayalam Season 7:ഷാനവാസിന്റെ ഭാഗത്ത് നിന്ന് ബിഗ് ബോസ് ഹൗസിൽ തനിക്ക് നേരെ ഉയർന്ന മോശം വാക്കുകൾക്കെതിരെ പ്രതികരിച്ച് ബിന്നിയുടെ ഭർത്താവും നടനുമായ നൂബിൻ. കഴിഞ്ഞ ദിവസം ബിന്നിയും ഷാനവാസും തമ്മിൽ വഴക്കുണ്ടായപ്പോൾ ബിന്നിയുടെ ഭർത്താവിനെ പെൺകോന്തൻ എന്നെല്ലാം ഷാനവാസ് വിളിച്ചിരുന്നു. ഞാൻ എന്റെ ഭാര്യയെ കെയർ ചെയ്യുന്ന ആളാണ്. ഷാനവാസ് വീട്ടിലുള്ളവരെ അടിമകളായാവാം കാണുന്നത് എന്നാണ് യൂട്യൂബ് വിഡിയോയിൽ ഷാനവാസിന് മറുപടിയായി നൂബിൻ പറയുന്നത്.
ബിഗ് ബോസ് ഒരു ഗെയിം ആണ് എന്ന നല്ല ബോധ്യം ഉള്ളതിനാലാണ് ഇത്ര നാളും പലതും കേട്ടിട്ടും പ്രതികരിക്കാതെ വിട്ടത് എന്ന് നൂബിൻ പറഞ്ഞു. ഞാൻ ബിഗ് ബോസിൽ പോകുന്ന സമയം ഷാനവാസിനോട് ഈ കാര്യങ്ങൾ ചോദിക്കണം എന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ ഞാൻ ബിഗ് ബോസിൽ ഗസ്റ്റ് ആയാണ് പോയത്. അല്ലാതെ മത്സരാർഥിയായല്ല എന്നത് കൊണ്ടാണ് ചോദിക്കാതിരുന്നത്, യൂട്യൂബ് വിഡിയോയിൽ പറഞ്ഞു.
Also Read: രണ്ട് കുട്ടികൾ വേണം; ഒരു കുഞ്ഞിനെ ദത്തെടുക്കും; ഒരു കുഞ്ഞിനെ പ്രഗ്നൻസിയിലൂടെയും: ആദില ; Bigg Boss Malayalam Season 7
"ഇപ്പോൾ ബിഗ് ബോസ് ഹൗസിനുള്ളിൽ അതിന്റെ പേരിൽ നടന്ന അടിയേക്കാൾ വലിയ അടി പുറത്താണ് നടക്കുന്നത്. പിആർ വർക്കുകാർ പരിധി വിട്ടാണ് പ്രവർത്തിക്കുന്നത്. എന്നെ മാത്രമല്ല, പലരേയും ആക്രമിക്കുന്നു. പെൺകോന്തൻ എന്ന് ഷാനവാസ് എന്നെ ഒരു അൻപതിലധികം വട്ടം വിളിച്ചിട്ടുണ്ടാവും. പെൺകോന്തൻ എന്ന് വിളിക്കാൻ അവൻ എന്താണ് ഉദ്ധേശിച്ചത് എന്ന് എനിക്ക് അറിയില്ല. ചിലപ്പോൾ എന്റെ യൂട്യൂബ് വല്ലതും കണ്ടിട്ടുണ്ടാവും."
Also Read: പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ട് ജിസേൽ പുറത്തേക്ക്; Bigg Boss Malayalam 7
"ഞാനും ബിന്നിയും സീരിയൽ ഷൂട്ടിന് പോയി ക്ഷീണിച്ചാവും വരുന്നത്. അതിൽ സീരിയലിലെ നായികയോ മറ്റോ ആണെങ്കിൽ കൂടുതൽ ബുദ്ധിമുട്ടാണ്. ബിന്നിക്ക് തുടരെ ഷൂട്ട് ഉണ്ടാവും. അപ്പോൾ അവൾക്ക് ക്ഷീണം ഉണ്ടാവും എന്ന് മനസിലാക്കി ഞാൻ കുറച്ച് ജോലികളൊക്കെ ചെയ്യും. അവൾ വിശ്രമിക്കട്ടെ എന്ന് കരുതി. ഈ കാരണം കൊണ്ടാണോ അവൻ എന്നെ അങ്ങനെ വിളിച്ചത് എന്ന് അറിയില്ല."
"ഷാനവാസ് ചിലപ്പോൾ അവന്റെ വീട്ടിൽ ഭാര്യയേയും അമ്മയേയുമെല്ലാം അടിമകളെ പോലെയായിരിക്കും നോക്കുന്നത്. ഷാനവാസ് വീട്ടുകാരെ അടിമകളായാണ് കരുതുന്നത് എന്ന് കരുതി എല്ലാവരും അങ്ങനെയാണോ. ഞാൻ അങ്ങനെയല്ല. എന്റെ വീട്ടുകാരെ സഹായിക്കുന്നതിന്റെ പേരിൽ എന്നെ പെൺകോന്തൻ എന്ന് വിളിക്കുന്നുണ്ടെങ്കിൽ എനിക്ക് സന്തോഷമേയുള്ളു. ഇന്ന് ലാലേട്ടൻ എന്തായാലും ബിന്നിയെ വഴക്ക് പറയും. അത് എന്താണ് എന്ന് എനിക്ക് അറിയാം. നല്ലത് പോലെ ചിന്തിച്ചാൽ നിങ്ങൾക്കും മനസിലാവും," യുട്യൂബ് വീഡിയോയിൽ നൂബിൻ പറഞ്ഞു.
Read More: നീ പോയി ലക്ഷ്മിയുടെ കൂടെ സംസാരിക്ക്; ലാലേട്ടനു മുന്നിൽ പരസ്പരം കലഹിച്ച് ആര്യനും ജിസേലും: Bigg Boss Malayalam 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.