/indian-express-malayalam/media/media_files/2025/10/05/bigg-boss-malayalam-season-7-oneal-against-lakshmi-2025-10-05-16-47-33.jpeg)
Source: Screengrab
Bigg Boss malayalam Season 7:ബിഗ് ബോസ് ഹൗസിൽ നിന്ന് ഈ ആഴ്ച പുറത്തായ ഒരാൾ ഒനീലായിരുന്നു. ബിഗ് ബോസിൽ നിന്ന് എവിക്ട് ആയതിന് പിന്നാലെ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലും നാട്ടിൽ തിരിച്ചെത്തിയതിന് ശേഷം ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ലക്ഷ്മിക്കെതിരെ വലിയ വിമർശനവും പരിഹാസവുമാണ് ഒനീലിൽ നിന്ന് വരുന്നത്.
ഒനീലിന് മുൻപേ ഹൗസിൽ നിന്ന് എവിക്ട് ആവേണ്ട വ്യക്തി ആര് എന്ന ചോദ്യത്തിന് ഒനീൽ നൽകിയ മറുപടി ഇങ്ങനെ, "എനിക്ക് മുൻപേ പുറത്താവേണ്ട ആൾ മാത്രമല്ല, ആ ഗെയിമിന് സ്യൂട്ട് ആവാത്ത ഒരേയൊരു വ്യക്തി ലക്ഷ്മിയാണ്. ലക്ഷ്മി അവിടെ എന്ത് ഗെയിം ആണ് കളിക്കുന്നത് എന്ന് അറിയില്ല. കാണാത്ത കാര്യങ്ങൾക്കെല്ലാം ലക്ഷ്മി ബഹളം വെക്കുന്നു. പ്രഹസനം നടത്തുന്നു."
Also Read: രണ്ട് കുട്ടികൾ വേണം; ഒരു കുഞ്ഞിനെ ദത്തെടുക്കും; ഒരു കുഞ്ഞിനെ പ്രഗ്നൻസിയിലൂടെയും: ആദില ; Bigg Boss Malayalam Season 7
മണ്ടത്തരങ്ങൾ മാത്രമാണ് ലക്ഷ്മി കാണിച്ച് കൂട്ടുന്നത് എന്ന് പറഞ്ഞ ഒനീൽ നാട്ടിൽ തിരിച്ചെത്തിയതിന് ശേഷവും ലക്ഷ്മിക്കെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. ബിഗ് ബോസിലേക്ക് വഴി തെറ്റി വന്നതാണ് ലക്ഷ്മി. പുരുഷവിരോധിയാണ് ലക്ഷ്മി എന്നും ഒനീൽ പറഞ്ഞു.
Also Read: പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ട് ജിസേൽ പുറത്തേക്ക്; Bigg Boss Malayalam 7
ബിഗ് ബോസിൽ വൈൽഡ് കാർഡായി എത്തിയ മസ്താനിയെ ഒനീൽ മോശമായി സ്പർശിച്ചു എന്ന് ആരോപിച്ച് ലക്ഷ്മി വലിയ പ്രശ്നം ഉണ്ടാക്കിയിരുന്നു. ഒനീൽ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു.
എന്നാൽ ഇവിടെ ഒനീലിന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റും ഉണ്ടായിട്ടില്ലെന്ന് മോഹൻലാൽ വീക്കെൻഡ് എപ്പിസോഡിൽ ഉൾപ്പെടെ വ്യക്തമാക്കി. ലക്ഷ്മിയാണ് ഈ പ്രശ്നം വലുതാക്കിയത് എന്ന് മസ്താനിയും പറഞ്ഞിരുന്നു.
Read More: നീ പോയി ലക്ഷ്മിയുടെ കൂടെ സംസാരിക്ക്; ലാലേട്ടനു മുന്നിൽ പരസ്പരം കലഹിച്ച് ആര്യനും ജിസേലും: Bigg Boss Malayalam 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.