scorecardresearch

എന്തൊരു ക്യൂട്ടാണ് അവൾ: ആര്യന്റെ മായാമോഹിനിയെ പുകഴ്ത്തി ജിസേൽ: Bigg Boss Malayalam 7

Bigg Boss Malayalam Season 7: ഡാൻസ് മാരത്തോണിൽ ഏറ്റവും രസകരമായ രീതിയിൽ വേഷപ്പകർച്ച നടത്തിയത് ആര്യനാണ്. ആര്യന്റെ മായാമോഹിനി പ്രേക്ഷകരെയും ഒന്നാകെ രസിപ്പിക്കുകയാണ്

Bigg Boss Malayalam Season 7: ഡാൻസ് മാരത്തോണിൽ ഏറ്റവും രസകരമായ രീതിയിൽ വേഷപ്പകർച്ച നടത്തിയത് ആര്യനാണ്. ആര്യന്റെ മായാമോഹിനി പ്രേക്ഷകരെയും ഒന്നാകെ രസിപ്പിക്കുകയാണ്

author-image
Television Desk
New Update
Aryan Mayamohini Bigg Boss Malayalam 7a

Bigg Boss Malayalam Season 7

Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം ഏഴാം സീസൺ പത്താം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. മത്സരാർത്ഥികൾക്ക് ഈ ആഴ്ച ലഭിച്ച വീക്ക്ലി ടാസ്ക് ഡാൻസ് മാരത്തോൺ ആണ്. ബിഗ് ബോസിന്റെ ക്ലാസിക് ടാസ്കുകളിൽ ഒന്നാണിത്. സിനിമാകഥാപാത്രങ്ങളായി മാറി അവരവരുടെ പാട്ട് വരുമ്പോൾ വന്ന് ഡാൻസ് ചെയ്യുക എന്നതാണ് ടാസ്ക്. 

Advertisment

Also Read: 16 ലക്ഷം പി ആറിന് കൊടുത്തുവെന്ന് അനുമോൾ പറഞ്ഞിട്ടുണ്ട്; വെളിപ്പെടുത്തലുമായി ബിന്നി: Bigg Boss Malayalam 7

ആര്യന് ലഭിച്ചത് മായാമോഹിനിയുടെ വേഷമാണ്. അതേസമയം, നൂറയ്ക്ക് തേന്മാവിൻ​കൊമ്പത്തിലെ കാർത്തുമ്പിയേയും അനുമോൾക്ക് കിലുക്കത്തിലെ നന്ദിനി തമ്പുരാട്ടിയേയും അക്ബറിന് മിന്നൽ മുരളി വേഷവും, ബിന്നിയ്ക്ക് പഞ്ചാബി ഹൗസിലെ  സിക്കന്തറിനെയും ആദിലയ്ക്ക് പാർത്ഥൻ കണ്ട പരലോകത്തിലെ പാർത്ഥനെയും, ലക്ഷ്മിയ്ക്ക് വിഷ്ണുലോകത്തിലെ കസ്തൂരിയേയും, നെവിന് ദുഷ്യന്തൻ കഥാപാത്രവും, അനീഷിന് ജോക്കർ വേഷവും, സാബുമാന് പട്ടണത്തിൽ ഭൂതത്തിലെ ഭൂതത്തെയുമാണ് പെർഫോം ചെയ്യാൻ ലഭിച്ചത്.

Also Read: സാബുമാൻ പുറത്താവാത്തത് എന്തുകൊണ്ട്? സ്ക്രീൻസ്പേസ് കണ്ടെത്തുന്ന തന്ത്രമാണോ ഇത്? Bigg Boss Malayalam Season 7

Advertisment

കൂട്ടത്തിൽ ഏറ്റവും രസകരമായ രീതിയിൽ വേഷപ്പകർച്ച നടത്തിയ ഒരാൾ ആര്യനാണ്. ആര്യന്റെ മായാമോഹിനി പ്രേക്ഷകരെയും ഒന്നാകെ രസിപ്പിക്കുകയാണ്. ഇപ്പോഴിതാ, ആര്യന്റെ മായാമോഹിനി വേഷത്തെ പുകഴ്ത്തുകയാണ് ജിസേൽ.

Also Read: ബിഗ് ബോസിന് അക്ബറിനെ കൂടുതല്‍ ഇഷ്ടമാണ്; സീസണിലെ വിജയിയെ പ്രവചിച്ച് ജിസേൽ ; Bigg Boss Malayalam Season 7

Aryan Mayamohini Bigg Boss Malayalam 7

കഴിഞ്ഞ ആഴ്ചയാണ് ജിസേൽ ഷോയിൽ നിന്നും പുറത്തായത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ, "എന്തൊരു ഭംഗിയാണ് അവളെ കാണാൻ," എന്നാണ് ആര്യന്റെ മായാമോഹിനി വേഷത്തിലുള്ളൊരു റീൽ ഷെയർ ചെയ്തുകൊണ്ട് ജിസേൽ കുറിച്ചത്.  

Also Read: നീതികേടിന്റെ എവിക്ഷനുകൾ; പി ആർ ടീമിന് ആര് മൂക്കുകയർ ഇടും? Bigg Boss Malayalam 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: