scorecardresearch

നീതികേടിന്റെ എവിക്ഷനുകൾ; പി ആർ ടീമിന് ആര് മൂക്കുകയർ ഇടും? Bigg Boss Malayalam 7

Bigg Boss Malayalam Season 7: പണം നൽകി കൃത്രിമമായി വോട്ട് നേടി സ്വന്തമാക്കുന്ന ബിഗ് ബോസ് ടൈറ്റിൽ വിന്നർ ട്രോഫിക്ക് എന്ത് മൂല്യമാണുള്ളത്? കടയിൽ നിന്നും വാങ്ങി വീട്ടിൽ വെക്കുന്ന ഒരു സാധാരണ ട്രോഫിയുടെ വാല്യൂ പോലും ഈ 'വാങ്ങി'യെടുത്ത കിരീടത്തിനില്ലെന്ന് ഇത്തരം തന്ത്രങ്ങൾ പയറ്റുന്ന മത്സരാർത്ഥികൾ തിരിച്ചറിയേണ്ടതുണ്ട്

Bigg Boss Malayalam Season 7: പണം നൽകി കൃത്രിമമായി വോട്ട് നേടി സ്വന്തമാക്കുന്ന ബിഗ് ബോസ് ടൈറ്റിൽ വിന്നർ ട്രോഫിക്ക് എന്ത് മൂല്യമാണുള്ളത്? കടയിൽ നിന്നും വാങ്ങി വീട്ടിൽ വെക്കുന്ന ഒരു സാധാരണ ട്രോഫിയുടെ വാല്യൂ പോലും ഈ 'വാങ്ങി'യെടുത്ത കിരീടത്തിനില്ലെന്ന് ഇത്തരം തന്ത്രങ്ങൾ പയറ്റുന്ന മത്സരാർത്ഥികൾ തിരിച്ചറിയേണ്ടതുണ്ട്

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss malayalam Season 7 unfair evictions

Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ ഏഴ് ഒൻപതാം വാരത്തിലേക്ക് കടക്കുമ്പോൾ, മത്സരരംഗം ചൂടുപിടിക്കുന്നതിനൊപ്പം പ്രേക്ഷക പ്രതിഷേധവും ശക്തമാവുകയാണ്. മികച്ച പ്രകടനം കാഴ്ചവെച്ചവരുടെ അപ്രതീക്ഷിത പുറത്തുപോകൽ, ഈ റിയാലിറ്റി ഷോയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Advertisment

Also Read:  'ചിലപ്പോൾ നിങ്ങളെ നോമിനേറ്റ് ചെയ്തേക്കാം'; അനീഷിനെ കുറിച്ച് ഷാനവാസ്; Bigg Boss Malayalam Season 7

കഴിഞ്ഞ ദിവസങ്ങളിൽ വീടിന്റെ പടിയിറങ്ങിയ ജിഷിൻ മോഹൻ, പ്രവീൺ എന്നിവരുടെ എവിക്ഷൻ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചു. താരതമ്യേന 'ഉറങ്ങി' കളിക്കുന്ന, അല്ലെങ്കിൽ കാര്യമായ സ്വാധീനം ചെലുത്താത്ത സാബു മാനെ പോലുള്ളവർ വീടിനകത്ത് സുരക്ഷിതരായി തുടരുമ്പോൾ, ടാസ്‌കുകളിൽ തീവ്രമായി ഇടപെട്ട ഈ മികച്ച ഗെയിമർമാർ പുറത്തായത് "നീതികേടായിപ്പോയി" എന്നാണ് സോഷ്യൽ മീഡിയ ഒരേ സ്വരത്തിൽ പറയുന്നത്.

"സാബു മാന് വോട്ട് കിട്ടുന്നു! നേരെ മറിച്ച്, മികച്ച ഗെയിം കളിച്ച പ്രവീണും ജിഷിനും ഔട്ടായി. ഇതെങ്ങനെ സംഭവിക്കുന്നു?" എന്ന ചോദ്യം ബിഗ് ബോസ് ഗ്രൂപ്പുകളിൽ സജീവമാണ്. ഈ 'അൺഫെയർ എവിക്ഷനുകൾക്ക്' പിന്നിലെ കാരണം തേടിയെത്തിയ പ്രേക്ഷകർ എത്തിച്ചേർന്നത് ഒരൊറ്റ ഉത്തരത്തിലാണ്: "പി.ആർ. കളി."

Advertisment

Also Read: വൃത്തികേട് പറയരുത് സാർ; തരൂരിന്റെ ഇംഗ്ലീഷിന് മുന്നിൽ പതറി ബേസിൽ, വീഡിയോ

റിയാലിറ്റി ഷോകളുടെ സ്വാഭാവികമായ സൗന്ദര്യത്തെ ഇല്ലാതാക്കിക്കൊണ്ട് പി.ആർ. (പബ്ലിക് റിലേഷൻസ്) തന്ത്രങ്ങൾ ബിഗ് ബോസ് വീട്ടിൽ പിടിമുറുക്കുകയാണെന്ന സംസാരത്തിന് കൂടുതൽ ശക്തി പകരുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇന്ത്യൻ എക്സ്‌പ്രസ് മലയാളം നടത്തിയ അന്വേഷണത്തിൽ, ഈ സീസണിലെ ഒരു മത്സരാർത്ഥി മാത്രം പി.ആർ. പ്രവർത്തനങ്ങൾക്കായി 15 ലക്ഷം രൂപ വരെ കരാർ ചെയ്തിരിക്കുന്നതായി കണ്ടെത്തി. വോട്ട് ബൂസ്റ്റ് ചെയ്യാനും സമൂഹ മാധ്യമങ്ങളിൽ തരംഗമുണ്ടാക്കാനും വേണ്ടിയാണ് ഈ ഭീമമായ തുക ചെലവഴിക്കുന്നത്.

Also Read: ദാണ്ടേ, കരയില്ലെന്നു പറഞ്ഞയാൾ കരയുന്നു; ബിഗ് ബോസ് വീട്ടിലെത്തിയ അമ്മയെ കണ്ട് കണ്ണുനിറഞ്ഞ് അനീഷ്

വോട്ടിംഗ് ലൈനുകൾ തുറക്കുമ്പോൾ, ഈ പി.ആർ. കമ്പനികൾ വൻതോതിൽ പണം മുടക്കി കൃത്രിമമായി വോട്ടുകൾ വർദ്ധിപ്പിക്കുന്നു. ഇതുവഴി യഥാർത്ഥത്തിൽ പ്രേക്ഷക പിന്തുണയില്ലാത്ത മത്സരാർത്ഥികളെ സുരക്ഷിതരാക്കാനും, മികച്ച ഗെയിം കാഴ്ചവെക്കുന്നവരെ പുറത്താക്കാനും (അൺഫെയർ എവിക്ഷൻ) അവർക്ക് സാധിക്കുന്നു. ഇത് റിയാലിറ്റി ഷോയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന 'വോട്ട് കച്ചവടമാണ്'.

പി.ആർ. തന്ത്രങ്ങളുടെ ഈ ആധിപത്യം, ശക്തരായ മത്സരാർത്ഥികൾ തമ്മിൽ മത്സരിച്ച് മുന്നോട്ട് പോകുന്നതിന്റെ സ്വാഭാവികമായ സൗന്ദര്യം പൂർണ്ണമായും ഇല്ലാതാക്കുന്നു. ഒരു റിയാലിറ്റി ഷോയുടെ ആത്മാവ് അതിന്റെ ഗെയിം പ്ലാനിലാണ്, അല്ലാതെ 'പെയ്ഡ് പ്രൊമോഷനുകളിൽ' അല്ല.

ഇത് മത്സരം എന്നതിലുപരി 'വോട്ട് കച്ചവടമായി' മാറിയിരിക്കുന്നു. വീക്കെൻഡ് എപ്പിസോഡുകളിലെ വോട്ടിങ് റിസൾട്ടുകൾ പ്രേക്ഷകരുടെ യഥാർത്ഥ ഇഷ്ടങ്ങളല്ല, മറിച്ച് പി.ആർ. കമ്പനികളുടെ പണക്കൊഴുപ്പിന്റെ പ്രതിഫലനമാണോ എന്ന സംശയമാണ് നിലനിൽക്കുന്നത്.

പ്രതിഷേധിക്കുന്ന പ്രേക്ഷകർ ആവശ്യപ്പെടുന്നത് ഇതാണ്: "പി.ആർ. കമ്പനികൾക്ക് മൂക്കുകയർ ഇടേണ്ട സമയമായി!" ഈ രീതി തുടർന്നാൽ, ഇനി ബിഗ് ബോസ് വീടിന്റെ വിധി നിർണ്ണയിക്കുന്നത് പ്രേക്ഷകരുടെ വോട്ടുകളായിരിക്കില്ല, മറിച്ച് പി.ആർ. ഏജൻസികളുടെ ബാങ്ക് അക്കൗണ്ടുകളായിരിക്കും.

Also Read: കരൾവീക്കം, സംസാരിക്കാൻ പോലും പ്രയാസം, ദിവസങ്ങളോളം ഐസിയുവിൽ:  ദേവി ചന്ദനയ്ക്ക് സംഭവിച്ചതെന്ത്?

ഈ സീസണിൽ മാത്രമല്ല, മുൻ സീസണുകളിലും ഇത്തരം പി.ആർ. തന്ത്രങ്ങളും വോട്ട് ബൂസ്റ്റിംഗും ഒരു 'പരസ്യമായ രഹസ്യമാണ്'. എന്നാൽ, ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി അവസാനിക്കുന്നില്ല. ഓരോ സീസൺ കഴിയുന്തോറും ഇത് സ്ഥിരമായ ഒരു 'കീഴ്‌വഴക്കമായി' (Precedent) മാറുന്നു എന്നത് അതീവ ഗുരുതരവും അനാരോഗ്യകരവുമായ പ്രവണതയാണ്.

ഇത്തരത്തിൽ പണം നൽകി കൃത്രിമമായി വോട്ടുകൾ നേടി സ്വന്തമാക്കുന്ന ബിഗ് ബോസ് ടൈറ്റിൽ വിന്നർ ട്രോഫിക്ക് എന്ത് മൂല്യമാണുള്ളത്? കടയിൽ നിന്നും വാങ്ങി വീട്ടിൽ വെക്കുന്ന ഒരു സാധാരണ ട്രോഫിയുടെ വാല്യൂ പോലും ഈ 'വാങ്ങി'യെടുത്ത കിരീടത്തിനില്ലെന്ന് ഇത്തരം തന്ത്രങ്ങൾ പയറ്റുന്ന മത്സരാർത്ഥികൾ തിരിച്ചറിയേണ്ടതുണ്ട്.

ഏതു ഗെയിമിന്റെയും ആത്മാവ് കുടികൊള്ളുന്നതും, ഒരാൾ നല്ല ഗെയിമർ ആവുന്നതും അവന്റെയോ അവളുടെയോ സ്പോർട്സ്മാൻ സ്പിരിറ്റ് കൊണ്ടാണ്. ആ സ്പിരിറ്റും കഴിവും ഇല്ലാതാക്കി, പണം കൊണ്ട് വിജയം വാങ്ങുന്നത് ഗെയിമിന്റെ സത്തയെത്തന്നെ ഇല്ലാതാക്കുന്നു.

വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ മാത്രം മുന്നോട്ടു പോവുന്ന ഒരു റിയാലിറ്റി ഷോ ആയതുകൊണ്ട്, പി.ആർ. ഏജൻസികൾ വോട്ട് ബൂസ്റ്റ് ചെയ്യുന്നതിനെ നേരിട്ട് തടയാൻ ബിഗ് ബോസ് അണിയറപ്രവർത്തകർക്ക് പരിമിതികളുണ്ട്. ഒരു മത്സരാർത്ഥിക്ക് ലഭിക്കുന്ന വോട്ടുകൾ കൃത്രിമമായി സൃഷ്ടിച്ചതാണോ എന്ന് കൃത്യമായി കണ്ടെത്താനും, വോട്ടിംഗ് സംവിധാനത്തെ പൂർണ്ണമായും പി.ആർ. സ്വാധീനങ്ങളിൽ നിന്ന് മുക്തമാക്കാനും നിലവിലെ സാഹചര്യത്തിൽ എളുപ്പമല്ല.

Also Read: സമൂസ വിൽപ്പനക്കാരന്റെ മകൾ, 4 വയസ്സിൽ പാടി തുടങ്ങി; ഇന്ന് കോടികളുടെ ആസ്തി

ഈ പ്രതിസന്ധിയിൽ ജാഗരൂകരായി ഇരിക്കേണ്ടത് യഥാർത്ഥ ബിഗ് ബോസ് പ്രേമികളായ പ്രേക്ഷകരാണ്. ഒരു റിയാലിറ്റി ഷോ എന്ന നിലയിൽ ബിഗ് ബോസിന്റെ നൈതികതയും വിശ്വാസ്യതയും നിലനിർത്തേണ്ട ഉത്തരവാദിത്തം ഓരോ വോട്ടർക്കുമുണ്ട്.

അതുകൊണ്ട്, നിങ്ങളുടെ ഓരോ വോട്ടും അർഹിക്കുന്ന, മികച്ച ഗെയിം കാഴ്ചവെക്കുന്ന മത്സരാർത്ഥികൾക്ക് മാത്രം നൽകുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. പണത്തിന്റെ സ്വാധീനത്തിൽ ഉണ്ടാകുന്ന വ്യാജ പ്രചാരണങ്ങളെയും തരംഗങ്ങളെയും തിരിച്ചറിഞ്ഞ്, നിങ്ങളുടെ വിവേകം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുക എന്നതാണ് ഈ പി.ആർ. തന്ത്രങ്ങളെ തോൽപ്പിക്കാനുള്ള ഏകമാർഗ്ഗം.

Also Read: ആദ്യചിത്രത്തിന് പ്രതിഫലം 2 കോടി, പിന്നാലെ കരാറായത് 16 ചിത്രങ്ങൾ: താരമായി സായ് അഭ്യങ്കർ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: