/indian-express-malayalam/media/media_files/2025/09/29/devi-chandana-2025-09-29-11-25-57.jpg)
സീരിയൽ രംഗത്തും സിനിമകളിലും സ്റ്റേജ്​ ഷോകളിലുമൊക്കെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന താരങ്ങളിലൊരാളാണ് ദേവി ചന്ദന. സീരിയലുകളിലും സോഷ്യൽ മീഡിയയിലുമെല്ലാം സജീവമായിരുന്ന ദേവി ചന്ദന കുറച്ചുകാലമായി അത്ര ആക്റ്റീവ് ആയിരുന്നില്ല. ചില ആരോഗ്യപ്രശ്നങ്ങളാൽ വലയുകയായിരുന്നു താരം.​ എന്താണ് തനിക്ക് പറ്റിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദേവി ചന്ദന ഇപ്പോൾ.
Also Read: 'മമ്മൂട്ടി ഈസ് ബാക്ക്;' മെഗാസ്റ്റാർ വീണ്ടും ക്യാമറയ്ക്കു മുന്നിലേക്ക്
ഒരു മാസക്കാലത്തോളം താൻ ആശുപത്രിയിൽ ആയിരുന്നുവെന്നും ഹെപ്പറ്റൈറ്റിസ് എ പിടിപ്പെട്ട് ഐസിയുവിലായിരുന്നുവെന്നുമാണ് യൂട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ ദേവി ചന്ദന പറയുന്നത്.
Also Read: ഈ ആഴ്ച ഒടിടിയിൽ എത്തിയ 9 ചിത്രങ്ങൾ: New OTT Releases This Week
"ഓണത്തിന് വീഡിയോ ഒന്നും കണ്ടില്ലല്ലോ. എവിടായിരുന്നുവെന്ന് ഒരുപാട് പേർ ചോദിച്ചു. സത്യം പറഞ്ഞാൽ ഒരു മാസമായി ആശുപത്രിയിലായിരുന്നു. ശ്വാസം മുട്ടലെന്ന് പറഞ്ഞ് വെച്ചോണ്ടിരുന്നു. ആശുപത്രിയിൽ ചെന്ന് കഴിഞ്ഞപ്പോഴാണ് അത് ഹെപ്പറ്റൈറ്റിസ് എ ആയിരുന്നുവെന്ന് കണ്ടെത്തിയത്,"ദേവി ചന്ദന പറഞ്ഞു.
"ഈ അസുഖത്തെക്കുറിച്ച് എനിക്ക് വല്യ ധാരണ ഇല്ലായിരുന്നു, ശ്വാസം മുട്ടലോടെയാണ് തുടക്കം. ഇടക്ക് മൂന്നാർ ട്രിപ്പ് പോയി വന്നിരുന്നു. അതുകൊണ്ട് തണുപ്പിന്റേതാവും ശ്വാസം മുട്ടൽ എന്നു കരുതി കാര്യമാക്കിയില്ല. എന്നാൽ കരളിന് വീക്കം വന്നതുകൊണ്ടായിരുന്നു ശ്വാസം മുട്ടൽ ഉണ്ടായത്. കണ്ണിനും മുഖത്തും എല്ലാം മഞ്ഞനിറമായി, എന്ത് ഫുഡ് കഴിച്ചാലും ശർദ്ധിക്കുന്ന അവസ്ഥ. ലിവർ എൻസൈമസ് എല്ലാം നല്ലപോലെ കൂടി. ഐസിയുവിലായി. അങ്ങനെ രണ്ട് ആഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം വീട്ടിൽ എത്തി," അസുഖനാളുകൾ ദേവി ചന്ദന ഓർത്തെടുത്തു.
Also Read: സമൂസ വിൽപ്പനക്കാരന്റെ മകൾ, 4 വയസ്സിൽ പാടി തുടങ്ങി; ഇന്ന് കോടികളുടെ ആസ്തി
"കോവിഡ് വന്നപ്പോൾ അതായിരിക്കും ഏറ്റവും വലിയ അസുഖം എന്ന് ചിന്തിച്ചിരുന്നു എന്നാൽ അതിന് ശേഷമാണു ഇത് വന്നത്. ഇപ്പോൾ ഈ കാര്യമൊക്കെ വന്നു പറയാൻ കാരണം എല്ലാവരും പുറത്തുപോകുമ്പോഴും ഭക്ഷണവും വെള്ളവുമൊക്കെ നല്ല പോലെ ശ്രദ്ധിക്കണം," ദേവി ചന്ദന കൂട്ടിച്ചേർത്തു.
Also Read: റേസിന് മുൻപ് ചില കുടുംബചിത്രങ്ങൾ; മക്കൾക്കൊപ്പം ശാലിനിയും അജിത്തും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.