/indian-express-malayalam/media/media_files/2025/09/26/new-ott-releases-this-friday-2025-09-26-15-58-38.jpg)
New OTT Releases This Friday
/indian-express-malayalam/media/media_files/2025/09/05/odum-kuthira-chaadum-kuthira-ott-release-platform-2025-09-05-17-52-01.jpg)
Odum Kuthira Chaadum Kuthira OTT: ഓടും കുതിര ചാടും കുതിര
ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം സംവിധാനം ചെയ്ത ഓടും കുതിര ചാടും കുതിര ഒടിടിയിൽ എത്തി. ഫഹദിനും കല്യാണി പ്രിയദർശനും പുറമെ, രേവതി പിള്ള, ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാൽ തുടങ്ങി വലിയ താരനിര ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്. നെറ്റ്ഫ്ളിക്സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.
/indian-express-malayalam/media/media_files/2025/09/20/sumathi-valavu-ott-2025-09-20-16-35-57.jpg)
Sumathi Valavu OTT: സുമതി വളവ്
അർജുൻ അശോകൻ നായകനായെത്തിയ 'സുമതി വളവ്' ഒടിടിയിൽ എത്തി. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് അഭിലാഷ് പിള്ളയാണ്. അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, ശിവദ, സിജ റോസ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. സീ5(Zee5)ൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/09/26/ghaati-ott-release-platform-amazon-prime-video-2025-09-26-11-56-32.jpg)
Ghaati OTT: ഘാട്ടി
അനുഷ്ക ഷെട്ടി, വിക്രം പ്രഭു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കൃഷ് ജഗർലമൂടി സംവിധാനം ചെയ്ത ആക്ഷൻ ഡ്രാമ 'ഘാട്ടി' ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ആമസോൺ പ്രൈം വീഡിയോയിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം ലഭ്യമാണ്.
/indian-express-malayalam/media/media_files/2025/08/26/hridayapoorvam-release-1-2025-08-26-14-35-08.jpg)
Hridayapoorvam OTT: ഹൃദയപൂർവ്വം
മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂർവ്വം ഒടിടിയിൽ എത്തി. ചിത്രത്തിൽ മോഹൻലാലിനൊപ്പം സംഗീത് പ്രതാപ്, മാളവിക മോഹനൻ, ലാലു അലക്സ്, സംഗീത തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട്. ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം കാണാം.
/indian-express-malayalam/media/media_files/2025/09/22/sarkeet-2025-09-22-17-16-13.jpg)
Sarkeet OTT: സർക്കീട്ട്
ആസിഫ് അലിയും ബാലതാരം ഓർഹാനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച 'സർക്കീട്ട്' ഒടിടിയിൽ എത്തി. താമർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ദീപക് പറമ്പോൾ, ദിവ്യ പ്രഭ, പ്രശാന്ത് അലക്സാണ്ടർ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ചിത്രം മനോരമ മാക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/09/26/janaawar-the-beast-within-ott-2025-09-26-15-40-10.jpg)
Janaawar: The Beast Within OTT: ജാനവർ: ദി ബീസ്റ്റ് വിത്തിൻ
ഭുവൻ അറോറ സബ് ഇൻസ്പെക്ടർ ഹേമന്ത് കുമാറായി എത്തുന്ന ജാനവർ: ദി ബീസ്റ്റ് വിത്തിൻ ഇപ്പോൾ ഒടിടിയിൽ കാണാം. എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇഷിക ഡേ, വിനോദ് സൂര്യവംശി, ഭഗവാൻ തിവാരി, അതുൽ കാലെ, വൈഭവ് യശ്വിർ, ദീക്ഷ സോനാൽക്കർ താം, ബദറുൽ ഇസ്ലാം, അമിത് ശർമ്മ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. സംവിധായകൻ ശചീന്ദ്ര വത്സ് സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോൾ ZEE5ൽ കാണാം.
/indian-express-malayalam/media/media_files/2025/09/26/dhadak-2-2025-09-26-15-41-44.jpg)
Dhadak 2: ധടക്ക് 2
ജാതി വ്യവസ്ഥയുടെ ക്രൂരമായ യാഥാർത്ഥ്യങ്ങൾ പര്യവേക്ഷണം ചെയ്യുന്ന ധടക്ക് 2 'പരിയെറും പെരുമാളി'ന്റെ റീമേക്ക് ആണ്. സിദ്ധാന്ത് ചതുർവേദിയും തൃപ്തി ദിമ്രിയുമാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു.
/indian-express-malayalam/media/media_files/2025/09/26/son-of-sardaar-2-ott-2025-09-26-15-41-44.jpg)
Son of Sardaar 2: സൺ ഓഫ് സർദാർ
അജയ് ദേവ്ഗണും മൃണാൽ താക്കൂറും പ്രധാന വേഷങ്ങളിൽ എത്തുന്ന ഒരു ഹിന്ദി കോമഡി ചിത്രമാണിത്. 2012-ൽ പുറത്തിറങ്ങിയ 'സൺ ഓഫ് സർദാർ' എന്ന ഹിറ്റ് ചിത്രത്തിന്റെ തുടർച്ചയായി ഒരുക്കിയ ഈ സിനിമ ഇപ്പോൾ നെറ്റ്ഫ്ളിക്സിൽ കാണാം.
/indian-express-malayalam/media/media_files/2025/09/24/pulli-ott-release-2025-09-24-14-06-57.jpg)
Pulli OTT: പുള്ളി
ദേവ് മോഹനെ നായകനാക്കി ജിജു അശോകൻ സംവിധാനം ചെയ്ത പുള്ളി ഒടിടിയിൽ എത്തി. മനോരമ മാക്സിൽ ചിത്രം കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us