/indian-express-malayalam/media/media_files/2025/09/29/mammootty-mohanlal-mahesh-narayanan-2025-09-29-11-08-38.jpg)
ചിത്രം: ഫേസ്ബുക്ക്
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ തിരിച്ചു വരവിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ചികിത്സാർത്ഥം സിനിമയിൽ നിന്ന് അവധിയെടുത്ത് ഏഴുമാസത്തോളമായി ചെന്നൈയിൽ വിശ്രമത്തിലായിരുന്നു മമ്മൂട്ടി വൈകാതെ സിനിമയിൽ സജീവമാകുമെന്ന് താരത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു.
ഇപ്പോഴിതാ, മമ്മൂട്ടി വീണ്ടും ചിത്രീകരണത്തിൽ സജീവമാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാവ് ആന്റോ ജോസഫ്. ഒക്ടോബർ ഒന്നു മുതൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ഭാഗമാകുമെന്ന് ആന്റോ ജോസഫ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ചിത്രത്തിന്റെ ഹൈദരബാദ് ഷെഡ്യൂളിൽ മമ്മൂട്ടി ജോയിൻ ചെയ്യുമെന്നാണ് ആന്റോ ജോസഫ് അറിയിച്ചത്. പ്രാർത്ഥനകളിൽ കൂട്ടുവന്നവർക്കും, തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുകന്നതായും ആന്റോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
Also Read: ലാന്‍ഡ് ക്രൂസറില്‍ ചാരി കടലിലേക്ക് നോക്കി നിൽക്കുന്ന മമ്മൂക്ക; ആ ചിത്രം പിറന്നതിങ്ങനെ, വീഡിയോ
"പ്രിയപ്പെട്ട മമ്മൂക്ക വരുന്നു...
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തുടർന്ന് അഭിനയിക്കുവാൻ ഒക്ടോബർ ഒന്നുമുതൽ. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാർത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തിൽ അതിജീവിച്ചു. മമ്മുക്ക ഹൈദരാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും. പ്രാർത്ഥനകളിൽ കൂട്ടുവന്നവർക്കും, ഉലഞ്ഞപ്പോൾ തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും," ആന്റോ ജോസഫ് കുറിച്ചു.
Also Read: 'അഗാധമായ ദുഃഖം'; കരൂർ ദുരന്തത്തിൽ അനുശോചനം അറിയിച്ച് മമ്മൂട്ടി
അതേസമയം, മമ്മൂട്ടിയും മോഹൻലാലും ഏറെക്കാലത്തിനു ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും മഹേഷ് നാരായണന്റെ സംവിധാനത്തിലൊരുങ്ങുന്ന ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടിക്കും മോഹൻലാലിനും പുറമേ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയൻതാര, രേവതി, ഗ്രേസ് ആന്‍റണി, രണ്‍ജി പണിക്കര്‍ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നതെന്നാണ് റിപ്പോർട്ട്.
ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. മമ്മൂട്ടിയേയും മോഹൻലാലിനെയും ഒന്നിച്ച് ബിഗ് സ്ക്രീനിൽ കാണാനുള്ള പുതിയ തലമുറയുടെ ആഗ്രഹമാണ് ഈ ചിത്രത്തിലൂടെ പൂർത്തിയാവുക. പതിനെട്ടു വർഷങ്ങൾക്കു ശേഷമാണ് മുഴുനീള വേഷത്തിൽ ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
Read More: സർവ്വശക്തനു നന്ദി പറഞ്ഞ് മമ്മൂട്ടി, ഞങ്ങൾ കാത്തിരുന്ന ചിത്രമെന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.