scorecardresearch

ലാന്‍ഡ് ക്രൂസറില്‍ ചാരി കടലിലേക്ക് നോക്കി നിൽക്കുന്ന മമ്മൂക്ക;  ആ ചിത്രം പിറന്നതിങ്ങനെ, വീഡിയോ

Mammootty Viral Photo: ‘രാജാവിന്റെ പുതിയ പടക്കുതിര’ മമ്മൂട്ടിയുടെ ആ വൈറൽ ചിത്രത്തിനു പിന്നിലെ ബിടിഎസ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് പേഴ്സണൽ സ്റ്റാഫ്

Mammootty Viral Photo: ‘രാജാവിന്റെ പുതിയ പടക്കുതിര’ മമ്മൂട്ടിയുടെ ആ വൈറൽ ചിത്രത്തിനു പിന്നിലെ ബിടിഎസ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് പേഴ്സണൽ സ്റ്റാഫ്

author-image
Entertainment Desk
New Update
Mammootty Toyota Land Cruiser GR Sport

മമ്മൂട്ടി

ആറേഴു മാസമായി മമ്മൂട്ടിയുടെ പബ്ലിക് അപ്പിയറൻസും ചിത്രങ്ങളുമൊക്കെ മലയാളികൾ മിസ്സ് ചെയ്തിരുന്നു. അതിനാൽ തന്നെ, ഞായറാഴ്ച തന്റെ 74-ാം ജന്മദിനത്തിൽ മമ്മൂട്ടി ഷെയർ ചെയ്ത ചിത്രം ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. കറുത്ത ലാന്‍ഡ് ക്രൂസറില്‍ ചാരി നിന്ന് കടലിലേക്ക് കണ്ണുനട്ടിരിക്കുന്ന തന്റെ ചിത്രമാണ് മമ്മൂട്ടി പങ്കുവച്ചത്. "എല്ലാവർക്കും, സർവ്വശക്തനും സ്നേഹവും നന്ദിയും,"  എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്. 

Advertisment

Also Read: പ്രേക്ഷകരെ ചിരിപ്പിച്ച്  സൂപ്പർഹിറ്റടിച്ച ആ ചിത്രം ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലേക്ക്

ഇതു പഴയ ചിത്രമാണോ പുതിയ ചിത്രമാണോ എന്നൊക്കെ പല ആരാധകരും ഫാൻ ഗ്രൂപ്പുകളിൽ സംശയം ഉന്നയിച്ചിരുന്നു. അടുത്തിടെ പകർത്തിയ ചിത്രമാണിതെന്ന് താരത്തോട് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ആ ചിത്രത്തിനു പിന്നിലെ ബിടിഎസ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരത്തിന്റെ പേഴ്സണൽ സ്റ്റാഫായ ശരത്.  മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പേഴ്സണൽ സ്റ്റാഫാണ് ശരത് ടികെ.

Also Read: നമ്മുടെ ജീവിതത്തിൽ എപ്പോഴും ഒരു ജെറി ഉണ്ടാകും: ക്യൂട്ട് ചിത്രവുമായി സംഗീത് പ്രതാപ്

Advertisment

‘രാജാവിന്റെ പുതിയ പടക്കുതിര’ എന്ന അടിക്കുറിപ്പോടെയാണ് ബീച്ച് ലക്ഷ്യമാക്കി മുന്നേറുന്ന കാറിന്റെ ഒരു വീഡിയോ ശരത് പങ്കുവച്ചത്. ‘രാജാവിന്റെ പുതിയ പടക്കുതിര’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കണ്ണൂർ സ്ക്വാഡ് സിനിമയിലെ ബിജിഎമ്മും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. ചെന്നൈയിലെ താരത്തിന്റെ വീട്ടിനടുത്തെ ബീച്ചിലാണ് ഈ ഫോട്ടോഷൂട്ട് നടന്നത്.

Also Read: എന്റെ സഹോദരിയും അമ്മയും തെറാപ്പിസ്റ്റുമാവുന്നവൾ; അല്ലിയുടെ പിറന്നാൾ ദിനത്തിൽ പൃഥ്വിരാജ്

മമ്മൂട്ടിയുടെ പുതിയ ടൊയോട്ട ലാൻഡ്ക്രൂസർ ജിആർ സ്പോർട്ടിനും  താരത്തിന്റെ പ്രിയപ്പെട്ട നമ്പറായ 369 തന്നെ. ഏതാണ്ട് 2.41 കോടിയാണ് ടൊയോട്ട ലാൻഡ്ക്രൂസർ ജിആർ സ്പോർട്ടിന്റെ ബേസ് മോഡലിന്റെ വില. 

വിശ്രമകാലം കഴിഞ്ഞ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് മമ്മൂട്ടി. രണ്ടാഴ്ചയ്ക്കുള്ളിൽ താരം വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്.

Also Read: ഞാനൊരു കുറ്റസമ്മതം നടത്തുകയാണ്: കുറിപ്പുമായി ഋതു മന്ത്ര

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: