scorecardresearch

എന്റെ സഹോദരിയും അമ്മയും തെറാപ്പിസ്റ്റുമാവുന്നവൾ; അല്ലിയുടെ പിറന്നാൾ ദിനത്തിൽ പൃഥ്വിരാജ്

പൃഥ്വിരാജിന്റെയുംസുപ്രിയ മനോന്റെയും മകൾ അലംകൃതയുടെ 11-ാം ജന്മദിനമാണ് ഇന്ന്. മകളുടെ ജന്മദിനത്തിൽ ആശംസകുറിപ്പുകൾ പങ്കിട്ടിരിക്കുകയാണ് ഇരുവരും

പൃഥ്വിരാജിന്റെയുംസുപ്രിയ മനോന്റെയും മകൾ അലംകൃതയുടെ 11-ാം ജന്മദിനമാണ് ഇന്ന്. മകളുടെ ജന്മദിനത്തിൽ ആശംസകുറിപ്പുകൾ പങ്കിട്ടിരിക്കുകയാണ് ഇരുവരും

author-image
Entertainment Desk
New Update
Prithviraj daughter Alankrita Birthday

പൃഥ്വിരാജ്, സുപ്രിയ മേനോൻ

മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജിന്റെയും നിർമാതാവ് സുപ്രിയ മനോന്റെയും മകൾ അലംകൃതയുടെ 11-ാം ജന്മദിനമാണ് ഇന്ന്.  ആലി എന്നാണ് മകളെ പൃഥ്വിയും സുപ്രിയയും വിളിക്കുന്നത്. ആരാധകർ അതുചുരുക്കി അല്ലി എന്നും. മകളുടെ ചിത്രങ്ങൾ അങ്ങനെ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നവരല്ല പൃഥ്വിയും സുപ്രിയയും. മകളുടെ പിറന്നാളിനു മാത്രമാണ് പൃഥിയും സുപ്രിയയും അല്ലിയുടെ മുഖം വ്യക്തമാവുന്ന ചിത്രങ്ങൾ പങ്കിടാറുള്ളത്.  മകൾക്ക് ആശംസകൾ നേർന്നുകൊണ്ട് പൃഥ്വി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

Also Read:  നെഞ്ചിനകത്ത് ഇച്ചാക്ക; മമ്മൂട്ടിയുടെ മുഖം പ്രിന്റ് ചെയ്ത ഷർട്ടുമായി മോഹൻലാൽ, ഈ സ്നേഹം വേറെ ലെവലെന്ന് ആരാധകർ

"എന്റെ പാർട്ട് ടൈം മൂത്ത സഹോദരിയും  ചിലപ്പോൾ അമ്മയും മുഴുവൻ സമയ തെറാപ്പിസ്റ്റും  ഇടയ്ക്ക് ഒക്കെ മകളുമാവുന്നവൾക്ക് ജന്മദിനാശംസകൾ! ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു, നീ എന്നേക്കും എന്റെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായിരിക്കും! മമ്മയും ഡാഡയും നിന്നെ കുറിച്ച് അഭിമാനം കൊള്ളുന്നു. നീ എന്നെന്നും ഞങ്ങളുടെ സൺഷൈൻ ആയിരിക്കും," പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

Also Read: ലോകയുടെ വിജയം ആഘോഷിച്ച് അമൂൽ; എനിക്കിപ്പോൾ സന്തോഷത്തോടെ മരിക്കാമെന്ന് ശാന്തി

Advertisment

സുപ്രിയയും മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. "ഞങ്ങളുടെ ഗോൾഡൻ ഗേൾ അല്ലിയ്ക്ക് ജന്മദിനാശംസകൾ. നിനക്ക് 11 വയസ്സായെന്നും നീ നിന്റെ ടീനേജ് വർഷങ്ങളിലേക്ക് പ്രവേശിച്ചു കഴിഞ്ഞുവെന്നും വിശ്വസിക്കാനാവുന്നില്ല. നീ  ദയയും സഹാനുഭൂതിയുമുള്ള ഒരു കൊച്ചുകുട്ടിയായി വളരുന്നത് കാണുന്നത് വളരെ സന്തോഷകരമാണ്.  ഡാഡയും മമ്മയും നിന്നെചൊല്ലി വളരെയധികം അഭിമാനിക്കുന്നു, നിനക്ക് ലോകത്തിലെ എല്ലാ സ്നേഹവും ഭാഗ്യവും ഞങ്ങൾ നേരുന്നു! ജന്മദിനാശംസകൾ ആലി."

Also Read: സർവ്വശക്തനു നന്ദി പറഞ്ഞ് പിറന്നാൾ ദിനത്തിൽ മമ്മൂട്ടി, ഞങ്ങൾ കാത്തിരുന്ന ചിത്രമെന്ന് ആരാധകർ

2014 സെപ്റ്റംബർ എട്ടിനായിരുന്നു പൃഥ്വിയ്ക്കും സുപ്രിയയ്ക്കും മകൾ അലംകൃത ജനിച്ചത്. എഴുത്തിലും വായനയിലുമൊക്കെയാണ് കുഞ്ഞു അലംകൃതയ്ക്ക് താൽപ്പര്യം.  അല്ലിയുടെ കുട്ടി കവിതകൾ സുപ്രിയ മുൻപ് ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.  അലംകൃതയുടെ ഒരു പുസ്തകവും പബ്ലിഷ് ചെയ്തിട്ടുണ്ട്.  അലംകൃത കവിതകളുടെ സമാഹാരത്തിന് പേര് ‘ദി ബുക്ക് ഓഫ് എന്‍ചാന്റിങ് പോംസ്’എന്നാണ്. തന്റെ മുത്തച്ഛനാണ് (സുപ്രിയയുടെ അച്ഛൻ) അല്ലി പുസ്തകം സമർപ്പിച്ചിരിക്കുന്നത്.  അല്ലിക്ക് മുത്തച്ഛനോടുള്ള അടുപ്പമാണ് ഇതിന് പിന്നിലെന്നും ഒരിക്കൽ സുപ്രിയ കുറിച്ചിരുന്നു.

Also Read:  'ഫൈൻ അടിക്കുന്നതിനു തൊട്ടുമുന്നേ ഉള്ള പ്രഹസനം'; വീഡിയോയുമായി നവ്യാ നായർ

Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: