scorecardresearch

'ഫൈൻ അടിക്കുന്നതിനു തൊട്ടുമുന്നേ ഉള്ള പ്രഹസനം'; വീഡിയോയുമായി നവ്യാ നായർ

വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയപ്പോഴാണ് നവ്യാ നായർക്ക് പിഴ ചുമത്തിയത്

വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയപ്പോഴാണ് നവ്യാ നായർക്ക് പിഴ ചുമത്തിയത്

author-image
Entertainment Desk
New Update
Navya Nair

ചിത്രം: ഇൻസ്റ്റഗ്രാം

മല്ലപ്പൂ കൈവശം വെച്ചതിന് ഒരുലക്ഷം രൂപയിലേറെ പിഴശിക്ഷ ലഭിച്ചതായി കഴിഞ്ഞ ദിവസം നടി നവ്യാ നായർ വെളിപ്പെടുത്തിയിരുന്നു. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാൻ പോകവെ, ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 

Advertisment

സോഷ്യൽ മീഡിയയിലടക്കം ഇത് വൈറലായിരുന്നു. ഇപ്പോഴിതാ, പിഴയീടാക്കുന്നതിനു മുൻപ് വിമാനത്താവളത്തിൽ നിന്നു പകർത്തിയ റീൽ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് നവ്യ. "ഫൈൻ അടിക്കുന്നേന് തൊട്ടു മുന്നേ ഉള്ള പ്രഹസനം" എന്ന ക്യാപ്ഷനോടെയാണ് നടി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

Also Read: സർവ്വശക്തനു നന്ദി പറഞ്ഞ് പിറന്നാൾ ദിനത്തിൽ മമ്മൂട്ടി, ഞങ്ങൾ കാത്തിരുന്ന ചിത്രമെന്ന് ആരാധകർ

മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് താരം വിമാനത്താവളത്തിലുണ്ടായ അനുഭവം സദസ്സുമായി പങ്കുവെച്ചത്. പിതാവ് പരിപാടിക്ക് വെക്കാനായി നല്‍കിയ മുല്ലപ്പൂവാണ് പിടികൂടിയതെന്നും തനിക്ക് ഓസ്‌ട്രേലിയയിലെ നിയമങ്ങളെ പറ്റി അറിവുണ്ടായിരുന്നില്ലെന്നും നടി പറഞ്ഞു. 

Advertisment

Also Read:52 വർഷം പഴക്കമുണ്ട് ഈ ചിത്രത്തിന്; മഹാരാജാസിന്റെ സ്വന്തം മമ്മൂട്ടി, ത്രോബാക്ക് ചിത്രങ്ങളിലൂടെ

തെറ്റു തന്നെയാണ് ഉണ്ടായതെന്നും 28 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും നവ്യ പറഞ്ഞിരുന്നു. ഓസ്‌ട്രേലിയയിലെ ജൈവ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് താരത്തിൽ നിന്ന് പിഴ ചുമത്തിയത്. ഓസ്‌ട്രേലിയയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന സൂക്ഷ്മജീവികളും രോഗങ്ങളും വിദേശരാജ്യങ്ങളില്‍ നിന്നുള്ള ചെടികളിലൂടെയും പൂക്കളിലൂടെയുമെല്ലാം രാജ്യത്തേക്ക് എത്തുമെന്നതിനാലാണ് നിയമം കര്‍ശനമായി നടപ്പാക്കുന്നത്.

Read More:അനുമോൾ, നാണമുണ്ടോ? തോന്ന്യാസം പറഞ്ഞിട്ട് അറിയില്ലെന്നു പറയുന്നോ? കട്ട കലിപ്പിൽ മോഹൻലാൽ

Australia Navya Nair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: