/indian-express-malayalam/media/media_files/2025/09/06/mammootty-maharajas-pics-fi-1-2025-09-06-18-17-53.jpg)
Happy Birthday Mammootty: Megastar’s Legacy Shines Bright at 74
/indian-express-malayalam/media/media_files/2025/07/01/mammootty-latest-photo-2025-07-01-13-45-19.jpg)
മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയുടെ 74-ാം ജന്മദിനമാണ് ഇന്ന്. ഈ പിറന്നാൾ താരത്തിന്റെ ആരാധകരെ സംബന്ധിച്ചും അൽപ്പം സ്പെഷലാണ്. ആരോഗ്യപ്രശ്നങ്ങള്‍ കാരണം സിനിമയിൽ നിന്ന് കുറച്ചു നാളുകളായി വിട്ടു നിൽക്കുന്ന മമ്മൂട്ടി രോഗവിമുക്തി നേടി ആരോഗ്യത്തോടെ തിരിച്ചുവരവിന്റെ പാതയിലാണ് എന്നതു തന്നെ കാരണം.
/indian-express-malayalam/media/media_files/2025/03/01/mammootty-aishwarya-bhaskar-lakshmi-778561.jpg)
മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകരും സിനിമാലോകവും.
/indian-express-malayalam/media/media_files/2025/09/06/mammootty-maharajas-pics-11-2025-09-06-18-18-08.jpg)
മഹാരാജാസിന്റെ സ്വന്തം മമ്മൂട്ടിയെ മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ സംഘടനയ്ക്കും മറക്കാനാവില്ല. അപൂർവ്വങ്ങളായ മഹാരാജാസ് ചിത്രങ്ങൾക്കൊപ്പം മഹാ നടന് മഹാരാജകീയ പിറന്നാൾ മംഗളങ്ങൾ നേരുകയാണ് മഹാരാജാസ് കോളേജുകാർ.
/indian-express-malayalam/media/media_files/2025/09/06/mammootty-maharajas-pics-2-2025-09-06-18-18-08.jpg)
ഈ ചിത്രത്തിന് 52 വർഷം പഴക്കമുണ്ട്. 1973 ൽ മഹാരാജാസ് കോളേജ് ആർട്ട്സ് ക്ലബ് ഉദ്ഘാടനത്തിന് കോഴി എന്ന കഥാപ്രസംഗം അവതരിപ്പിക്കപ്പെട്ടപ്പോൾ. മമ്മൂട്ടി, അബ്ദുൾ കാദർ, ചന്ദ്രമോഹൻ, മുഹമ്മദ് അഷറഫ്, ജോസഫ് ചാലി എന്നിവരെ ചിത്രത്തിൽ കാണാം.
/indian-express-malayalam/media/media_files/2025/09/06/mammootty-maharajas-pics-13-2025-09-06-18-18-08.jpg)
മമ്മൂട്ടിയുടെ മഹാരാജാസ് ഓർമകളിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിടുകയാണ് മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ
/indian-express-malayalam/media/media_files/2025/09/06/mammootty-maharajas-pics-8-2025-09-06-18-18-08.jpg)
മഹാരാജാസ് കോളെജിലെ പൂർവ വിദ്യാർത്ഥിയായ മമ്മൂട്ടിയുടെ ജീവിതവും അടുത്തിടെ സിലബസിൽ ഉൾപ്പെടുത്തിയിരുന്നു.
/indian-express-malayalam/media/media_files/2025/09/06/mammootty-maharajas-pics-67-2025-09-06-18-18-08.jpg)
ചരിത്ര വിദ്യാർത്ഥികളുടെ രണ്ടാം വര്‍ഷത്തിലെ പുതിയ പേപ്പറായ മലയാള സിനിമയുടെ ചരിത്രം എന്ന പാഠഭാഗത്തിലാണ് മമ്മൂട്ടിയെ കുറിച്ച് പഠിക്കാനുള്ളത്.
/indian-express-malayalam/media/media_files/2025/09/06/mammootty-maharajas-pics-6-2025-09-06-18-18-08.jpg)
മമ്മൂട്ടിയെ മാത്രമല്ല, ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണ സഭയിലെ വനിതാ അംഗമായിരുന്ന ദാക്ഷായണി വേലായുധന്റെ ജീവിതവും പാഠഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചരിത്ര വിദ്യാര്‍ത്ഥികളുടെ ഒന്നാം വര്‍ഷ മൈനര്‍ പേപ്പറിലെ കൊച്ചിയുടെ പ്രാദേശിക ചരിത്രത്തിലാണ് ദാക്ഷായണി വേലായുധനെക്കുറിച്ച് പഠിക്കാനുള്ളത്.
/indian-express-malayalam/media/media_files/2025/09/06/mammootty-maharajas-pics-5-2025-09-06-18-18-08.jpg)
മഹാരാജാസിലെ കലാലയ ജീവിതം വളരെ അഭിമാനത്തോടെ ഓർക്കാറുള്ള താരമാണ് മമ്മൂട്ടി. പല പൊതുവേദികളിലും തന്റെ കോളെജ് കാലഘട്ടത്തെ കുറിച്ചുള്ള ഓർമകൾ മമ്മൂട്ടി പങ്കുവയ്ക്കാറുണ്ട്.
/indian-express-malayalam/media/media_files/2025/09/06/mammootty-maharajas-pics-4-2025-09-06-18-18-08.jpg)
മഹാരാജാസ് കോളെജിൽ നിന്നു ലഭിച്ച സൗഹൃദങ്ങളെ കുറിച്ചും സിനിമയിലെത്താന്‍ നടത്തിയ പരിശ്രമങ്ങളെ കുറിച്ചുമൊക്കെ പലപ്പോഴും മമ്മൂട്ടി വാചാലനാവാറുണ്ട്.
/indian-express-malayalam/media/media_files/2025/09/06/mammootty-maharajas-pics-3-2025-09-06-18-18-08.jpg)
മഹാരാജാസ് പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ മമ്മൂട്ടി
/indian-express-malayalam/media/media_files/2025/09/06/mammootty-maharajas-pics-1-2025-09-06-18-18-08.jpg)
മഹാരാജാസിൽ മമ്മൂട്ടി
/indian-express-malayalam/media/media_files/2025/09/06/mammootty-maharajas-pics-2025-09-06-18-18-08.jpg)
മഹാരാജാസ് സുഹൃത്തുക്കൾക്കൊപ്പം മമ്മൂട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.