scorecardresearch

ഞാനൊരു കുറ്റസമ്മതം നടത്തുകയാണ്: കുറിപ്പുമായി ഋതു മന്ത്ര

ബിഗ് ബോസ് മൂന്നാം സീസണിലൂടെ പ്രേക്ഷകപ്രീതി നേടിയ നടിയാണ് ഋതു മന്ത്ര. തന്റെ പിറന്നാളുമായി ബന്ധപ്പെട്ടൊരു രഹസ്യം വെളിപ്പെടുത്തുകയാണ് ഋതു മന്ത്ര ഇപ്പോൾ

ബിഗ് ബോസ് മൂന്നാം സീസണിലൂടെ പ്രേക്ഷകപ്രീതി നേടിയ നടിയാണ് ഋതു മന്ത്ര. തന്റെ പിറന്നാളുമായി ബന്ധപ്പെട്ടൊരു രഹസ്യം വെളിപ്പെടുത്തുകയാണ് ഋതു മന്ത്ര ഇപ്പോൾ

author-image
Entertainment Desk
New Update
Rithu Manthra Birthday

ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിലൂടെ പ്രേക്ഷകപ്രീതി നേടിയ നടിയാണ് ഋതു മന്ത്ര. നടിയും മോഡലും ഗായികയുമായ ഋതു മന്ത്ര കണ്ണൂർ സ്വദേശിനിയാണ്. 2018ലെ മിസ് ഇന്ത്യ സൗത്ത് മത്സരത്തിൽ മിസ് ടാലന്റഡ് പട്ടവും ഋതു കരസ്ഥമാക്കിയിരുന്നു. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഋതു. 

Advertisment

Also Read: നമ്മുടെ ജീവിതത്തിൽ എപ്പോഴും ഒരു ജെറി ഉണ്ടാകും: ക്യൂട്ട് ചിത്രവുമായി സംഗീത് പ്രതാപ്

തന്റെ പിറന്നാളുമായി ബന്ധപ്പെട്ട് ഋതുമന്ത്ര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "ഇത്, കുറ്റസമ്മതമാണ്. ഓൺലൈൻ ലോകം എന്റെ പിറന്നാൾ ആഘോഷിക്കുന്നത് സെപ്റ്റംബർ ഏഴിനാണ്. പക്ഷേ യഥാർത്ഥത്തിൽ ഞാൻ ജനിച്ചത് മാർച്ച് 11നാണ്. പരാതി പറയുകയല്ല, ഡബിൾ വിഷും ഡബിൾ കേക്കും ഇഷ്ടപ്പെടാത്ത ആരുണ്ട്. സ്നേഹം പ്രകടപ്പിച്ച എല്ലാവർക്കും നന്ദി. മാർച്ചിലും ഇതു മറക്കല്ലേ. ഹാഫ് ബർത്ത്ഡേ സെലിബ്രേറ്റ് ചെയ്യുന്നതിനെ ഞാൻ പൂർണമായും പിന്തുണയ്ക്കുന്നു,"  എന്നാണ് ഋതുമന്ത്ര കുറിച്ചത്. 

Also Read: പ്രേക്ഷകരെ ചിരിപ്പിച്ച്  സൂപ്പർഹിറ്റടിച്ച ആ ചിത്രം ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലേക്ക്

Advertisment

ഫെമിന മിസ്സ് ഇന്ത്യ വിജയിയായ ഋതു സിനിമാലോകത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കിംഗ് ലയര്‍, തുറമുഖം, റോള്‍ മോഡല്‍സ്, ഓപ്പറേഷന്‍ ജാവ തുടങ്ങിയ സിനിമകളിലെല്ലാം ഋതു മന്ത്ര അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ സിനിമയിൽ പിന്നണി ഗായികയായും ഋതു അരങ്ങേറ്റം കുറിച്ചിരുന്നു. 

Also Read: എന്റെ സഹോദരിയും അമ്മയും തെറാപ്പിസ്റ്റുമാവുന്നവൾ; അല്ലിയുടെ പിറന്നാൾ ദിനത്തിൽ പൃഥ്വിരാജ്

കഴിഞ്ഞവർഷം, ഇസ്രായേൽ അയോധന കലയായ  ക്രാവ് മാഗ ദേശീയ ചാമ്പ്യൻഷിപ്പിൽ  ഋതു മന്ത്ര സ്വർണ മെഡൽ നേടിയിരുന്നു. രാജൻ വർഗ്ഗീസിനു കീഴിലുള്ള ക്രാവ് മാഗ ഫെഡറേഷൻ ഓഫ് ഇന്ത്യയിലാണ് ഋതു പരിശീലനം നേടിയത്. ഇസ്രായേൽ പ്രതിരോധ സേന വികസിപ്പിച്ചെടുത്ത ആയോധന കലയാണ് ക്രാവ് മാഗ.

Also Read: 'ഫൈൻ അടിക്കുന്നതിനു തൊട്ടുമുന്നേ ഉള്ള പ്രഹസനം'; വീഡിയോയുമായി നവ്യാ നായർ

Actress Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: