/indian-express-malayalam/media/media_files/2025/09/08/mohanlal-sangeeth-pratap-2025-09-08-13-01-33.jpg)
ഹൃദയപൂർവ്വം കണ്ടിറങ്ങിയവരുടെയെല്ലാം ശ്രദ്ധ കവർന്ന ജോഡികളാണ് മോഹൻലാൽ- സംഗീത് പ്രതാപ് കൂട്ടുക്കെട്ട്. ഇരുവരുടെയും കെമിസ്ട്രി ചിത്രത്തിനു ഏറെ ഗുണം ചെയ്ത ഒന്നാണ്. ജെറി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സംഗീത് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ, ഹൃദയപൂർവ്വം കഥാപാത്രത്തിന്റെ റഫറൻസ് വച്ച് ഒരു ആർട്ടിസ്റ്റ് ചെയ്ത ചിത്രം ഷെയർ ചെയ്തിരിക്കുകയാണ് സംഗീത്.
Also Read: എന്റെ സഹോദരിയും അമ്മയും തെറാപ്പിസ്റ്റുമാവുന്നവൾ; അല്ലിയുടെ പിറന്നാൾ ദിനത്തിൽ പൃഥ്വിരാജ്
"നമ്മുടെ ജീവിതത്തിൽ എപ്പോഴും ഒരു ജെറി ഉണ്ടാകും," എന്ന അടിക്കുറിപ്പോടെയാണ് സംഗീത് ചിത്രം പങ്കുവച്ചത്. അജന്യ എന്ന ആർട്ടിസ്റ്റാണ് ഈ ചിത്രം വരച്ചിരിക്കുന്നത്.
മോഹൻലാലിനൊപ്പമുള്ള ഹൃദയപൂർവ്വം ഷൂട്ടിംഗ് അനുഭവങ്ങൾ ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഒന്നാണെന്ന് പല അഭിമുഖങ്ങളിലും സംഗീത് തുറന്നുപറഞ്ഞിരുന്നു. ഓഫ് സ്‌ക്രീനില്‍ മോഹൻലാൽ ആളുകളോട് പെരുമാറുന്ന രീതി തന്നെ ഒരുപാട് സ്പര്‍ശിച്ചിട്ടുണ്ടെന്നാണ് സംഗീത് പറയുന്നത്.
Also Read: 'ഫൈൻ അടിക്കുന്നതിനു തൊട്ടുമുന്നേ ഉള്ള പ്രഹസനം'; വീഡിയോയുമായി നവ്യാ നായർ
"ലാലേട്ടനെ കാണണം എന്ന് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് ചെറിയ സീനായിട്ടുപോലും തുടരും സിനിമയിൽ അഭിനയിച്ചത്. ആസിഫ് അലി പോലും ഒരിക്കല്‍ എടാ എനിക്ക് നിന്നോട് അസൂയ തോന്നുന്നു എന്ന് പറഞ്ഞിട്ടുണ്ട്. ലാലേട്ടന്റെ കൂടെ ഒരു സീനെങ്കിലും പങ്കിടുക എന്നത് ഒരുപാട് നടന്മാരുടെ ആഗ്രഹമാണ്. അപ്പോഴാണ് ലാലേട്ടന്റെ കൂടെ ഒപ്പത്തിന് ഒപ്പം നിന്ന് ചിലപ്പോള്‍ ശകാരിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന ഒരു മുഴുനീള കഥാപാത്രം ചെയ്യാനുള്ള അവസരം ലഭിച്ചത്."
Also Read: ലോകയുടെ വിജയം ആഘോഷിച്ച് അമൂൽ; എനിക്കിപ്പോൾ സന്തോഷത്തോടെ മരിക്കാമെന്ന് ശാന്തി
''ഷൂട്ടിങ്ങിനിടെ പനി പിടിച്ച് വിറച്ചു കിടന്നപ്പോള്‍ ലാലേട്ടന്റെ മുറിയില്‍ കൊണ്ടുപോയാണ് ഡോക്ടറും നഴ്‌സും ഇഞ്ചക്ഷനും മരുന്നും തന്നത്. അവിടെ വന്ന് എന്റെ തലയില്‍ തഴുകിക്കൊണ്ട് ഡോക്ടറോട് ഇവന്റെ അസുഖം എങ്ങനെയുണ്ടെന്ന് ലാലേട്ടന്‍ അന്വേഷിക്കുന്ന രംഗം മനസില്‍ മായാതെ കിടക്കുന്നു. കുറച്ചുനേരം ലാലേട്ടന്‍ എന്റെ മുടിയില്‍ തഴുകിയപ്പോള്‍ കണ്ണുനിറഞ്ഞുപോയി. കുട്ടിക്കാലത്തെ പനി ദിവസങ്ങളേയും അച്ഛന്റേയും അമ്മയും പരിചരണത്തേയും ഓര്‍ത്തു. അച്ഛനും അമ്മയും കഴിഞ്ഞാല്‍ ആ സ്ഥാനത്ത് ഇന്ന് ലാലേട്ടനാണെന്നോര്‍ക്കുമ്പോള്‍ ചെറുതായൊന്നുമല്ല ഹൃദയം കുളിരുന്നത്,'' സംഗീതിന്റെ വാക്കുകളിങ്ങനെ.
Also Read: "രാജേഷിനെ ഉണർത്താൻ ശബ്ദം അയച്ചവരിൽ ലാലേട്ടനും സുരേഷേട്ടനുമുണ്ട്; നീ ഒന്നു കണ്ണുതുറക്കാൻ ഇനിയും കാത്തിരിക്കാൻ വയ്യെടാ"
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.