scorecardresearch

"രാജേഷിനെ ഉണർത്താൻ ശബ്ദം അയച്ചവരിൽ ലാലേട്ടനും സുരേഷേട്ടനുമുണ്ട്; നീ ഒന്നു കണ്ണുതുറക്കാൻ ഇനിയും കാത്തിരിക്കാൻ വയ്യെടാ"

ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ തുടരുന്ന രാജേഷ് കേശവിനെ കുറിച്ച് വൈകാരിക കുറിപ്പുമായി സുഹൃത്ത് പ്രതാപ് ജയലക്ഷ്മി

ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ തുടരുന്ന രാജേഷ് കേശവിനെ കുറിച്ച് വൈകാരിക കുറിപ്പുമായി സുഹൃത്ത് പ്രതാപ് ജയലക്ഷ്മി

author-image
Entertainment Desk
New Update
Rajesh Keahav

ചിത്രം: ഫേസ്ബുക്ക്

കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ മടങ്ങിവരവിനായുള്ള കാത്തിരിപ്പിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ തുടരുന്ന രാജേഷിനെ കുറിച്ച് വൈകാരിക കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സുഹൃത്തും ചലച്ചിത്ര പ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മി.

Advertisment

തങ്ങൾ രാജേഷിനെയും കാത്തിരിക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായെന്നും ഇതിനിടയിൽ ഐസിയുവിന് മുന്നിൽ പ്രിയപ്പെട്ടവരെയും കാത്തിരുന്ന ഒരുപാടു പേർ രോഗമുക്തരായി സമാധാനമുഖത്തോടെ നടന്നകന്നു. എന്നിട്ടും നമ്മുടെ ചങ്ങാതി ഇപ്പോഴും ആ കൊടും തണുപ്പിൽ കണ്ണടച്ച് കിടക്കുവാണെന്ന് പ്രതാപ് ഫേസ്ബുക്കിൽ കുറിച്ചു.

ഡോക്ടർ പറഞ്ഞതനുസരിച്ച് രാജേഷിന് പ്രിയപ്പെട്ട ശബ്ദങ്ങൾ ഒക്കെ സദാ കേൾപ്പിക്കുന്നുണ്ടെന്നും രാജേഷിനെ ഉണർത്താൻ ശബ്ദ സന്ദേശം അയച്ചവരിൽ ലാലേട്ടനും, സുരേഷേട്ടനുമുണ്ടെന്നും പ്രതാപ് കുറിച്ചു. ലോകത്തിന്റെ പല ഭാഗത്തു നിന്നും ഒരുപാടു പേർ സുഖവിവരം അന്വേഷിച്ചു വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്യുന്നുണ്ട്.  എല്ലാവരോടും സമയത്തിന് മറുപടി നൽകാൻ കഴിയാത്തത്തിൽ ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also Read: രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽനിന്ന് മാറ്റി

കുറിപ്പിന്റെ പൂർണരൂപം

Advertisment

"ഞങ്ങൾ രാജേഷിനെയും കാത്തിരിക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ച. ഇതിനിടയിൽ ഈ ഐസിയുവിനു മുന്നിൽ പ്രിയപ്പെട്ടവരെയും കാത്തിരുന്ന ഒരുപാടു പേർ രോഗമുക്തരായി സമാധാന മുഖത്തോടെ നടന്നകന്നു. എന്നിട്ടും നമ്മുടെ ചങ്ങാതി ഇപ്പോഴും ആ കൊടും തണുപ്പിൽ കണ്ണടച്ച് കിടക്കുവാണ്. 

ഡോക്ടർ പറഞ്ഞതനുസരിച്ച് അവന് പ്രിയപ്പെട്ട ശബ്ദങ്ങൾ ഒക്കെ സാദാ കേൾപ്പിക്കുന്നുണ്ട്. രാജേഷിനെ ഉണർത്താൻ ശബ്ദ സന്ദേശം അയച്ചവരിൽ അവന് പ്രിയപ്പെട്ട ലാലേട്ടനും, സുരേഷേട്ടനും, എസ്കെഎന്നും, സുരാജുമുണ്ട്. ഇനിയും പലരും അയക്കാമെന്നു പറഞ്ഞിട്ടുണ്ട്. ഐസിയുവിലെ കാരുണ്യം നിറഞ്ഞ സിസ്റ്റർമാർ സമയം കിട്ടുമ്പോഴൊക്കെ രാജേഷ് ആങ്കർ ചെയ്ത പരിപാടികളും പാട്ടുകളുമൊക്കെ കേൾപ്പിക്കുന്നുണ്ട്.

ലോകത്തിന്റെ പല ഭാഗത്തു നിന്നും ഒരുപാടു പേർ സുഖവിവരം അന്വേഷിച്ചു വിളിക്കുന്നു, മെസ്സേജ് അയക്കുന്നു, എല്ലാവരോടും സമയത്തിന് മറുപടി നൽകാൻ കഴിയാത്തത്തിൽ ക്ഷമിക്കണം. നിങ്ങളുടെ പ്രാർഥനകൾ, സ്നേഹം ഒക്കെ അവനെ ഇത്രയും സഹായിച്ചു. അത് തുടരുക. അവന്റെ ഉപബോധ മനസ്സ് എല്ലാം കാണുണ്ടാവും... കേൾക്കുന്നുണ്ടാവും... എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് അവൻ വരും... 

പ്രിയ രാജേഷ്... നീ ഒന്ന് കണ്ണു തുറക്കാൻ... ഇനിയും കാത്തിരിക്കാൻ വയ്യെടാ... ഒന്ന് പെട്ടന്ന് വാ മച്ചാ,"- പ്രതാപ് ജയലക്ഷ്മി.

Also Read: കുന്നംകുളം കസ്റ്റഡി മര്‍ദനം; നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കഴിഞ്ഞ ഞായറാഴ്ച കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ നടന്ന പരിപാടിക്കിടെയാണ് രാജേഷ് കുഴഞ്ഞുവീണത്. ഉടൻതന്നെ അദ്ദേഹത്തെ മരടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുഴഞ്ഞുവീണതിന് പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായെന്നും, തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു.

ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയും ടോക്ക് ഷോകളിലൂടെയും ശ്രദ്ധേയനാണ് രാജേഷ്. ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ, നീന, തട്ടുംപുറത്ത് അച്യുതൻ തുടങ്ങി നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Read More: ബിഹാര്‍ - ബീഡി പോസ്റ്റ് വിവാദം: വി.ടി ബൽറാം കെപിസിസി സോഷ്യൽ മീഡിയ ചുമതലയൊഴിയും

Facebook Post Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: