scorecardresearch

രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽനിന്ന് മാറ്റി

കഴിഞ്ഞ ഞായറാഴ്ച കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ നടന്ന പരിപാടിക്കിടെയാണ് രാജേഷ് കുഴഞ്ഞുവീണത്

കഴിഞ്ഞ ഞായറാഴ്ച കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ നടന്ന പരിപാടിക്കിടെയാണ് രാജേഷ് കുഴഞ്ഞുവീണത്

author-image
WebDesk
New Update
Rajesh Keshav Health

രാജേഷ് കേശവ്‌

കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ പുരോഗതി. രാജേഷിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു.

Advertisment

Also Read:കുടുംബവഴക്ക്; തിരുവോണദിനത്തിൽ ഭാര്യയെ കുത്തിക്കൊന്ന് ശേഷം ഭർത്താവ് ജീവനൊടുക്കി

കഴിഞ്ഞ ഞായറാഴ്ച കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ നടന്ന പരിപാടിക്കിടെയാണ് രാജേഷ് കുഴഞ്ഞുവീണത്. ഉടൻതന്നെ അദ്ദേഹത്തെ മരടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുഴഞ്ഞുവീണതിന് പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായെന്നും, തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നും ഡോക്ടർമാർ അറിയിച്ചു. ഇതിന് ശേഷമാണ് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയത്.

Also Read:തിരുവോണ നാളിലും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കു സാധ്യത

Advertisment

നിലവിൽ അദ്ദേഹത്തിന്റെ രക്തസമ്മർദം സാധാരണ നിലയിലാണ്. കൂടാതെ സ്വയം ശ്വാസമെടുക്കാനും തുടങ്ങി. ക്രിട്ടിക്കൽ കെയർ, കാർഡിയോളജി, ന്യൂറോളജി, ഗ്യാസ്‌ട്രോഎൻട്രോളജി, ഒഫ്താൽമോളജി തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരടങ്ങിയ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്.

Also Read:കേരളത്തിലെ ആദ്യ വനിതാ ഫോറൻസിക് സർജൻ ഷേർളി വാസു ഇനി ഓർമ

ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയും ടോക്ക് ഷോകളിലൂടെയും ശ്രദ്ധേയനായ രാജേഷ് പിന്നീട് ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ, നീന, തട്ടുംപുറത്ത് അച്യുതൻ തുടങ്ങി നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Read More:'അച്ഛനില്ലാത്ത ആദ്യത്തെ ഓണം'; വൈകാരിക കുറിപ്പുമായി അരുണ്‍ കുമാര്‍

Celebrities

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: