/indian-express-malayalam/media/media_files/2025/06/11/rMl4EbYHNSgGSauBsnUT.jpg)
Kerala Rain Alerts
Kerala Rain Updates: തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് കാലവർഷം നൂറു ദിവസം പിന്നിടുമ്പോൾ ഈ സീസണിൽ ഏറ്റവുമധികം മഴ ലഭിച്ചത് മലബാറിൽ. മേയ് 24 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവുമധികം മഴ ലഭിച്ചത് കാസർകോട് ജില്ലയിലാണ്. 3702.3 മില്ലി മീറ്റർ മഴയാണ് കാസർകോട് ലഭിച്ചത്. തൊട്ടുപിന്നിൽ കണ്ണൂരാണ്. നൂറ് ദിവസത്തിനിടെ 3635.4 മില്ലി മീറ്റർ മഴ കണ്ണൂരിൽ ലഭിച്ചപ്പോൾ കോഴിക്കോട് 3036.6 മില്ലിമീറ്റർ മഴ ലഭിച്ചു.
Also Read: മലയാളികൾക്ക് ഇന്ന് തിരുവോണം; ആഘോഷമാക്കാന്‍ നാടും നഗരവും
തെക്കൻ ജില്ലകളിൽ കാലം വർഷം തുടങ്ങി നൂറ് ദിവസം പിന്നിടുമ്പോൾ മഴയിൽ കുറവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് മഴ ലഭിച്ചത് കൊല്ലത്താണ്. 1353.3 മില്ലി മീറ്റർ മഴ കൊല്ലത്ത്് ലഭിച്ചപ്പോൾ തിരുവനന്തപുരത്ത് 1414.3 മില്ലി മീറ്റർ മഴ ഇക്കാലയളിൽ ലഭിച്ചു. സംസ്ഥാനത്ത് മൊത്തം കാലവർഷം തുടങ്ങി നൂറ് ദിവസം പിന്നിടുമ്പോൾ 2414.1 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്.
കാലവർഷം നൂറ് ദിവസം പിന്നിടുമ്പോൾ കാസർകോട് ജില്ലയിൽ 93 ദിവസവും ഒരു മില്ലിമീറ്ററിന് മുകളിൽ മഴ ലഭിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ 91 ദിവസം മഴ ലഭിച്ചിരുന്നെങ്കിലും മലബാറിൽ ലഭിച്ച അളവിൽ മഴ കിട്ടിയില്ല. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 90 ദിവസം മഴ ലഭിച്ചു. കൊല്ലത്ത് 83 ദിവസം മഴ ലഭിച്ചപ്പോൾ തിരുവനന്തപുരത്ത് 76 ദിവസവും ലഭിച്ചു.
Also Read:പ്രിയപ്പെട്ടവർക്ക് തിരുവോണാശംസകൾ കൈമാറാം
അതേസമയം, ഓഗസ്റ്റിൽ സംസ്ഥാനത്ത് ഇക്കൊല്ലം 355.8 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. കഴിഞ്ഞ വർഷം 310.7 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ഓഗസ്റ്റിൽ കഴിഞ്ഞ കാലങ്ങളിൽ സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചത് 2019-ലാണ്. അക്കൊല്ലം 951. മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. 2018-ൽ 820.7 മില്ലി മീറ്റർ മഴയും ലഭിച്ചിരുന്നു.
Read More:ഉപ്പേരി മുതൽ പായസം വരെ; ഓണ സദ്യയ്ക്ക് വിഭവങ്ങൾ വിളമ്പേണ്ടത് എങ്ങനെയാണ്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.