scorecardresearch

കുടുംബവഴക്ക്; തിരുവോണദിനത്തിൽ ഭാര്യയെ കുത്തിക്കൊന്ന് ശേഷം ഭർത്താവ് ജീവനൊടുക്കി

സുധയുടെ മൃതദേഹം വീടിന് പിൻവശത്ത് കഴുത്ത് മുറിഞ്ഞ് രക്തം വാർന്ന നിലയിലും രഘുനാഥ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലുമായിരുന്നു

സുധയുടെ മൃതദേഹം വീടിന് പിൻവശത്ത് കഴുത്ത് മുറിഞ്ഞ് രക്തം വാർന്ന നിലയിലും രഘുനാഥ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലുമായിരുന്നു

author-image
WebDesk
New Update
crime

പ്രതീകാത്മക ചിത്രം

പത്തനംതിട്ട: കുടുംബവഴക്കിനെ തുടർന്ന് തിരുവോണ ദിനത്തിൽ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ചേർത്തോടാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

Advertisment

ഹൈസ്‌കൂൾ ജംക്ഷന് സമീപം താമസിക്കുന്ന രഘുനാഥും ഭാര്യ സുധയുമാണ് മരിച്ചത്.സുധയെ കുത്തികൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് രഘുനാഥ് ജീവനൊടുക്കുകയായിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Also Read:തിരുവോണ നാളിലും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കു സാധ്യത

തിരുവോണദിനം നാടിനെ ഞെട്ടിച്ച കൊലപാതകം പുറത്തറിയുന്നത് രാവിലെ 10 മണിയോടെയാണ്. ഏക മകൻ പഠനവുമായി ബന്ധപ്പെട്ട് എറണാകുളത്തായിരുന്നു. ഇന്നലെ രാത്രി മുതൽ മകൻ ഇരുവരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിക്കാത്ത വന്നതോടെ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു.

Advertisment

Also Read:മദ്യ വില്‍പ്പനയിൽ വീണ്ടും റെക്കോർഡ്; ഉത്രാടത്തിൽ മലയാളികൾ കുടിച്ചത് 137 കോടിയുടെ മദ്യം

അയൽക്കാരെത്തി പരിശോധിച്ചപ്പോഴാണ് സുധയെ വീടിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്. പിന്നീട് വാർഡ് മെമ്പറുടെ ഉൾപ്പെടെ വിവരം അറിയിച്ചു. നാട്ടുകാരും പൊതുപ്രവർത്തകരും നടത്തിയ പരിശോധനയിലാണ് തൊട്ടപ്പുറത്ത് രഘുനാഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്.സുധയുടെ മൃതദേഹം വീടിന് പിൻവശത്ത് കഴുത്ത് മുറിഞ്ഞ് രക്തം വാർന്ന നിലയിലും രഘുനാഥ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലുമായിരുന്നു.

Also Read:കേരളത്തിലെ ആദ്യ വനിതാ ഫോറൻസിക് സർജൻ ഷേർളി വാസു ഇനി ഓർമ

കീഴ്വായ്പൂർ പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. കുടുംബകലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുടുംബത്തിന് സാമ്പത്തിക ബാധ്യതകൾ ഉണ്ടോയെന്നടക്കം പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

Read More:യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നേരിട്ടത് ക്രൂര മർദ്ദനം; അന്വേഷണ റിപ്പോർട്ട് പുറത്ത്

Murder Crime

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: