scorecardresearch

മദ്യ വില്‍പ്പനയിൽ വീണ്ടും റെക്കോർഡ്; ഉത്രാടത്തിൽ മലയാളികൾ കുടിച്ചത് 137 കോടിയുടെ മദ്യം

ഓണക്കാലത്ത് കഴിഞ്ഞ വര്‍ഷത്തേക്കാൾ 50 കോടി രുപയുടെ അധിക മദ്യവില്‍പ്പന നടന്നതായാണ് റിപ്പോർട്ട്

ഓണക്കാലത്ത് കഴിഞ്ഞ വര്‍ഷത്തേക്കാൾ 50 കോടി രുപയുടെ അധിക മദ്യവില്‍പ്പന നടന്നതായാണ് റിപ്പോർട്ട്

author-image
WebDesk
New Update
Bevco Onam Alcohol

ചിത്രം: ഫേസ്ബുക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണയും ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപ്പന. കഴിഞ്ഞ വര്‍ഷത്തേക്കാൾ 50 കോടി രുപയുടെ അധിക മദ്യവില്‍പ്പന നടന്നതായാണ് റിപ്പോർട്ട്. ഉത്രാടദിനത്തില്‍ മാത്രം 137.64 കോടി രൂപയുടെ മദ്യവിൽപ്പന നടന്നതായാണ് വിവരം.

Advertisment

126 കോടിയായിരുന്നു കഴിഞ്ഞ വർഷത്തെ ഉത്രാടദിന വിൽപ്പന. പതിനൊന്ന് കോടിയിലധികം രൂപയുടെ അധിക മദ്യമാണ് ഈ വർഷം വിറ്റത്.  ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 4 വരെയുള്ള 10 ദിവസത്തെ ഓണക്കാല വിൽപ്പന, കഴിഞ്ഞ വർഷത്തെതിനേക്കാൾ 6.38 ശതമാനം കൂടുതലാണ്. 826.38 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ വിറ്റുപോയത്. 2024-ൽ ഇതേ സമയത്ത് 776.82 കോടി മദ്യ രൂപയുടെ വിൽപ്പനയായിരുന്നു നടന്നത്.

Also Read: തിരുവോണ നാളിലും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കു സാധ്യത

ഉത്രാടദിന വിൽപ്പനയിൽ, കരുനാഗപ്പള്ളി ബെവ്കോ ഔട്ട്ലെറ്റാണ് മുന്നിലുള്ളത്. 1.46 കോടി രൂപയുടെ വിൽപ്പനയാണ് ഇവിടെ നടന്നത്. കൊല്ലം ആശ്രാമം ഔട്ട്ലെറ്റാണ് 1.24  കോടി രൂപയുടെ വിൽപ്പനയുമായി രണ്ടാം സ്ഥാനത്തുള്ളത്. 1.11 കോടി വിൽപ്പനയുമായി മലപ്പുറം എടപ്പാൾ മൂന്നാം സ്ഥാനത്തുണ്ട്.

Also Read:മലയാളികൾക്ക് ഇന്ന് തിരുവോണം; ആഘോഷമാക്കാന്‍ നാടും നഗരവും

Advertisment

തിരുവോണത്തിന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അവധിയായതിനാല്‍ വലിയ തിരക്കായിരുന്നു സംസ്ഥാനത്തൊട്ടാകെയുള്ള ഔട്ട്‌ലെറ്റുകളില്‍ വ്യാഴാഴ്ച അനുഭവപ്പെട്ടത്. അതേസമയം, ബെവ്കോ ജീവനക്കാർക്ക് ഇത്തവണ റെക്കോഡ് ഓണം ബോണസായിരുന്നു സർക്കാർ അനുവദിച്ചത്. സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസാണ് അനുവദിച്ചത്. 

Read More:പ്രിയപ്പെട്ടവർക്ക് തിരുവോണാശംസകൾ കൈമാറാം

Onam Beverages Corporation Bevco

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: