/indian-express-malayalam/media/media_files/2025/09/28/ajith-shalini-2025-09-28-00-42-36.jpg)
മലയാളികൾക്ക് ഏറെയിഷ്ടപ്പെട്ട താരകുടുംബമാണ് നടി ശാലിനിയുടേത്. ശാലിനിയും അജിത്തും മക്കളായ ആദ്‌വിക്കും അനൗഷ്കയുമെല്ലാം മലയാളികൾക്ക് ഏറെ പരിചിതരാണ്. അജിത്തുമായുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തിനോട് വിട പറഞ്ഞെങ്കിലും ശാലിനി ഇന്നും ആരാധകർക്കു പ്രിയങ്കരിയാണ്. അജിത്തിന്റെ റേസിംഗ് മത്സരവേദികളിലും മകൻ ആദ്‌വിക്കിന്റെ ഫുട്ബോൾ മത്സരവേദികളിലും കാഴ്ചക്കാരിയായി ശാലിനി എത്തുമ്പോൾ, മാധ്യമങ്ങളുടെ ശ്രദ്ധ നടിയെ തേടിയെത്താറുണ്ട്.
Also Read: താനാ ബോറൻ, ഞാൻ ഫണ്ണാ; തല്ലുകൂടി ചാത്തനും ഒടിയനും
Also Read: ഈ ആഴ്ച ഒടിടിയിൽ എത്തിയ 9 ചിത്രങ്ങൾ: New OTT Releases
ഇപ്പോഴിതാ, സ്പെയിനിൽ നടക്കുന്ന കാർ റേസിൽ പങ്കെടുക്കുകയാണ് അജിത്. നടൻ അജിത് കുമാർ പങ്കെടുക്കും. ഗ്രെവൻമാക്കർ 24H റേസിലാണ് അജിത് പങ്കെടുക്കുന്നത്. റേസിനു മുൻപ്, ശാലിനിയ്ക്കും മക്കൾക്കുമൊപ്പം പോസ് ചെയ്യുന്ന അജിത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
Also Read: ആദ്യചിത്രത്തിന് പ്രതിഫലം 2 കോടി, പിന്നാലെ കരാറായത് 16 ചിത്രങ്ങൾ: താരമായി സായ് അഭ്യങ്കർ
കഴിഞ്ഞ വർഷം മുതൽ കാർ റേസിംഗിൽ സജീവമായി ഇടപെട്ടുവരുന്ന അജിത് കുമാർ 'അജിത് കുമാർ റേസിംഗ്' എന്ന പേരിൽ സ്വന്തമായി ഒരു റേസിംഗ് കമ്പനിയും രൂപീകരിച്ചിരുന്നു. ദുബായ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ നടന്ന കാർ റേസുകളിൽ ഈ കാർ റേസിംഗ് കമ്പനി പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
Also Read: ഐശ്വര്യയുമായി പിരിഞ്ഞതിൽ പിന്നെ ആ പാട്ട് കേൾക്കുമ്പോൾ സൽമാൻ കരയുമായിരുന്നു
24എച്ച് സീരീസ് കാറോട്ട മത്സരത്തിലും അജിത്തിന്റെ ടീം വിജയം നേടിയിരുന്നു. ദുബായിൽ നടന്ന മത്സരത്തിൽ അജിത് കുമാർ റേസിങ് ടീമിലെ ഡ്രൈവറായ ബൈ ബാസ് കോറ്റനാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ജിടി 4 വിഭാഗത്തിൽ 'സ്പിരിറ്റ് ഓഫ് ദി റേസ്' ട്രോഫിയും അജിത് സ്വന്തമാക്കിയിരുന്നു.
Also Read: ഭാര്യയുടെ അടി കൊള്ളുകയും വേണം, ഭാര്യയെ തല്ലി എന്നു കേൾക്കുകയും വേണം; വീഡിയോയുമായി അഖിൽ
അധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി'യാണ് ഒടുവിൽമികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.
Also Read: സമൂസ വിൽപ്പനക്കാരന്റെ മകൾ, 4 വയസ്സിൽ പാടി തുടങ്ങി; ഇന്ന് കോടികളുടെ ആസ്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.