scorecardresearch

ആദ്യചിത്രത്തിന് പ്രതിഫലം 2 കോടി, പിന്നാലെ കരാറായത് 16 ചിത്രങ്ങൾ: താരമായി സായ് അഭ്യങ്കർ

Sai Abhyankkar's Remuneration for Balti: ഇന്നുവരെ മലയാളം ഇൻഡസ്ട്രി കൊടുത്തതിൽ വെച്ചും ഏറ്റവും വലിയ പ്രതിഫലമാണ് ബൾട്ടിയിലെ സംഗീതം ഒരുക്കാൻ സായ് അഭ്യങ്കറിന് കൊടുത്തതെന്ന് നിർമാതാവ് വ്യക്തമാക്കി

Sai Abhyankkar's Remuneration for Balti: ഇന്നുവരെ മലയാളം ഇൻഡസ്ട്രി കൊടുത്തതിൽ വെച്ചും ഏറ്റവും വലിയ പ്രതിഫലമാണ് ബൾട്ടിയിലെ സംഗീതം ഒരുക്കാൻ സായ് അഭ്യങ്കറിന് കൊടുത്തതെന്ന് നിർമാതാവ് വ്യക്തമാക്കി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sai Abhayankar

നോക്കിനിൽക്കെ പ്രശസ്തിയിലേക്ക് കുതിച്ചുയർന്ന, തമിഴകത്തെ സെൻസേഷണൽ സംഗീത സംവിധായകനായി മാറിയ വ്യക്തിയാണ് സായ് അഭ്യങ്കർ പത്തൊൻപതുകാരനായ അഭ്യങ്കരുടെ കട്ചി സേര, ആസ കൂട തുടങ്ങിയ തമിഴ് ആൽബങ്ങൾ ഇൻസ്റ്റഗ്രാം റീലുകളിൽ തരംഗമായി മാറിയിരുന്നു. യൂട്യൂബിലും റെക്കോർഡ് വ്യൂസ് ആണ് ഈ ഗാനങ്ങൾ നേടിയത്. 

Advertisment

Also Read: ഐശ്വര്യയുമായി പിരിഞ്ഞതിൽ പിന്നെ ആ പാട്ട് കേൾക്കുമ്പോൾ സൽമാൻ കരയുമായിരുന്നു

ഷെയിൻ നിഗം നായകനായ ‘ബൾട്ടി‘യിലൂടെ സായ് അഭ്യങ്കർ സംഗീതസംവിധായകനായി മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ബൾട്ടിയ്ക്ക് വേണ്ടി സംഗീതമൊരുക്കാൻ 2 കോടി രൂപയാണ് അഭ്യങ്കർ പ്രതിഫലമായി കൈപ്പറ്റിയത്. ഇന്നുവരെ മലയാളം ഇൻഡസ്ട്രി കൊടുത്തതിൽ വെച്ചും ഏറ്റവും വലിയ പ്രതിഫലമാണ് ബൾട്ടിയിലെ സംഗീതം ഒരുക്കാൻ സായ് അഭ്യങ്കറിന് കൊടുത്തതെന്ന് നിർമാതാവ് സന്തോഷ് ടി കുരുവിള വ്യക്തമാക്കി. രണ്ട് കോടിയ്ക്ക് മുകളിലാണ് സായ് അഭ്യങ്കറിന്റെ പ്രതിഫലമെന്നും സന്തോഷ് കൂട്ടിച്ചേർത്തു. 

Also Read: ആര്യൻ ഖാൻ അനുഭവിച്ചത് ഒരു കുട്ടിയും അനുഭവിക്കരുത്: ബോബി ഡിയോൾ

Advertisment

"സായ് ചെയ്താൽ സംഗതി ശ്രദ്ധിക്കപ്പെടുമെന്ന് വിശ്വാസമുള്ളതുകൊണ്ടാണ് അദ്ദേഹത്തെ കൊണ്ട് സംഗീതം ചെയ്യിപ്പിച്ചത്. ഈ സിനിമയിലെ ജാലക്കാരി എന്ന ഗാനം തമിഴ് നാട്ടിൽ ഇതിനോടകം തന്നെ വൈറലാണ്. സായ് അഭ്യങ്കറിന്റെ ആൽബം സോങ്ങുകൾക്കൊക്കെ  മൂന്നു കോടിയ്ക്ക് മുകളിൽ കാഴ്ചക്കാരുണ്ട്.  ബൾട്ടിക്ക് ഒപ്പിട്ട് നാലുമാസം കഴിഞ്ഞ് 14 തമിഴ് സിനിമകളും രണ്ടു തെലുങ്ക്  സിനിമകളും അദ്ദേഹം ഒപ്പിട്ടു," ക്ലബ് എഫ് എമ്മിനു നൽകിയ അഭിമുഖത്തിൽ സന്തോഷ് ടി കുരുവിള പറഞ്ഞു. 

‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറുകയായിരുന്നു സായ് അഭ്യങ്കർ. 

Also Read:  ഈ വെള്ളിയാഴ്ച ഒടിടിയിൽ എത്തിയ 8 ചിത്രങ്ങൾ: New OTT Releases This Friday

ഗായകരായ ടിപ്പുവും ഹരിണിയുമാണ് സായുടെ മാതാപിതാക്കൾ. നാലു വയസ്സ് മുതൽ സംഗീതം അഭ്യസിക്കുന്നുണ്ട് സായ് അഭയങ്കർ. സഹോദരി സായ് സ്മൃതിയും ഗായികയാണ്. അഭയങ്കറുടെ വൈറലായ രണ്ടു പാട്ടുകളിലും കൂടെ പാടിയിരിക്കുന്നത് സഹോദരി സായ് സ്മൃതിയാണ്.

Also Read: എന്റെ ജീവിതം നശിപ്പിച്ച, ഒരിക്കലും കാണരുതെന്ന് ആഗ്രഹിച്ച ആളാണ് കൈ തന്നിട്ട് പോയത്: ജീവനെ കുറിച്ച് അനുമോൾ: Bigg Bossmalayalam 7

Music

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: