scorecardresearch

ആര്യൻ ഖാൻ അനുഭവിച്ചത് ഒരു കുട്ടിയും അനുഭവിക്കരുത്: ബോബി ഡിയോൾ

സൂപ്പർ താരങ്ങളുടെ മക്കളെന്ന നിലയിൽ തോളിൽ വലിയ സമ്മർദ്ദവുമായാണ് താനും ആര്യൻ ഖാനും ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്നതെന്നും, അതിനാൽ ആര്യനെ  തനിക്ക് മനസ്സിലാവുമെന്നും ബോബി ഡിയോൾ 

സൂപ്പർ താരങ്ങളുടെ മക്കളെന്ന നിലയിൽ തോളിൽ വലിയ സമ്മർദ്ദവുമായാണ് താനും ആര്യൻ ഖാനും ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്നതെന്നും, അതിനാൽ ആര്യനെ  തനിക്ക് മനസ്സിലാവുമെന്നും ബോബി ഡിയോൾ 

author-image
Entertainment Desk
New Update
Aryan Khan Bobby Deol

ആര്യൻ ഖാൻ സംവിധാനം ചെയ്ത 'ദി ബാഡ്‌സ് ഓഫ് ബോളിവുഡ്'* എന്ന നെറ്റ്ഫ്ലിക്സ് സീരീസിൽ ബോബി ഡിയോളും അഭിനയിച്ചിട്ടുണ്ട്.  ആര്യൻ ഖാനോടൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ച് ബോബി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. സെറ്റിൽ ആര്യൻ കാണിച്ച 'പക്വതയെ' ബോബി അഭിനന്ദിച്ചു. തൻ്റെ പ്രായത്തിലുള്ളതിനേക്കാൾ കഴിവ് ആര്യനുണ്ടെന്നും, തനിക്ക് ആര്യനെ മനസ്സിലാക്കാൻ കഴിയുന്നുണ്ടെന്നും ബോബി പറഞ്ഞു. 

Advertisment

Also Read: ഐശ്വര്യയുമായി പിരിഞ്ഞതിൽ പിന്നെ ആ പാട്ട് കേൾക്കുമ്പോൾ സൽമാൻ കരയുമായിരുന്നു
 
ധർമ്മേന്ദ്രയുടെ മകനാണ് ബോബി, ആര്യൻ ഷാരൂഖ് ഖാന്‍റെ മകനും. ഇരുവരും സൂപ്പർസ്റ്റാറുകളായ പിതാക്കന്മാരുടെ നിഴലിലാണ് വളർന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ആര്യൻ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് സൂചിപ്പിച്ച ബോബി, ആര്യൻ അനുഭവിച്ചതിലൂടെ 'ഒരു കുട്ടിയും കടന്നുപോകരുത്' എന്നും കൂട്ടിച്ചേർത്തു. 

 "ഇപ്പോൾ ആര്യനുള്ള അതേ തീവ്രമായ ആഗ്രഹം എനിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഒരുപാട് ആവേശത്തോടെയാണ് തുടങ്ങിയതെങ്കിലും, എൻ്റെ കാര്യങ്ങൾ പലപ്പോഴും വൈകിപ്പോയി. അതേസമയം, ആര്യൻ വളരെ കഴിവുള്ളവനാണ്. ഞാൻ അത്ര കഴിവുള്ളവനായിരുന്നു എന്ന് തോന്നുന്നില്ല. ആളുകളെ ആകർഷിക്കുന്ന ഒരു വ്യക്തിത്വം ആര്യനുണ്ട്. അവനിൽ എന്തോ ഒരു ആകർഷണീയതയുണ്ട്. ഞാനനുഭവിച്ചതിനേക്കാൾ കൂടുതൽ കാര്യങ്ങളിലൂടെ അവൻ കടന്നുപോയിട്ടുണ്ട്, അത് ഒരു കുട്ടിയും അനുഭവിക്കാൻ പാടില്ലാത്തതാണ്," രാജ് ഷമാനിൻ്റെ പോഡ്‌കാസ്റ്റിൽ സംസാരിക്കവെ താനും ആര്യനും തമ്മിലുള്ള സാമ്യങ്ങളെ കുറിച്ച് ബോബി പറഞ്ഞതിങ്ങനെ. 

Also Read: ഈ വെള്ളിയാഴ്ച ഒടിടിയിൽ എത്തിയ 8 ചിത്രങ്ങൾ: New OTT Releases This Friday

Advertisment

ആര്യൻ്റെ അരങ്ങേറ്റ പ്രോജക്റ്റിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചപ്പോൾ താൻ ഉടൻതന്നെ സമ്മതിച്ചെന്നും, കാരണം സിനിമാ രംഗത്തുള്ളവർ പരസ്പരം പിന്തുണയ്ക്കണമെന്ന് താൻ വിശ്വസിക്കുന്നുവെന്നും ബോബി പറഞ്ഞു. "ഞാൻ ഇതേ ഇൻഡസ്ട്രിയിൽ നിന്നുള്ള ആളാണ്. എനിക്കും ഈ ഇൻഡസ്ട്രിയിൽ വരാൻ ആഗ്രഹിക്കുന്ന രണ്ട് ആൺമക്കളുണ്ട്. എൻ്റെ ഇൻഡസ്ട്രിയിലെ ആളുകൾ എനിക്കുവേണ്ടി ഇല്ലെങ്കിൽ ഞാൻ എവിടെ പോകും? നമുക്ക് പരസ്പരം ആവശ്യമുണ്ട്. " അദ്ദേഹം പറഞ്ഞു.

കുറച്ചുകാലം മുൻപ് ഒരു പാർട്ടിയിൽ വെച്ച് ആര്യനെ കണ്ടതും സംസാരിച്ചതും, ആര്യന്റെ വ്യക്തിത്വം തന്നെ ആകർഷിച്ചതും ബോബി ഓർത്തു.  "മുഴുവൻ കഥയും എന്നോട് പറയണമെന്ന് ആര്യനു നിർബന്ധമുണ്ടായിരുന്നു. ഞാൻ ഏഴ് മണിക്കൂർ അവനോടൊപ്പം ഇരുന്നു. അവന് തന്റെ പ്രൊജക്റ്റിലുള്ള ബോധ്യം എന്നെ വല്ലാതെ ആകർഷിച്ചു. ഏതാനും മാസങ്ങൾക്ക് മുൻപ് ഞാൻ അവനെ ഒരു പാർട്ടിയിൽ വെച്ച് കണ്ടു, അവൻ ഒറ്റയ്ക്ക് നിൽക്കുകയായിരുന്നു. ഞാൻ അവനടുത്തേക്ക് പോയി അരമണിക്കൂർ സംസാരിച്ചു. അവനിൽ എന്തോ ഒരു പ്രത്യേകതയുണ്ടായിരുന്നു. അവൻ്റെ കണ്ണുകളിൽ എന്തോ ഒന്നുണ്ട്. " 

Also Read: ജോർജ് കുട്ടിയെ പൊന്നാട അണിയിച്ച് റാണി; ദൃശ്യം 3 സെറ്റിലെ ആഘോഷചിത്രങ്ങൾ

"ആര്യൻ കാണിക്കുന്ന പക്വത എന്നെ അത്ഭുതപ്പെടുത്തി. ഞാൻ എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു, 'അവൻ എന്തിലൂടെയാവും കടന്നുപോകുന്നതെന്ന് എനിക്കറിയാം. അവൻ ഒരു സൂപ്പർസ്റ്റാറിൻ്റെ മകനാണ്... അവനുള്ള സമ്മർദ്ദം എനിക്കു മനസ്സിലാവും. അവൻ അഭിനയം തിരഞ്ഞെടുത്തിട്ടില്ല, പകരം ഏറ്റവും പ്രയാസമേറിയ തൊഴിലാണ് തിരഞ്ഞെടുത്തത്. അവൻ ഞങ്ങളെക്കൊണ്ട് കഠിനാധ്വാനം ചെയ്യിപ്പിച്ചു. പാക്കപ്പ് പറയാൻ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അടുത്ത് വരാതിരുന്നെങ്കിൽ അവൻ ഒരിക്കലും പാക്കപ്പ് ചെയ്യില്ലായിരുന്നു." 

2021-ൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായതിനെ തുടർന്ന് ആര്യൻ ഏകദേശം ഒരു മാസം ജയിലിൽ കഴിഞ്ഞിരുന്നു. 'ദി ബാഡ്‌സ് ഓഫ് ബോളിവുഡിൽ'* ആര്യൻ സ്വന്തം അറസ്റ്റിനെ കളിയാക്കുന്നുണ്ട്. കേസിന് നേതൃത്വം നൽകിയ സമീർ വാങ്കഡെയെ അവൻ ഒരു കാരിക്കേച്ചർ കഥാപാത്രമായി അവതരിപ്പിച്ചു. അടുത്തിടെ ഇതിനെതിരെ സമീർ വാങ്കഡെ ഡൽഹിയിൽ ആര്യനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. 

Also Read: വർഷത്തിൽ 125 ദിവസം അവധിയെടുക്കും: അക്ഷയ് കുമാർ

Aryan Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: