/indian-express-malayalam/media/media_files/2025/09/26/drishyam-3-mohanlal-celebration-fi-2025-09-26-14-49-00.jpg)
/indian-express-malayalam/media/media_files/2025/09/26/drishyam-3-mohanlal-celebration-4-2025-09-26-14-49-00.jpg)
മോഹൻലാലിന്റെ ദാദാ സാഹിബ് ഫാൽക്കേ പുരസ്കാര നേട്ടം ആഘോഷമാക്കി ‘ദൃശ്യം’ സിനിമയുടെ അണിയറക്കാർ. ദൃശ്യം മൂന്നിന്റെ സെറ്റിൽ നടന്ന ആഘോഷത്തിന്റെ ചിത്രങ്ങൾ നടി മീന ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു.
/indian-express-malayalam/media/media_files/2025/09/26/drishyam-3-mohanlal-celebration-1-2025-09-26-14-49-00.jpg)
വ്യാഴാഴ്ചയായിരുന്നു ദൃശ്യത്തിന്റെ ലൊക്കേഷനിൽ ആഘോഷപരിപാടികൾ നടന്നത്.
/indian-express-malayalam/media/media_files/2025/09/26/drishyam-3-mohanlal-celebration-fi-2025-09-26-14-49-00.jpg)
അൻസിബ ഹസ്സൻ, എസ്തർ, ഇർഷാദ്, ജീത്തു ജോസഫ്, സിദ്ധു പനയ്ക്കൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
/indian-express-malayalam/media/media_files/2025/09/26/drishyam-3-mohanlal-celebration-2-2025-09-26-14-49-00.jpg)
"ലാലേട്ടനെ സഹനടൻ എന്ന് വിളിക്കുന്നത് ബഹുമതിയാണ്, അദ്ദേഹത്തെ സുഹൃത്ത് എന്ന് വിളിക്കുന്നത് അനുഗ്രഹവും. അദ്ദേഹത്തിന്റെ സമർപ്പണവും വൈഭവവും ഓരോ വേഷത്തിലും തിളങ്ങുന്നു, സൗഹൃദത്തിന്റെയും സിനിമയുടെയും ഈ മനോഹരമായ യാത്രയിലെ മറ്റൊരു അധ്യായമാണ് ദൃശ്യം. നിങ്ങളെയോർത്ത് എനിക്ക് അഭിമാനമുണ്ട് ലാലേട്ടാ," മീന കുറിച്ചു.
/indian-express-malayalam/media/media_files/2025/09/26/drishyam-3-mohanlal-celebration-3-2025-09-26-14-49-00.jpg)
ദൃശ്യം മൂന്നിന്റെ ലൊക്കേഷനിൽ മോഹൻലാൽ ജോയിൻ ചെയ്തത് കഴിഞ്ഞ ദിവസമാണ്. 55 ദിവസത്തോളമാണ് ഷൂട്ടിംഗ് പ്ലാൻ ചെയ്തിരിക്കുന്നത്. കോട്ടയം, തൊടുപുഴ, കാഞ്ഞാർ, വാഗമൺ, കുട്ടിക്കാനം എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
/indian-express-malayalam/media/media_files/2025/09/26/drishyam-3-mohanlal-celebration-5-2025-09-26-14-49-00.jpg)
ജോർജ് കുട്ടിയ്ക്ക് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് മൂന്നാം ഭാഗത്തിന്റെ ഉള്ളടക്കമെന്നും ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഹെവി ഇന്റലിജെന്റ് സിനിമയാവില്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് അടുത്തിടെ ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. "ദൃശ്യം ഒന്നും രണ്ടും പോലെ മൂന്നാം ഭാഗവും ഒരു നല്ല സിനിമയാകും എന്നാണ് എന്റെ പ്രതീക്ഷ. സിനിമ ബോക്സ് ഓഫീസിൽ എങ്ങനെ ആയിരിക്കുമെന്നൊന്നും അറിയില്ല. മോഹൻലാലിനെ ഒരു സ്റ്റാർ ആയി കണക്കാക്കാതെ, ജോർജ് കുട്ടിയായി കണ്ട് ആ കഥാപാത്രത്തിന് 4 വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് മൂന്നാം ഭാഗത്തിൽ പറയുന്നത്. ദൃശ്യം മൂന്നിന്റെ തിരക്കഥ പൂർത്തിയായി കഴിഞ്ഞു. അഞ്ച് ഡ്രാഫ്റ്റോളം എടുത്താണ് തിരക്കഥ പൂർത്തിയാക്കിയത്. ദൃശ്യം 2 പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമ പ്രതീക്ഷിച്ചാൽ പ്രേക്ഷകർ അവർ നിരാശരാകും. ആദ്യ രണ്ടു ഭാഗം പോലെയല്ല, വ്യത്യസ്തമാകും മൂന്നാം ഭാഗം," ജീത്തു ജോസഫ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.