scorecardresearch

വർഷത്തിൽ 125 ദിവസം അവധിയെടുക്കും: അക്ഷയ് കുമാർ

"വർഷത്തിൽ 125 ദിവസം അവധിയെടുക്കും, അതിൽ 40 ദിവസത്തെ വേനലവധിയും ഉൾപ്പെടും," ജോലിയും ജീവിതവും ബാലൻസ് ചെയ്തു കൊണ്ടുപോവുന്നതിനെ കുറിച്ച് അക്ഷയ് കുമാർ 

"വർഷത്തിൽ 125 ദിവസം അവധിയെടുക്കും, അതിൽ 40 ദിവസത്തെ വേനലവധിയും ഉൾപ്പെടും," ജോലിയും ജീവിതവും ബാലൻസ് ചെയ്തു കൊണ്ടുപോവുന്നതിനെ കുറിച്ച് അക്ഷയ് കുമാർ 

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
health

അക്ഷയ് കുമാർ

ബോളിവുഡിലെ ഏറ്റവും സക്സസ്ഫുളായ നടന്മാരിൽ ഒരാളാണ് അക്ഷയ് കുമാർ. 35 വർഷമായി ബോളിവുഡിൽ സജീവമായി നിൽക്കുന്ന അക്ഷയ് കുമാർ ഇൻഡസ്ട്രിയിലെ ഏറ്റവും അച്ചടക്കമുള്ള നടന്മാരിൽ ഒരാൾ കൂടിയാണ്. തന്റെ സമപ്രായക്കാരിൽ  നിന്നും വ്യത്യസ്തമായി, അക്ഷയ് രാത്രി വൈകിയുള്ള പാർട്ടികൾ ഒഴിവാക്കുന്നു, രാത്രി 9 മണിക്ക് ഉറങ്ങുകയും  കർശനമായ ഭക്ഷണക്രമം പാലിക്കുകയും ചെയ്യുന്നു.  പുലർച്ചെ 4 മണിക്ക് അക്ഷയ് തന്റെ ദിവസം ആരംഭിക്കും. വർഷങ്ങളായി അക്ഷയ് പിൻതുടരുന്ന ദിനചര്യയാണിത്. 

Advertisment

എല്ലാ വർഷവും ഒന്നിലധികം സിനിമകൾ റിലീസ് ചെയ്യുന്നതിനാൽ, അക്ഷയ് കുമാർ ഒരിക്കലും അവധിയെടുക്കില്ലെന്നാണ് ആരാധകർ പലപ്പോഴും കരുതുന്നത്. എന്നാൽ, താൻ യഥാർത്ഥത്തിൽ വർഷത്തിൽ മൂന്നിലൊന്ന് ഭാഗം—ഏകദേശം 125 ദിവസം—അവധിയെടുക്കാറുണ്ടെന്ന് വെളിപ്പെടുത്തുകയാണ് അക്ഷയ് കുമാർ. 

Also Read: ഈ ആഴ്ച ഒടിടിയിലേക്ക് എത്തുന്ന 7 മലയാള ചിത്രങ്ങൾ

ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയുടെ (സീസൺ 3) ഫിനാലെ എപ്പിസോഡിലാണ് അക്ഷയ് ഇക്കാര്യം സംസാരിച്ചത്.  "ഞാൻ ഇടവേള എടുക്കാറുണ്ട്. വർഷത്തിൽ 125 ദിവസം ഞാൻ അവധി എടുക്കും. ഇതിൽ 52 ഞായറാഴ്ചകൾ, 40 ദിവസത്തെ വേനലവധി, ക്രിസ്മസ് സമയത്ത് 12 ദിവസത്തെ അവധി, കൂടാതെ ദീപാവലിക്ക് 3 ദിവസം എന്നിവ ഉൾപ്പെടുന്നു. കൂടാതെ, ഓരോ മൂന്ന് മാസത്തിനുശേഷവും ഞാൻ നിർബന്ധമായും 7 ദിവസത്തെ ഇടവേള എടുക്കാറുണ്ട്."

Also Read: റാണിയുടെ മുടി ശരിയാക്കി, സാരിത്തുമ്പ് ഉയർത്തി പിടിച്ച് ഷാരൂഖ്; റിയൽ ജെന്റിൽമാൻ എന്ന് ആരാധകർ

Advertisment

 ജീവിതത്തിൽ താൻ  വ്യക്തിഗത ടൈംടേബിൾ ഉണ്ടാക്കിയിട്ടുണ്ടെന്നും അത് കർശനമായി പാലിക്കുന്നുണ്ടെന്നും, ഇത് ജോലിയും ജീവിതവും സന്തുലിതമാക്കാൻ സഹായിക്കുന്നുവെന്നും അക്ഷയ്  വെളിപ്പെടുത്തി.

"നമുക്കെല്ലാവർക്കും ഒരു ദിവസത്തിൽ ഒരേ 24 മണിക്കൂറും ഒരു വർഷത്തിൽ 365 ദിവസവുമാണ് ഉള്ളത്. ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം സമയപരിപാലനമാണ്. ആരെയും ഉപദേശിക്കാൻ ഞാൻ ഇവിടെ വന്നിട്ടില്ല, പക്ഷേ നിങ്ങൾക്ക് ചിന്തിക്കാൻ ഒരു വാക്ക് ഞാൻ നൽകാം—ലാളിത്യം. ജീവിതം സങ്കീർണ്ണമാക്കരുത്. സമ്മർദ്ദം എടുക്കരുത്. സ്ട്രെസ്സ് അതീവ ദോഷകരമാണ്," അക്ഷയ് പറഞ്ഞു.

Also Read: നീയില്ലാതെ ഇതൊരിക്കലും സംഭവിക്കില്ലായിരുന്നു നിം; നിമിഷിനെ പ്രശംസിച്ച് അഹാന കൃഷ്ണ

തൻ്റെ എളിയ തുടക്കത്തെക്കുറിച്ച് ഓർമ്മിച്ചുകൊണ്ട് അക്ഷയ് കൂട്ടിച്ചേർത്തു: "ചിലർ സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും മറ്റുചിലർ ബന്ധങ്ങളിൽ ബുദ്ധിമുട്ടുന്നുണ്ടെന്നും എനിക്കറിയാം. ഞാൻ 24 പേർ പങ്കിട്ടെടുത്ത ഒരു ചെറിയ കിടപ്പുമുറിയിലാണ് താമസിച്ചിരുന്നത്. പക്ഷേ പ്രധാന കാര്യം നിങ്ങളുടെ ജീവിതം ലളിതമാക്കുക എന്നതാണ്. ദൈവം നിങ്ങളെ ഭൂമിയിലേക്ക് അയച്ചത് അത് ആസ്വദിക്കാനാണ്, കാരണം ഭൂമി തന്നെ സ്വർഗ്ഗമല്ലാതെ മറ്റൊന്നുമല്ല."

'ജോളി എൽഎൽബി 3' ആണ് അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം.  സുഭാഷ് കപൂറിൻ്റെ ഈ ചിത്രത്തിൽ അക്ഷയ് കുമാറിനൊപ്പം അർജുൻ വാർസിയും അഭിനയിച്ചിട്ടുണ്ട്. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ തന്നെ ചിത്രം  65 കോടിയിലധികം നേടി കഴിഞ്ഞു. ഇത് അക്ഷയ് കുമാറിൻ്റെ 2025-ലെ അഞ്ചാമത്തെ റിലീസാണ്, ഇതിനുമുമ്പ് സ്കൈ ഫോഴ്സ്, കേസരി ചാപ്റ്റർ 2, ഹൗസ്ഫുൾ 5, കണ്ണപ്പ എന്നിവയും റിലീസ് ചെയ്തിരുന്നു.

Also Read: പുകവലിക്കരുത്, മദ്യപിക്കരുത്, നോൺ വെജ് കഴിക്കരുത്; കാന്താര കാണാൻ നിർദ്ദേശങ്ങൾ, വൈറലായി പോസ്റ്റ്

Akshay Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: