/indian-express-malayalam/media/media_files/2025/09/23/kantara-chapter-1-2025-09-23-11-02-16.jpg)
സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 'കാന്താര: എ ലെജൻഡ് ചാപ്റ്റർ വൺ' റിലീസിനൊരുങ്ങുകയാണ്. 'കാന്താര' എന്ന സൂപ്പർഹിറ്റ് സിനിമയുടെ പ്രീക്വൽ ആണ് ഈ രണ്ടാം ഭാഗം. ചിത്രം ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്.
Also Read: മലയാളസിനിമയുടെ കാരണവർക്ക് ഇന്ന് പിറന്നാൾ; 92ന്റെ നിറവിൽ മധു
കാന്താര കാണാൻ പോവുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്ററാണ് ഇപ്പോൾ ചർച്ചയാവുന്നത്. കാന്താര ചാപ്റ്റർ വൺ ദൈവികത ഉള്ള ചിത്രമാണെന്നും അതിനാൽ തന്നെ പ്രേക്ഷകരും അതിനെ അങ്ങനെ കണ്ട് ചില നിർദേശങ്ങൾ പാലിച്ചുവേണം സിനിമ കാണാൻ എന്നുമാണ് പോസ്റ്റററിലെ ഉള്ളടക്കം. ചിത്രം കാണുന്നതിനു മുൻപ് മദ്യപിക്കാനും പുകവലിക്കാനും നോൺ വെജ് ഭക്ഷണങ്ങൾ കഴിക്കാനും പാടില്ലെന്നും പോസ്റ്റിലുണ്ട്. കാന്താര പർവ എന്ന പേജിലാണ് ഈ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
I will have Morpheus and chicken before going to the theater on October 2nd. pic.twitter.com/A16ZsE9T0Y
— Mr IG (@Ishwarguru85) September 21, 2025
Also Read: New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തുന്ന 6 മലയാളചിത്രങ്ങൾ
കാന്താരയുടെ പ്രൊമോഷനു വേണ്ടി ആരംഭിച്ച പേജ് ആണ് കാന്താര പർവ. എന്നാൽ ഈ പോസ്റ്റിനു തങ്ങളുമായി യാതൊരുവിധ ബന്ധവുമില്ലെന്നാണ് കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി തുറന്നു പറഞ്ഞിരുന്നു.
One wrong post overshadowed everything which team @KantaraParva did for promoting KANTARA , feeling bad for them...
— RAJA KRISHNAPPA BAIRYA (@RKBTweetss) September 22, 2025
.@shetty_rishab#KantaraChapter1#Kantarapic.twitter.com/D58EoPo48i
Also Read: ഇന്ത്യയുടെ മസിൽ അളിയനൊപ്പം രണ്ട് ഹിന്ദി ചിത്രങ്ങൾ; വമ്പൻ പ്രഖ്യാപനവുമായി റിലയൻസ്
നിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരാണ് കാന്താരയുടെ സഹ എഴുത്തുകാർ. ഛായാഗ്രഹം അരവിന്ദ് എസ്. കശ്യപ്. സംഗീതം ബി. അജനീഷ് ലോക്നാഥ്. പ്രൊഡക്‌ഷൻ ഡിസൈൻ ബംഗ്ലാൻ. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് കാന്താര എത്തുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.
Also Read: 2500 കോടി ആസ്തിയുണ്ടെങ്കിലും ഫാനും ലൈറ്റും ഓഫാക്കാൻ മറന്നാൽ ടെൻഷനാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.