/indian-express-malayalam/media/media_files/2025/09/23/madhu-birthday-2025-09-23-10-16-07.jpg)
Actor Madhu Birthday: 400ൽ ഏറെ സിനിമകളിൽ അഭിനയിച്ച, 12 സിനിമകൾ സംവിധാനം ചെയ്ത, 15 ഓളം സിനിമകൾ നിർമ്മിച്ച ഒരു നടൻ. രാജ്യം പത്മശ്രീയും കേരള സർക്കാർ ജെസി ഡാനിയേൽ അവാർഡും നൽകി ആദരിച്ച പ്രതിഭ. ഇതിഹാസ താരമെന്നോ മലയാള സിനിമയിലെ അതികായനെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം. അത്തരത്തിൽ മലയാളികൾക്കേറെ പ്രിയപ്പെട്ട ഒരു നടന്റെ ജന്മദിനമാണ് ഇന്ന്. മലയാളത്തിന്റെ കാരണവർ മധുവിന്റെ 92-ാം ജന്മദിനം.
Also Read: 2500 കോടി ആസ്തിയുണ്ടെങ്കിലും ഫാനും ലൈറ്റും ഓഫാക്കാൻ മറന്നാൽ ടെൻഷനാണ്
പ്രിയപ്പെട്ട മധു സാറിന് ജന്മദിനാശംസകൾ നേരുന്ന തിരക്കിലാണ് മലയാള സിനിമാലോകം. കുറച്ചേറെ നാളുകളായി അഭിനയത്തിൽ നിന്നും മാറി വിശ്രമജീവിതം നയിക്കുകയാണ് താരം.
1933 സെപ്റ്റംബർ 23ന് ഗൗരീശപട്ടത്ത് മേയറായിരുന്ന ആർ.പരമേശ്വരൻ പിള്ളയുടെയും കമലമ്മയുടെയും മകനായാണ് മധുവിന്റെ ജനനം. വിദ്യാർത്ഥിയായിരിക്കെ നാടക രംഗത്ത് സജീവമായിരുന്നു അദ്ദേഹം.
Also Read: ഇന്ത്യയുടെ മസിൽ അളിയനൊപ്പം രണ്ട് ഹിന്ദി ചിത്രങ്ങൾ; വമ്പൻ പ്രഖ്യാപനവുമായി റിലയൻസ്
/filters:format(webp)/indian-express-malayalam/media/media_files/2025/03/13/actor-madhu-mohanlal-1-922299.jpg)
പിന്നീട് കലാപ്രവർത്തനങ്ങളിൽ നിന്നും ഒരിടവേളയെടുത്ത് പഠനത്തിലായി ശ്രദ്ധ. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി. നാഗർകോവിലിലെ സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.
Also Read: ബുസാന്‍ രാജ്യാന്തരചലച്ചിത്രമേളയിലേക്ക് ജനല്‍പ്പാളികള്‍ തുറന്ന് സഞ്ജു സുരേന്ദ്രന്റെ 'ഖിഡ്കി ഗാവ് '
/filters:format(webp)/indian-express-malayalam/media/media_files/2025/03/13/actor-madhu-childhood-photo-1-110659.jpg)
പഠിച്ച് നല്ലൊരു ജോലി നേടിയെങ്കിലും ആ ചെറുപ്പക്കാരന്റെ മനസ്സിലെ അഭിനയമോഹം കെട്ടങ്ങിയിരുന്നില്ല. ഒരിക്കൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തിൽ കണ്ട ആ ചെറുപ്പക്കാരൻ രണ്ടും കൽപ്പിച്ച് അധ്യാപന ജോലി രാജിവച്ച് ഡൽഹിക്ക് വണ്ടികയറി. സ്വപ്നങ്ങളുടെ പിറകെയുള്ള ആ ചെറുപ്പക്കാരന്റെ ഇറങ്ങിനടത്തം വെറുതെയായില്ല. 1959ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് ആ ചെറുപ്പക്കാരൻ തിരഞ്ഞെടുക്കപ്പെട്ടു. ആ ബാച്ചിലെ ഏക മലയാളിയും ഈ ചെറുപ്പക്കാരനായിരുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/03/13/actor-madhu-throwback-1-690301.jpg)
എൻ.എസ്.ഡിയിൽ പഠിക്കുന്ന കാലത്ത് രാമു കാര്യാട്ടുമായി അടുപ്പത്തിലായി. പഠനം പൂർത്തിയാക്കിയശേഷം നാടക രംഗത്ത് സജീവമാകാനായിരുന്നു ആ ചെറുപ്പക്കാരൻ്റെ ഉദ്ദേശ്യം. പക്ഷേ നിയോഗം മറ്റൊന്നായിരുന്നു. മാധവൻ നായർ എന്ന ആ ചെറുപ്പക്കാരൻ പിൽക്കാലത്ത് മലയാളികളുടെ മധുവായി മാറി.
Also Read: ഏറ്റവും മികച്ച നാത്തൂൻ, ഞങ്ങളുടെ കുടുംബത്തിന്റെ ശക്തി; റിമിയ്ക്ക് ആശംസകളുമായി മുക്ത
/filters:format(webp)/indian-express-malayalam/media/media_files/2025/03/13/actor-madhu-throwback-2-441283.jpg)
1959ൽ നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന സിനിമയിലൂടെയായിരുന്നു അഭിനയരംഗത്തേക്ക് എത്തിയത്. പ്രേംനസീറും സത്യനും നിറഞ്ഞു നിൽക്കുന്ന കാലത്താണ് മധുവിന്റെയും സിനിമാപ്രവേശം. പക്ഷേ ആ പ്രതിഭകളുടെ സാന്നിധ്യത്തിൽ മധുവിന്റെ പ്രഭ മങ്ങിപ്പോയില്ല. സ്വതസ്സിദ്ധമായ അഭിനയശൈലിയിലൂടെ വളരെ എളുപ്പത്തിൽ തന്നെ മധു മലയാളസിനിമയിൽ തന്റെ ഇടം കണ്ടെത്തി. ക്ഷുഭിത യുവാവായും പ്രണയാതുരനായ കാമുകനായും നിരാശകാമുകനായുമൊക്കെ പ്രേക്ഷകരുടെ ഹൃദയം കവർന്നു.
Also Read: New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തുന്ന 6 മലയാളചിത്രങ്ങൾ
/filters:format(webp)/indian-express-malayalam/media/media_files/2025/03/13/actor-madhu-throwback-3-780330.jpg)
മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവായത്. കറുത്തമ്മയെ കുടിയിരുത്തിയ പ്രണയതരളമായ മനസുമായി ജീവിച്ച പരീക്കുട്ടി മലയാളികളുടെ ഹൃദയത്തിലേക്കാണ് നടന്നു കയറിയത്. മന്നാഡേ ആലപിച്ച 'മാനസമൈനേ വരൂ....' എന്ന ഗാനം മധുവാണ് പാടിയതെന്നുവരെ ഒരുകാലത്ത് ആളുകൾ വിശ്വസിച്ചിരുന്നു. ഇതിനുശേഷം ഒട്ടേറെ ചിത്രങ്ങളിൽ നായക വേഷത്തിൽ മധു തിളങ്ങി. ഭാർഗവീ നിലയം, അദ്ധ്യാപിക, മുറപ്പെണ്ണ്, ഓളവും തീരവും, അശ്വമേഥം, തുലാഭാരം, ആഭിജാത്യം, സ്വയംവരം, ഉമ്മാച്ചു, തീക്കനൽ തുടങ്ങിയ ചിത്രങ്ങളിലൂടെ മുൻനിര നടനായി മധു മാറി.
/filters:format(webp)/indian-express-malayalam/media/media_files/2025/03/13/actor-madhu-throwback-4-915549.jpg)
1970-ൽ പുറത്തിറങ്ങിയ പ്രിയ ആയിരുന്നു മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടർന്ന് പതിനാലോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. മാന്യശ്രീ വിശ്വാമിത്രൻ, സംരംഭം തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹം നിർമിച്ചത്.
Also Read: ജോർജുകുട്ടി വീണ്ടും വരുന്നു; ദൃശ്യം 3 തുടങ്ങി, ചിത്രങ്ങളുമായി മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us