scorecardresearch

ജോർജുകുട്ടി വീണ്ടും വരുന്നു; ദൃശ്യം 3 തുടങ്ങി, ചിത്രങ്ങളുമായി മോഹൻലാൽ

Drishyam 3: ദൃശ്യം 3 സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. എറണാകുളം പൂത്തോട്ട ലോ കോളേജിൽ നടന്ന പൂജ ചടങ്ങിൽ മോഹൻലാൽ പങ്കെടുത്തു

Drishyam 3: ദൃശ്യം 3 സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. എറണാകുളം പൂത്തോട്ട ലോ കോളേജിൽ നടന്ന പൂജ ചടങ്ങിൽ മോഹൻലാൽ പങ്കെടുത്തു

author-image
Entertainment Desk
New Update
Drishyam 3 Pooja 1

മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. എറണാകുളം പൂത്തോട്ട എസ്എന്‍ ലോ കോളേജിലാണ് ദൃശ്യത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. സിനിമയുടെ പൂജയിൽ മോഹൻലാൽ പങ്കെടുത്തു.

Advertisment

Also Read: സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ അവാർഡ്: മാധ്യമങ്ങളോട് മോഹൻലാൽ

ആദ്യരണ്ടുഭാഗങ്ങള്‍ സ്വീകരിച്ച പ്രേക്ഷകര്‍ ദൃശ്യം 3-യും മനസിലേറ്റുമെന്നാണ് പ്രതീക്ഷയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. "ജോർജ് കുട്ടിയുടെ ലോകം വീണ്ടും സജീവമാകുന്നു. ഇന്ന് ദൃശ്യം മൂന്നാം ഭാഗത്തിന്റെ പൂജയോടെ യാത്ര ആരംഭിക്കുന്നു," ചിത്രങ്ങൾ പങ്കിട്ട് മോഹൻലാൽ കുറിച്ചു. 

ദൃശ്യത്തിന്റെ പൂജ ചടങ്ങിൽ പങ്കെടുത്ത മോഹൻലാൽ ഇന്ന് ഉച്ചയ്ക്കു ശേഷം ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ്  സ്വീകരിക്കാൻ ഡൽഹിയിലേക്കു പോകുകയാണ്.  സെപ്തംബർ 23 ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന എഴുപത്തിയൊന്നാമത് നാഷണൽ ഫിലിം അവാർ‍ഡ്സ് പുരസ്കാര വേദിയിൽ വച്ച് മോഹൻലാൽ പുരസ്കാരം സ്വീകരിക്കും.

Advertisment

Also Read: വ്യാജ വാർത്തകൾ അവഗണിക്കൂ, 'ലോക' ഉടൻ ഒടിടിയിലേക്ക് ഇല്ലെന്ന് ദുൽഖർ സൽമാൻ

ദൃശ്യം സീരീസിലെ മൂന്നാമത്തെ ചിത്രമാണിത്. ജോർജുകുട്ടിയുടെ കുടുംബത്തിൽ എന്താണ് സംഭവിക്കുന്നത്, അവരുടെ ഇപ്പോഴത്തെ ജീവിതം എന്നിവയിലൂടെയാണ് ചിത്രം മുന്നോട്ട് പോവുന്നത്.

ഇന്ത്യൻ സിനിമയിൽ തന്നെ വലിയ രീതിയിൽ  നിരൂപക പ്രശംസ നേടിയ ചിത്രമാണ് ദൃശ്യം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളും വലിയ രീതിയിൽ വാണിജ്യവിജയം നേടി. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം തന്നെ ചിത്രത്തിനു റീമേക്കുകൾ ഉണ്ടായി.

Also Read: മോഹൻലാലിന്റെ വലിയ ആരാധകൻ; ഏറ്റവും അർഹമായ അംഗീകാരമാണ് ലഭിച്ചത്; ആശംസയുമായി അമിതാഭ് ബച്ചൻ

ജോർജ് കുട്ടിയ്ക്ക് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് മൂന്നാം ഭാഗത്തിന്റെ ഉള്ളടക്കമെന്നും ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഹെവി ഇന്റലിജെന്റ് സിനിമയാവില്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് അടുത്തിടെ ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 

"ദൃശ്യം ഒന്നും രണ്ടും പോലെ മൂന്നാം ഭാഗവും ഒരു നല്ല സിനിമയാകും എന്നാണ് എന്റെ പ്രതീക്ഷ. സിനിമ ബോക്സ് ഓഫീസിൽ എങ്ങനെ ആയിരിക്കുമെന്നൊന്നും അറിയില്ല. മോഹൻലാലിനെ ഒരു സ്റ്റാർ ആയി കണക്കാക്കാതെ, ജോർജ് കുട്ടിയായി കണ്ട് ആ കഥാപാത്രത്തിന് 4 വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് മൂന്നാം ഭാഗത്തിൽ പറയുന്നത്. ദൃശ്യം മൂന്നിന്റെ തിരക്കഥ പൂർത്തിയായി കഴിഞ്ഞു. അഞ്ച് ഡ്രാഫ്‌റ്റോളം എടുത്താണ് തിരക്കഥ പൂർത്തിയാക്കിയത്.  ദൃശ്യം 2 പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമ പ്രതീക്ഷിച്ചാൽ പ്രേക്ഷകർ അവർ നിരാശരാകും. ആദ്യ രണ്ടു ഭാഗം പോലെയല്ല, വ്യത്യസ്തമാകും മൂന്നാം ഭാഗം," ജീത്തു ജോസഫ് പറഞ്ഞു.

Also Read: Hridayapoorvam OTT: ഹൃദയപൂർവ്വം ഒടിടിയിലേക്ക്; എവിടെ കാണാം?

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: