scorecardresearch

വ്യാജ വാർത്തകൾ അവഗണിക്കൂ, 'ലോക' ഉടൻ ഒടിടിയിലേക്ക് ഇല്ലെന്ന് ദുൽഖർ സൽമാൻ

ലോകയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളെ അവഗണിക്കാനും ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കാനും ദുൽഖർ സൽമാൻ

ലോകയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളെ അവഗണിക്കാനും ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കാനും ദുൽഖർ സൽമാൻ

author-image
Entertainment Desk
New Update
Lokah Dulquer

ചിത്രം: ഫേസ്ബുക്ക്

ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ തകർത്ത് വിജയ കുതിപ്പ് തുടരുകയാണ് കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിലെത്തുന്ന 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര.' മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രം, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസാണ് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിനു പുറത്തും വലിയ സ്വീകാര്യതയാണ് ചിത്രത്തിനു ലഭിച്ചത്.

Advertisment

ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന ചരിത്ര നേട്ടം കഴിഞ്ഞ ദിവസം ലോക സ്വന്തമാക്കിയിരുന്നു. നിറഞ്ഞ സദസിലാണ് പലയിടത്തും ചിത്രം പ്രദർശനം തുടരുന്നത്. ഇപ്പോഴിതാ, ലോക ഉടൻ ഒടിടിയിലേക്കില്ലെന്ന് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയാണ് ദുൽഖർ സൽമാൻ. 

Also Read: എമ്പുരാനെയും വീഴ്ത്തി ലോക; മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം

'ലോക അടുത്തൊന്നും ഒടിടിയിൽ വരില്ല. വ്യാജ വാർത്തകൾ അവഗണിക്കാനും ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കാനും' ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ദുൽഖർ പറഞ്ഞു.

Advertisment

Also Read: സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ അവാർഡ്: മോഹൻലാൽ

അഞ്ച് ഭാഗങ്ങളുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായാണ് ലോക എത്തിയിരിക്കുന്നത്. അഞ്ചു ഭാഗങ്ങൾ ഉണ്ടാവും ചിത്രത്തിനെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. മലയാളികൾക്കെല്ലാം സുപരിചിതമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലോക ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവരാണ് ലോകയിലെ ശ്രദ്ധേയമായ മുഖങ്ങൾ.  

Read More:നടന വിസ്മയത്തിന് ആദരം; മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ്

Kalyani Priyadarshan Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: