/indian-express-malayalam/media/media_files/2024/11/08/VWqYNMdE1OufQAeQI6Ok.jpg)
മോഹൻലാൽ
രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാം മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്. ഇന്ത്യൻ സിനിമാമേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മോഹൻലാലിന് പുരസ്‌കാരം നൽകുന്നത്. സെപ്റ്റംബർ 23-ന് ദേശീയ പുരസ്‌കാര വിതരണ ചടങ്ങിൽ അവാർഡ് സമ്മാനിക്കും. 2023-ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരമാണ് മോഹൻലാലിന് ലഭിച്ചത്. സ്വർണകമലവും പത്ത് ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.
അടൂർ ഗോപാലകൃഷ്ണന് ശേഷം ദാദാ സാഹേബ് പുരസ്‌കാരം നേടുന്ന മലയാളിയാണ് മോഹൻലാൽ. ഐകകണ്ഠ്യേനയാണ് മോഹൻലാലിന്റെ പേര് പുരസ്‌കാരത്തിന് ശുപാർശ ചെയ്തത്. നടൻ, നിർമാതാവ്, സംവിധായകൻ എന്നി നിലകളിൽ ചലച്ചിത്ര മേഖലയിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
Also Read: ഹൃദയപൂർവ്വം ഒടിടിയിലേക്ക്; എവിടെ കാണാം?
ലോകസിനിമയ്ക്ക് മലയാളം നൽകിയ സംഭാവനയാണ് മോഹൻലാൽ എന്ന് അനശ്വര നടൻ. ലാലേട്ടൻ എന്ന് മലയാളികൾ സ്നേഹപൂവ്വം വിളിക്കുന്ന അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും അഭിനയത്തിന്റെ സൂഷ്മതലങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതാണ്. നാല് പതിറ്റാണ്ടിലേറെയായ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിൽ അദ്ദേഹം പകർന്നാടിയ കഥാപാത്രങ്ങൾ എന്നും സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.
രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടന ശൈലി കൊണ്ടാണ് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. കീരിടത്തിലെ സേതുമാധവൻ, നാടോടിക്കാറ്റിലെ ദാസൻ, ഭരതത്തിലെ ഗോപി, ടിപി ബാലഗോപാലൻ തുടങ്ങിയ കഥാപാത്രങ്ങളായി അദ്ദേഹം അരങ്ങിൽ തിളങ്ങിയപ്പോൾ മലയാളി കണ്ടത് തങ്ങളുടെ പ്രതിബിംബത്തെയാണ്.
On the recommendation of the Dadasaheb Phalke Award Selection Committee, the Government of India is pleased to announce that Shri. Mohanlal will be conferred the prestigious Dadasaheb Phalke Award 2023.
— Ministry of Information and Broadcasting (@MIB_India) September 20, 2025
Mohanlal’s remarkable cinematic journey inspires generations! 🌟
The… pic.twitter.com/n1L9t5WQuP
ഇരുവരിലെ ആനന്ദനും വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടനും തന്മാത്രയിലെ രമേശൻ നായരുമെല്ലാം സൂഷ്മാഭിനയത്തിന്റെ ഭാവപകർച്ചകളിലൂടെ നിരൂപക പ്രശംസ നേടിയപ്പോൾ മംഗലശേരി നീലകണ്ഠനായും ആടുതോമയായും ഒരേസമയം സിനിമാകൊട്ടകകളെ പൂരപ്പറമ്പാക്കാനും മോഹൻലാൽ എന്ന് മഹാനടന് സാധിച്ചു.
Also Read:ഇന്ന് ഒടിടിയിൽ എത്തിയ മലയാള ചിത്രങ്ങൾ
ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2019-ൽ പത്മഭൂഷൺ ബഹുമതിയും 2001-ൽ പദ്മശ്രീ ബഹുമതിയും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകി. ചലച്ചിത്ര ലോകത്തിനും സംസ്‌കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്.
മലയാളത്തിന് ലഭിച്ച അംഗീകാരമെന്ന് മോഹൻലാൽ
തനിക്ക് ലഭിച്ച പുരസ്‌കാരം മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാരമാണെന്ന് മോഹൻലാൽ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. " ഒരുപാട് സന്തോഷമുണ്ട്. മലയാളസിനിമയ്ക്ക് ലഭിച്ച അംഗീകാരമായാണ് ഞാനിതിനെ കാണുന്നത്. മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും ലഭിച്ച പുരസ്കാരമാണിത്. ഇതിനായി പരിഗണിച്ച ജൂറിയോട് നന്ദി പറയുന്നു. എല്ലാവരോടും നന്ദി, സ്നേഹം" -മോഹൻലാൽ പ്രതികരിച്ചു.
ദാദാസാഹേബ് പുരസ്കാരം നേടിയ മോഹൻലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിയവരും മോഹൻലാലിന് ആശംസകൾ നേർന്നു.
Read More: വിനീത് ശ്രീനിവാസന്റെ അടുത്തുനിന്ന് ഇതുപോലൊരു ഐറ്റം പ്രതീക്ഷിച്ചില്ല; കയ്യടി നേടി കരം ട്രെയിലർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.