മോഹൻലാലിനെ നായകനാക്കി കന്നഡ സംവിധായകന്‍ നന്ദകിഷോര്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'വൃഷഭ'. പാൻ - ഇന്ത്യനായി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. മികച്ച ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായും പ്രേക്ഷകരെ ഞെട്ടിക്കുന്ന ചിത്രമായിരിക്കും വൃഷഭയെന്നാണ് ടീസർ സൂചിപ്പിക്കുന്നത്.
ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച ടീസറിൽ നിരവധി ആരാധകരാണ് കമന്റുമായെത്തുന്നത്. "പ്രതീക്ഷ ഇല്ലാതെ ആണ് വന്നത്... എൻ്റമ്മോ തീ ഐറ്റം" എന്നാണ് ഒരാൾ കമന്റ് ബോക്സിൽ കുറിച്ചത്. "ശോകം ആവുമെന്നാണ് വിചാരിച്ചത് പക്ഷേ ഇത് സംഭവം കൊള്ളാം", "ചെറിയൊരു സംഭവം പ്രതിക്ഷിച്ചുവന്നു, കിട്ടിയത് കൊലകൊല്ലി ഐറ്റം", "ട്രോളാൻ വേണ്ടി കണ്ടത് ആണ്. ഇത് ഞെട്ടിച്ചു കളഞ്ഞു" എന്നിങ്ങനെയാണ് കമന്റുകളിൽ ചിലത്.
Also Read: 'അതങ്ങനെ എല്ലാവർക്കും ഊരാൻപറ്റുന്ന വളയല്ല'; ധ്യാൻ - ലുക്മാൻ ചിത്രം 'വള' ട്രെയിലർ എത്തി
രാജാവിന്റെ വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. വമ്പൻ ക്യാൻവാസിൽ ഒരുക്കിയ ചിത്രം താരനിര കൊണ്ടും സങ്കേതിക മികവ് കൊണ്ടും പ്രേക്ഷകരെ ആകർഷിക്കുമെന്നും ടീസർ സൂചിപ്പിക്കുന്നു. മോഹന്‍ലാലിനൊപ്പം ഒട്ടേറെ മികച്ച അഭിനേതാക്കളും അണിനിരക്കുന്ന ചിത്രത്തിൽ, രാഗിണി ദ്വിവേദി, സമര്‍ജിത് ലങ്കേഷ് എന്നിവർ അഭിനയിക്കുന്നു.
കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ്. വ്യാസ് സ്റ്റുഡിയോയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രം, ശോഭ കപൂര്‍, ഏക്താ ആര്‍ കപൂര്‍, സി.കെ പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, പ്രവീര്‍ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ആശീര്‍വാദ് സിനിമാസ് ആണ് വൃഷഭ കേരളത്തിലെത്തിക്കുന്നത്.
Also Read:"ട്രെയിലർ തന്നെ ഇജ്ജാതി," പൊട്ടിച്ചിരിപ്പിക്കാൻ അൽത്താഫിന്റെയും അനാർക്കലിയുടെയും 'ഇന്നസെന്റ്'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.