scorecardresearch

'വർഷങ്ങൾക്കും ശേഷം മേരിയും ഗിരിരാജനും കണ്ടുമുട്ടുന്നു'; ഷറഫുദ്ദീൻ - അനുപമ ചിത്രം 'പെറ്റ് ഡിറ്റക്ടീവി'ലെ ആദ്യ ഗാനം എത്തി

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്

author-image
Entertainment Desk
New Update

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീനും, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറക്കി. "തേരാ പാരാ ഓടിക്കോ" എന്നു തുടങ്ങുന്ന അനിമേഷൻ ഗാനമാണ് റിലീസു ചെയ്തിരിക്കുന്നത്.

Advertisment

കുട്ടികളെ ഏറെ ആകർഷിക്കുന്ന തരത്തിലുള്ള ഈ ഗാനത്തിൽ മനോഹരമായ അനിമേഷൻ ദൃശ്യങ്ങൾ ആണുള്ളത്. അദ്രി ജോയ് വരികൾ രചിച്ച ഗാനത്തിന് ഈണം പകർന്നത് രാജേഷ് മുരുകേശൻ. നിള രാജ്, ചിന്മയി കിരൺലാൽ, സമന്വിത ശരത്ത്, അഭിരാം കൃഷ്ണപ്രഭു എന്നിവർ അടങ്ങിയ കിഡ്സ് കോറസിനൊപ്പം അദ്രി ജോയ് കൂടി ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. 

എഐ സങ്കേതിക വിദ്യ കൂടി ഉപയോഗിച്ചാണ് ഗാനം ഗാനം ഒരുക്കിയിരിക്കുന്നത്. "അങ്ങനെ പത്തു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം മേരിയും ഗിരിരാജനും വീണ്ടും കണ്ട് മുട്ടുകയാണ് സുഹൃത്തുക്കളെ.." എന്നാണ് യൂട്യൂബിൽ പങ്കുവച്ച വീഡിയോയിൽ ഒരാൾ കമന്റു ചെയ്തത്.

Also Read: "ട്രെയിലർ തന്നെ ഇജ്ജാതി," പൊട്ടിച്ചിരിപ്പിക്കാൻ അൽത്താഫിന്റെയും അനാർക്കലിയുടെയും 'ഇന്നസെന്റ്'

Advertisment

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് രചന.  സമ്പൂർണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. 

Also Read: ആ കൂളിംഗ് ഗ്ലാസ്‌ മാറ്റിയുള്ള നോട്ടം... എന്താ ഭാവം; മമ്മൂട്ടിയുടെ കളങ്കാവൽ ടീസർ പുറത്ത്

ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് ആനന്ദ് സി. ചന്ദ്രൻ ആണ്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ. ചിത്രം ഉടനെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

Read More: 'പേടിക്കാൻ റെഡിയാണോ?' ഞെട്ടിച്ച് പ്രണവ് മോഹൻലാലിന്റെ 'ഡീയസ് ഈറേ,' ടീസർ

Anupama Parameswaran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: