Kalamkaval Movie Official Teaser: കളങ്കാവൽ ടീസർ
Kalamkaval Movie Official Teaser: മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാ​ഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന കളങ്കാവലിൻ്റെ ഏറ്റവും പുതിയ ടീസർ പുറത്ത്.
ചിത്രത്തിൻ്റെതായി ഇതിന് മുമ്പ് പുറത്തു വന്ന സ്റ്റില്ലും പോസ്റ്റ്റുകളും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
Also Read: ഇതുപോലൊരു കഥ ചെയ്യാൻ ധൈര്യമുള്ളവർ ഇന്ന് ഇല്ല: മോഹൻലാൽ
ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചത്.ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
Also Read: വിജയ് ദേവരകൊണ്ടയ്ക്കൊപ്പം മലയാളി താരം വെങ്കിയും; കിങ്ഡം ഇനി ഒടിടിയിൽ കാണാം?
ഫൈസൽ അലി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത് മുജീബ് മജീദാണ്. പ്രവീൺ പ്രഭാകർ എഡിറ്റിങ് നിർവഹിക്കുന്ന കളങ്കാവലിൽ മമ്മൂട്ടി ഗ്രേ ഷെഡിലുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
Also Read: ഭഗവാൻ ദാസന്റെ രാമരാജ്യം ഒടിടിയിലേക്ക്; എവിടെ കാണാം?
ചിത്രത്തിൻറെ പ്രഖ്യാപനം മുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കളങ്കാവൽ. ചിത്രത്തിലെ മമ്മുട്ടിയുടെ ലൂക്കാണ് ഏറെ ശ്രദ്ധ നേടിയത്. ക്രൈം ത്രില്ലർ ജോണറിലൊരുങ്ങുന്ന ചിത്രത്തിൽ വൻ താരനിര ഭാഗമാകുമെന്നാണ് റിപ്പോർട്ട്. നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍, റോഷാക്ക്, കണ്ണൂര്‍ സ്‌ക്വാഡ്, ടര്‍ബോ, ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന​ ഏഴാമത്തെ ചിത്രമാണ് കളങ്കാവൽ.
Read More: എന്താണ് ഈ കളങ്കാവൽ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us