/indian-express-malayalam/media/media_files/hVmsT1Y3kBj84fPDjB1m.jpg)
അക്ഷയ് കുമാർ
1987 മുതൽ ഇന്ത്യൻ ചലച്ചിത്രരംഗത്തെ സജീവ സാന്നിധ്യമാണ് ബോളിവുഡ് താരം അക്ഷയ് കുമാർ. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് അക്ഷയ് ഇന്ന്. തുടർച്ചയായി പല വർഷങ്ങളിലും, ഇന്ത്യയിലെ ഏറ്റവും ഉയർന്ന നികുതിദായകനെന്ന വിശേഷണം അക്ഷയ് സ്വന്തമാക്കിയിരുന്നു.
അടുത്തിടെ, 'ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ'യുടെ (സീസൺ 3) ഫൈനലിൽ അക്ഷയ് കുമാർ അതിഥിയായി എത്തിയിരുന്നു. 35 വർഷത്തെ തന്റെ സിനിമാ യാത്രയെക്കുറിച്ചും, സാമ്പത്തിക ഭദ്രതയെക്കുറിച്ചുമെല്ലാം അക്ഷയ് തുറന്നു സംസാരിച്ചു.
Also Read: ഏറ്റവും മികച്ച നാത്തൂൻ, ഞങ്ങളുടെ കുടുംബത്തിന്റെ ശക്തി; റിമിയ്ക്ക് ആശംസകളുമായി മുക്ത
ചെറുപ്പകാലത്തിലെ ഒരു പ്രധാന സംഭവം ഓർത്തെടുത്തുകൊണ്ട് അക്ഷയ് പറഞ്ഞതിങ്ങനെ: “വർഷങ്ങൾക്ക് മുൻപ് ഞാൻ ഒരു പത്രവാർത്ത വായിച്ചിരുന്നു. നടൻ ജിതേന്ദ്ര സാബ് 100 കോടി രൂപയുടെ ഒരു സ്ഥിര നിക്ഷേപം (FD) ഉണ്ടാക്കി എന്നതായിരുന്നു ആ വാർത്ത. അത് വായിച്ചതും ഞാൻ അച്ഛൻ്റെ അടുത്തേക്ക് ഓടിച്ചെന്ന് ചോദിച്ചു, 'ഡാഡി, ഒരാൾ 100 കോടി രൂപയുടെ FD ഉണ്ടാക്കിയാൽ എത്രയാണ് പലിശ കിട്ടുക?' അന്ന് 13% ആയിരുന്നു പലിശ നിരക്ക്. അതായത് മാസം 1.3 കോടി രൂപ. അന്നേരം ഞാൻ മനസ്സിൽ വിചാരിച്ചു, 'ഏത് ദിവസം ഞാൻ ഇങ്ങനെയൊരു FD ഉണ്ടാക്കുന്നുവോ, അന്ന് എനിക്ക് സാമ്പത്തികമായി സുരക്ഷിതത്വം തോന്നും.' പക്ഷേ മനുഷ്യർക്ക് ഒരിക്കലും മതിവരില്ല. ആ സംഖ്യ ഞാൻ കൂട്ടികൊണ്ടിരുന്നു - 100 കോടിയിൽ നിന്ന് 1,000 കോടിയിലേക്ക്... പിന്നെ 2,000 കോടിയായി. ഈ ആർത്തിക്ക് ഒരിക്കലും അവസാനമില്ല."
Also Read: ബുസാന്‍ രാജ്യാന്തരചലച്ചിത്രമേളയിലേക്ക് ജനല്‍പ്പാളികള്‍ തുറന്ന് സഞ്ജു സുരേന്ദ്രന്റെ 'ഖിഡ്കി ഗാവ് '
“നിങ്ങളുടെ ഏറ്റവും വലിയ FD ഏതാണ്?” എന്നായിരുന്നു ഇത് കേട്ട് ചിരിയോടെ കപിൽ ശർമ്മയുടെ ചോദ്യം. അതിന് അക്ഷയ് കുമാർ ലളിതമായി മറുപടി നൽകി, “ഞാൻ നിങ്ങളോടത് പറയില്ല.”
ഇപ്പോഴും ഒരു സാധാരണക്കാരന്റെ ചിന്താഗതിയുണ്ടോ എന്ന കപിലിന്റെ ചോദ്യത്തിന്, “ഇന്നും, എൻ്റെ മകനോ മകളോ ഫാനോ ലൈറ്റോ ഓഫ് ചെയ്യാൻ മറന്നാൽ, ഞാൻ ഉടൻ തന്നെ പോയി അത് ഓഫ് ചെയ്യും. ഇത് കാരണം വൈദ്യുതി ബില്ലിൽ 2,000 രൂപ മാത്രമേ അധികം വരികയുള്ളൂ എന്ന് എനിക്കറിയാം, പക്ഷെ എനിക്ക് അത് ചെയ്യാതിരിക്കാൻ കഴിയില്ല. അതൊരു ശീലമാണ്.”
Also Read: ഇന്ത്യയുടെ മസിൽ അളിയനൊപ്പം രണ്ട് ഹിന്ദി ചിത്രങ്ങൾ; വമ്പൻ പ്രഖ്യാപനവുമായി റിലയൻസ്
“ഇന്ന് രാവിലെ ഞാൻ എൻ്റെ ട്രെയിനറെ വഴക്ക് പറഞ്ഞു. ഞാൻ മുറിയിൽ പ്രവേശിക്കുന്നതിന് അഞ്ച് മിനിറ്റ് മുൻപ് എസി ഓൺ ചെയ്യാൻ ഞാൻ അവനോട് ആവശ്യപ്പെട്ടിരുന്നു, പക്ഷേ അവൻ 25 മിനിറ്റ് നേരത്തെ അത് ചെയ്തു. ഇത് പിശുക്കല്ല, അനാവശ്യമായി ഒന്നും പാഴാക്കാതെ എങ്ങനെ ജീവിക്കണമെന്ന് പഠിച്ചതിൻ്റെ ഫലമാണ്."
നേരത്തെ 'ആപ്കി അദാലത്ത്' എന്ന പരിപാടിയിൽ, അക്ഷയ് കുമാർ തൻ്റെ സാമ്പത്തിക ചിന്തകളെക്കുറിച്ചും തുടർച്ചയായി എട്ട് വർഷം ഇന്ത്യയിലെ ഏറ്റവും ഉയർന്ന നികുതിദായകനായതിനെക്കുറിച്ചും സംസാരിച്ചിരുന്നു.
“ഞാൻ പണം സമ്പാദിച്ചത് ആരുടെ കയ്യിൽ നിന്നും മോഷ്ടിച്ചിട്ടല്ല. കഴിഞ്ഞ എട്ട് വർഷമായി, ഞാൻ ഏറ്റവും ഉയർന്ന നികുതിദായകനാണ്. അതിനർത്ഥം ഞാൻ പണത്തോട് ആർത്തി ഉള്ള ഒരാളാണെന്നല്ല. പണം പ്രധാനപ്പെട്ടതാണ്, നമ്മൾ പ്രായോഗികമായി ചിന്തിക്കണം."
"ഞാൻ സമ്പാദിക്കുന്നു, എൻ്റെ നികുതി അടയ്ക്കുന്നു, ഞാൻ സേവനം ചെയ്യുന്നു. അതാണ് എൻ്റെ ധർമ്മം. ആളുകൾക്ക് അവരുടെ അഭിപ്രായങ്ങൾ ഉണ്ടാവാം, പക്ഷേ ഞാൻ അത് കാര്യമാക്കാറില്ല. ഒരു പരിപാടിയിൽ പങ്കെടുക്കാൻ ആരെങ്കിലും നിങ്ങൾക്ക് പണം തരാൻ തയ്യാറാണെങ്കിൽ, അത് സ്വീകരിച്ചാൽ എന്താണ് കുഴപ്പം? നിങ്ങൾ ആരെയും ചതിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാതെ, കഠിനാധ്വാനത്തിലൂടെ സമ്പാദിക്കുകയാണെങ്കിൽ, അത് തികച്ചും നല്ല കാര്യമാണ്."
Also Read: രാജേഷ് കേശവിനെ എയർ ആംബുലൻസിൽ വെല്ലൂരിലേക്ക് മാറ്റി; പ്രതീക്ഷയോടെ പ്രിയപ്പെട്ടവർ
ജീവകാരുണ്യ പ്രവർത്തനരംഗത്ത് ഉദാരമായ സംഭാവനങ്ങൾ നൽകുന്ന താരം കൂടിയാണ് അക്ഷയ് കുമാർ. ചലച്ചിത്ര മേഖലയിലെ 600-ൽ അധികം സ്റ്റണ്ട് ആർട്ടിസ്റ്റുകൾക്കുള്ള ലൈഫ് ഇൻഷുറൻസ് പോളിസികൾക്കുള്ള ഫണ്ട് അക്ഷയ് നൽകിയിരുന്നു. കോവിഡ് സമയത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 25 കോടി രൂപ സംഭാവന നൽകി. മുംബൈയിലെ ഹാജി അലി ദർഗയുടെ നവീകരണത്തിനായി 25 കോടി രൂപയും അക്ഷയ് സംഭാവന നൽകിയിരുന്നു. ഫോബ്സിന്റെ റിപ്പോർട്ട് പ്രകാരം 2500 കോടിയാണ് അക്ഷയ് കുമാറിന്റെ ആസ്തി.
Also Read: New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തുന്ന 6 മലയാളചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.