/indian-express-malayalam/media/media_files/2025/09/22/new-ott-releases-this-week-2025-09-22-12-23-11.jpg)
New OTT Releases This Week
New OTT Releases This Week: പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചില മലയാളം സിനിമകൾ കൂടി ഒടിടി റിലീസിനൊരുങ്ങുകയാണ്. ഈ ആഴ്ച വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസിനൊരുങ്ങുന്ന പുതുപുത്തൻ ചിത്രങ്ങൾ പരിചയപ്പെടാം. സിനിമകൾ ഏതൊക്കെയെന്നും അവ എപ്പോൾ, എവിടെ കാണാമെന്നും താഴെക്കൊടുക്കുന്നു.
Hridayapoorvam OTT: ഹൃദയപൂർവ്വം
മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂർവ്വം ഒടിടിയിലേക്ക്. ഈ ആഴ്ച ചിത്രം ഒടിടിയിൽ എത്തുകയാണ്. ചിത്രത്തിൽ മോഹൻലാലിനൊപ്പം സംഗീത് പ്രതാപ്, മാളവിക മോഹനൻ, ലാലു അലക്സ്, സംഗീത തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട്.
ഒടിടി പ്ലാറ്റ്‌ഫോം: ജിയോ ഹോട്ട്‌സ്റ്റാർ (JioHotstar)
റിലീസ് തീയതി: സെപ്റ്റംബർ 26
Also Read: വ്യാജ വാർത്തകൾ അവഗണിക്കൂ, 'ലോക' ഉടൻ ഒടിടിയിലേക്ക് ഇല്ലെന്ന് ദുൽഖർ സൽമാൻ
Sumathi Valavu OTT: സുമതി വളവ്
അർജുൻ അശോകൻ നായകനായെത്തിയ 'സുമതി വളവ്' ഒടിടി റിലീസിനൊരുങ്ങുകയാണ്. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് അഭിലാഷ് പിള്ളയാണ്. അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, ശിവദ, സിജ റോസ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
ഒടിടി പ്ലാറ്റ്‌ഫോം: സീ5 (Zee5)
റിലീസ് തീയതി: സെപ്റ്റംബർ 26
Also Read: മോഹൻലാലിന്റെ വലിയ ആരാധകൻ; ഏറ്റവും അർഹമായ അംഗീകാരമാണ് ലഭിച്ചത്; ആശംസയുമായി അമിതാഭ് ബച്ചൻ
Odum Kuthira Chaadum Kuthira OTT: ഓടും കുതിര ചാടും കുതിര
ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം സംവിധാനം ചെയ്ത ഓടും കുതിര ചാടും കുതിര ഇപ്പോൾ ഒടിടിയിൽ എത്തുകയാണ്. ഫഹദിനും കല്യാണി പ്രിയദർശനും പുറമെ, രേവതി പിള്ള, ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാൽ തുടങ്ങി വലിയ താരനിര ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്.
ഒടിടി പ്ലാറ്റ്‌ഫോം: നെറ്റ്ഫ്ലിക്സ് (Netflix)
റിലീസ് തീയതി: സെപ്റ്റംബർ 26
Also Read: ഈ കിരീടത്തിന് അർഹൻ; മോഹൻലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി
Sarkeet OTT: സർക്കീട്ട്
ആസിഫ് അലിയും ബാലതാരം ഓർഹാനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച 'സർക്കീട്ട്' ഈ ആഴ്ച ഒടിടിയിലേക്ക് എത്തും. താമർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ദീപക് പറമ്പോൾ, ദിവ്യ പ്രഭ, പ്രശാന്ത് അലക്സാണ്ടർ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ഒടിടി പ്ലാറ്റ്‌ഫോം: മനോരമ മാക്സ് (Manorama Max)
റിലീസ് തീയതി: സെപ്റ്റംബർ 26
Checkmate OTT: ചെക്ക്‌മേറ്റ്
അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ശേഖർ സംവിധാനം ചെയ്ത മൈൻഡ് ​ഗെയിം ത്രില്ലർ ചിത്രമാണ് ചെക്ക്‌മേറ്റ്. രേഖ ഹരീന്ദ്രനാണ് ചെക്ക്‌മേറ്റിൽ നായികയായി അഭിനയിച്ചത്. ലാൽ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായര്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഒടിടി പ്ലാറ്റ്‌ഫോം: സി5(ZEE5)
റിലീസ് തീയതി: ഒക്ടോബർ 2
Oru Ronaldo Chithram OTT: ഒരു റൊണാൾഡോ ചിത്രം
അശ്വിൻ ജോസ്, ചൈതന്യ പ്രകാശ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി റിനോയ് കല്ലൂർ തിരക്കഥ എഴുതി സംവിധാനം ചെയ്ത 'ഒരു റൊണാൾഡോ ചിത്രം' ഒടിടിയിൽ എത്തി. ഹന്നാ റെജി കോശി, ഇന്ദ്രൻസ്, ലാൽ, അൽത്താഫ്, മിഥുൻ എം. ദാസ്, വർഷ സൂസൻ കുര്യൻ, അർജുൻ ഗോപാൽ, അർച്ചന ഉണ്ണികൃഷ്ണൻ, സുപർണ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
ഒടിടി പ്ലാറ്റ്‌ഫോം: ആമസോൺ പ്രൈം വീഡിയോ(Amazon Prime Video)
Also Read: ജോർജുകുട്ടി വീണ്ടും വരുന്നു; ദൃശ്യം 3 തുടങ്ങി, ചിത്രങ്ങളുമായി മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.