scorecardresearch

നീയില്ലാതെ ഇതൊരിക്കലും സംഭവിക്കില്ലായിരുന്നു നിം; നിമിഷിനെ പ്രശംസിച്ച് അഹാന കൃഷ്ണ

"ഒരു സിനിമാറ്റോഗ്രാഫർക്കും അപ്പുറമാണ് ലോകയ്ക്കായി നീ പ്രവർത്തിച്ചത്. ലോകയുടെ ഇന്ന് കാണുന്ന വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് അത് തന്നെയാണ്"

"ഒരു സിനിമാറ്റോഗ്രാഫർക്കും അപ്പുറമാണ് ലോകയ്ക്കായി നീ പ്രവർത്തിച്ചത്. ലോകയുടെ ഇന്ന് കാണുന്ന വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് അത് തന്നെയാണ്"

author-image
Entertainment Desk
New Update
Ahaana Krishna Nimish Ravi

ഇൻഡസ്ട്രി ഹിറ്റായി മാറിയ ലോകയുടെ ക്യാമറാമാനും സുഹൃത്തുമായ നിമിഷ് രവിയെ അഭിനന്ദിച്ച് നടി അഹാന കൃഷ്ണ. 'ഒരു സിനിമാറ്റോഗ്രാഫർക്കും അപ്പുറമാണ് ലോകയ്ക്കായി നിമിഷ് രവി പ്രവർത്തിച്ചതെന്നും, നീയില്ലാതെ ഇതൊരിക്കലും സംഭവിക്കില്ലായിരുന്നു,' എന്നും അഹാന പറയുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അഹാനയുടെ അഭിനന്ദനം.

Advertisment

Also Read: സുജാതയ്ക്ക് പിന്നാലെ ശ്വേത മോഹനും കലൈമാമണി പുരസ്കാരം

"ഇത് 'നിമ്മിന്' ഉള്ളതാണ്. ഒരു ദിവസത്തെ മുഴുവൻ ഷൂട്ട് തീരുമ്പോൾ ആരായാലും വല്ലാതെ ക്ഷീണിച്ചു പോകും. പക്ഷേ ഈ കഴിഞ്ഞ കുറച്ച് വർഷങ്ങളായി, മറ്റ് സിനിമകളുടെ തിരക്കുകൾക്കിടയിലും, നീ എല്ലാ ദിവസവും ഡൊമിനിക്കിനെ വിളിച്ച് ലോകയെക്കുറിച്ച് ചോദിക്കുമായിരുന്നു. ഡൊമിനിക്കും നീയും ചേർന്ന് ഒരുക്കുന്ന ലോകയ്ക്ക് വേണ്ടി അത്രമേൽ ആത്മാർത്ഥമായാണ് നീ നിന്നത്."

Also Read: ഈ ആഴ്ച ഒടിടിയിലേക്ക് എത്തുന്ന 7 മലയാള ചിത്രങ്ങൾ

"ഒരു സിനിമാറ്റോഗ്രാഫർക്കും അപ്പുറമാണ് ലോകയ്ക്കായി നീ പ്രവർത്തിച്ചത്. ലോകയുടെ ഇന്ന് കാണുന്ന വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് അത് തന്നെയാണ്. നീയില്ലാതെ ഇതൊരിക്കലും സംഭവിക്കില്ലായിരുന്നു."

"സിനിമയിൽ വന്ന ആദ്യ നാൾ മുതൽ തന്നെ മികച്ചതും അർത്ഥവത്തുമായ സിനിമകൾ ഒരുക്കുക എന്ന ലക്ഷ്യത്തോട് ഏറ്റവും സത്യസന്ധമായും ആത്മാർത്ഥമായും ചേർന്നുനിന്ന വ്യക്തിയാണ് നീ. ഐ ആം സോ പ്രൗഡ് ഓഫ് യു," അഹാന ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പറയുന്നു.

Advertisment

Also Read: റാണിയുടെ മുടി ശരിയാക്കി, സാരിത്തുമ്പ് ഉയർത്തി പിടിച്ച് ഷാരൂഖ്; റിയൽ ജെന്റിൽമാൻ എന്ന് ആരാധകർ

Ahaana Krishna 1

ലോക ചാപ്റ്റർ വൺ ചന്ദ്ര എന്ന സൂപ്പർഹീറോ ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് കേന്ദ്ര കഥാപാത്രമായ ചന്ദ്രയെ അവതരിപ്പിച്ചത്. നസ്ലെൻ, സാൻഡി എന്നിവരും പ്രധാന വേഷങ്ങളിലെത്തി. മമ്മൂട്ടി, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവരും അതിഥി വേഷങ്ങളിൽ എത്തുകയും 'ലോക യൂണിവേഴ്‌സി'ൽ തങ്ങളുടെ സാന്നിധ്യം അറിയിക്കുകയും ചെയ്തു. ചിത്രത്തിൽ അഹാനയും ഒരു രംഗത്തിൽ വന്നുപോവുന്നുണ്്. 

ചിത്രം 275 കോടിക്ക് മുകളിൽ കളക്ഷൻ നേടി കഴിഞ്ഞ സന്തോഷം ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 28-ന് ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. നിലവിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് ലോക. 

Also Read:  പുകവലിക്കരുത്, മദ്യപിക്കരുത്, നോൺ വെജ് കഴിക്കരുത്; കാന്താര കാണാൻ നിർദ്ദേശങ്ങൾ, വൈറലായി പോസ്റ്റ്

Ahaana Krishna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: