/indian-express-malayalam/media/media_files/2025/09/27/anumol-jeevan-bigg-boss-malayalam-season-7-2025-09-27-11-52-28.jpg)
Bigg Boss malayalam Season 7: കഴിഞ്ഞ ദിവസമാണ് പുതിയ സിറ്റ്‌കോം പരമ്പരയായ 'ഹാപ്പി കപ്പിൾസി'ൻ്റെ പ്രൊമോഷൻ്റെ ഭാഗമായി നടൻ ജീവൻ ഗോപാലും പരമ്പരയിലെ നായികയും ബിഗ് ബോസ് ഹൗസിലേക്ക് അതിഥികളായി എത്തിയത്. ജീവന്റെ ഈ സന്ദർശനം ഏറ്റവും ബാധിച്ചത് അനുമോളെയാണ്. അപ്രതീക്ഷിതമായി ജീവനെ കണ്ടതിന്റെ നടുക്കത്തിലായിരുന്നു​ അനുമോൾ.
Also Read: ബ്രേക്കപ്പിനു ശേഷം ജീവനെ മുഖാമുഖം കണ്ടപ്പോൾ; അമ്പരന്ന് അനുമോൾ, Bigg Boss Malayalam 7
വർഷങ്ങളോളം അനുമോളുടെ അടുത്ത സുഹൃത്തായിരുന്നു ജീവൻ. ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും പിന്നീട് വേർപിരിഞ്ഞു. ഇപ്പോൾ നല്ല സ്വരചേർച്ചയിൽ അല്ല ജീവനും അനുമോളും. അതിനിടയിലായിരുന്നു ബിഗ് ബോസ് വീട്ടിലേക്ക് ജീവന്റെ മിന്നൽ സന്ദർശനം.
Also Read: എന്തുകൊണ്ട് ആദില തല്ലിയിട്ട് വലിയ വിഷയമാക്കിയില്ല? അനീഷ് കാരണം പറയുന്നു; Bigg Boss Malayalam Season 7
മുൻപ് പരിചയമില്ലാത്തതു പോലെയാണ് അനുമോൾ ഹൗസിലെത്തിയ ജീവനോട് പെരുമാറിയത്. പരസ്പരം നോക്കാൻ പോലും ശ്രമിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു അനുമോൾ. ​ഇടയ്ക്ക് അബദ്ധത്തിൽ ഇരുവരുടെയും കണ്ണുകൾ ഇടഞ്ഞപ്പോൾ, ജീവൻ ഉടൻ തന്നെ മറ്റൊരിടത്തേക്ക് നോക്കുകയും, അനുമോൾ വേഗം അവിടുന്ന് മാറിപോവുകയും ചെയ്തു. ​ജീവനെ ഒഴിവാക്കാനായി അനുമോൾ വീട്ടിലെ വിവിധ സ്ഥലങ്ങളിലേക്ക് മാറി സഞ്ചരിക്കുന്നതും ലൈവിൽ വ്യക്തമായി കാണാമായിരുന്നു. പോകാൻ നേരം ജീവൻ തന്നെ മുൻകൈ എടുത്ത് അനുമോളുടെ അടുത്ത് ചെന്ന് കൈ കൊടുത്ത് പിരിയുകയായിരുന്നു.
Also Read: 30 ലക്ഷത്തിന്റെ കടം; വിവാഹത്തിനായി തുക കണ്ടെത്തണം: അനുമോൾ ; Bigg Boss Malayalam Season 7
ജീവൻ പോയതിനു ശേഷം, ആദിലയോടും നൂറയോടുമായി അനുമോൾ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. "എന്റെ ജീവിതം നശിപ്പിച്ച, ഒരിക്കലും കാണരുതെന്ന് ആഗ്രഹിച്ച ആളാണ് കൈ തന്നിട്ട് പോയത്," എന്നായിരുന്നു ജീവനെ കുറിച്ച് അനുമോൾ പറഞ്ഞത്.
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ‘അലാവുദ്ദീന്റെ അത്ഭുതവിളക്ക്’ എന്ന പരമ്പരയിൽ ‘ജീം ബൂ ബാ’ എന്ന ജിന്നായി എത്തിയാണ് ജീവൻ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായത്. അമ്മ, ദേവി മഹാത്മ്യം, അനന്തം, മക്കൾ തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച മാസ്റ്റർ ജീവൻ ഇപ്പോൾ ജീവൻ ഗോപാൽ ആണ്. രാപ്പകൽ, മൈ ബോസ്, മമ്മി ആൻഡ് മീ എന്നീ ചിത്രങ്ങളിലും ജീവൻ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
Also Read: ഇത് അനീഷിനെ ഗ്രൂപ്പിൽ ചേർക്കാനുള്ള ഷാനവാസിന്റെ തന്ത്രം? മൈൻഡ് ഗെയിം അനീഷ് പൊളിക്കുമോ? Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.