/indian-express-malayalam/media/media_files/2025/09/26/bigg-boss-malayalam-season-7-shanavas-aneesh-noora-adhila-2025-09-26-20-22-23.jpg)
Photograph: (Source: Screengrab)
Bigg Boss malayalam Season 7:ഷാനവാസിനെ വിശ്വസിച്ചത് തെറ്റായി പോയി എന്ന് ഗാർഡൻ ഏരിയയിൽ വന്നിരുന്ന് ഒറ്റയ്ക്ക് പറയുന്ന അനീഷിനെയാണ് പ്രേക്ഷകർ കണ്ടത്. അനീഷിന് ലഭിച്ച കൊയിൻ ഷാനവാസ് അനുവാദമില്ലാതെ എടുത്ത് കളിപ്പിച്ചു എന്നതാണ് അനീഷിനെ പ്രകോപിപ്പിച്ചത്. ഷാനവാസും അനീഷും തമ്മിൽ പരസ്യമായി വഴക്കടിക്കുകയും ചെയ്തു. എന്നാൽ ഇത് അനീഷിനെ ആദില, നൂറ എന്നിവരുമായി കൂടുതൽ അടുപ്പിച്ച് ഗ്രൂപ്പിന്റെ ഭാഗമാക്കാനുള്ള ഷാനവാസിന്റെ മൈൻഡ് ഗെയിം ആവാനും സാധ്യതയുണ്ട്.
ഈ ആഴ്ചയിൽ ആദിലയും അനീഷുമാണ് ജയിലിൽ പോയത്. ആദിലയെ നൂറ ജയിലിലേക്ക് നോമിനേറ്റ് ചെയ്തപ്പോൾ ഷാനവാസ് ആദിലയേയും അനീഷിനേയും ജയിലിലേക്ക് നോമിനേറ്റ് ചെയ്തു. ഇരുവരും ജയിലിൽ കിടന്ന് പ്രശ്നങ്ങൾ പരിഹരിക്കട്ടെ എന്നാണ് ഷാനവാസ് പറഞ്ഞത്. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. ജയിലിലായതോടെ അനീഷും ആദിലയും മനസ് തുറന്ന് തങ്ങളുടെ കാര്യങ്ങൾ സംസാരിക്കുന്നതാണ് കണ്ടത്.
Also Read: ബേബിയുടെ ദേഷ്യം എനിക്ക് സഹിക്കാൻ പറ്റില്ല; ആദിലയോട് കയർത്ത് നൂറ, ഇരുവരും വഴിപിരിയുന്നോ? Bigg Boss Malayalam 7
തന്റെ അനിയന് അച്ഛന്റെ സ്ഥാനത്തായിരുന്നു ഞാൻ. എനിക്കായുള്ള സമയങ്ങളൊന്നും എനിക്ക് കിട്ടിയിട്ടില്ല എന്നെല്ലാമുള്ള വ്യക്തിപരമായ കാര്യങ്ങൾ ആദിലയോട് പറയുന്നുണ്ട്. ആദില തിരിച്ചും തന്റെ കാര്യങ്ങൾ പറയുന്നുണ്ട്. ഇനി അനിഷേട്ടൻ അനീഷേട്ടന് വേണ്ടി ജീവിക്കണം എന്നും ആദില പറഞ്ഞു.
Also Read: നോമിനേഷൻ കടുപ്പം തന്നെ; 11 പേര് ഡേഞ്ചർ സോണിൽ, ആരാവും ഈ ആഴ്ച പുറത്തുപോവുക? Bigg Boss Malayalam 7
പിന്നാലെ ജയിലിലായ ആദിലയ്ക്കും അനീഷിനും ഒപ്പമിരുന്ന് രസകരമായ ഗെയിം കളിക്കുകയാണ് നൂറയും അനുമോളും ഷാനവാസും. പ്രേക്ഷകർക്ക് കൗതുകകരമാവുന്ന നിമിഷമാണ് ഇത്. എന്നാൽ ഇവിടെ അനീഷിന്റെ ഗെയിം സ്ട്രാറ്റജി ഷാനവാസ് തകർക്കുന്നതാവാനും സാധ്യതയുണ്ട്. കാരണം ഒറ്റയ്ക്ക് നിന്ന് ഗെയിം കളിക്കാനാണ് താൻ വന്നിരിക്കുന്നത് എന്നും എല്ലാവരേയും ഒരു കയ്യകലത്തിൽ നിർത്തുമെന്നുമാണ് അനീഷ് പറഞ്ഞിരുന്നത്. പക്ഷേ ഷാനവാസ് തന്റെ ഉറ്റസുഹൃത്താണ് എന്ന് പറയേണ്ടി വന്നു.
ആദില, നൂറ എന്നിവരുമായി നല്ല അടുപ്പമാണ് ഷാനവാസിന്. ഈ ഗ്രൂപ്പിലേക്ക് അനീഷിനെ കൊണ്ടുവന്നാൽ അനീഷിന്റെ ഗെയിം സ്ട്രാറ്റജി പാടെ മാറും. ഇത് മനസിലാക്കി ഗ്രൂപ്പിൽപ്പെടാതെ മാറി നിൽക്കാൻ അനീഷ് പരമാവധി ശ്രമിക്കും എന്ന് ഉറപ്പാണ്. എങ്കിലും തന്റെ ഗ്രൂപ്പിലേക്ക് അനീഷിനെ കൊണ്ടുവന്നാൽ അത് ഷാനവാസിന്റെ ഗെയിമിനെ തുണയ്ക്കും.
Also Read: ഞാൻ ആ മത്സരാർത്ഥിയുടെ ഫാനാണ്; വെളിപ്പെടുത്തി ആസിഫ് അലി- Bigg Boss Malayalam 7
ആദിലയെ നെവിന്റെ പേരിൽ എവിക്ഷൻ നോമിനേഷനിലേക്ക് അനീഷ് പറഞ്ഞത് മുതലാണ് അനീഷിനെതിരെ ആദില തിരിഞ്ഞത്. അനീഷ് ക്യാപ്റ്റനായ വെസൽ ടീമിലെ അംഗമായിരുന്നു ആദില. എന്നാൽ പാത്രം കഴുകുന്നതുമായി ബന്ധപ്പെട്ട് അനീഷും ആദിലയും തമ്മിലുള്ള തർക്കം അതിരുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആദില അനീഷിനെ ഇടിച്ചു എന്ന് പറഞ്ഞ് മറ്റ് മത്സരാർഥികളെല്ലാം ആദിലയെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തിരിക്കുന്നത്.
Read More: ചെറിയൊരു വീട്; കട്ടിലിനടിയിൽ കിടന്നാണ് ഉറങ്ങിയിരുന്നത്; വിശപ്പ് സഹിക്കാനയിരുന്നില്ല: അക്ബർ ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.