/indian-express-malayalam/media/media_files/2025/09/23/asif-ali-bigg-boss-house-2025-09-23-11-58-55.jpg)
Bigg Boss malayalam Season 7: മലയാളത്തിലെ ഏറ്റവും പോപ്പുലർ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ സീസൺ ഏഴ് നടന്നു കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ 50 ദിവസങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു.
Also Read: തനിക്ക് എപ്പോഴും ഈ കുത്തിത്തിരിപ്പ് മാത്രമേയുള്ളോ? അഭിലാഷിന് എതിരെ നെവിൻ; Bigg Boss Malayalam Season 7
ബിഗ് ബോസ് മത്സരാർത്ഥികൾക്ക് ഇന്ന് പ്രേക്ഷകർക്കിടയിലും വലിയ ഫാൻ ബേസ് ഉണ്ട്. ഇത്തവണ ഷോയിൽ തനിക്കേറെയിഷ്ടപ്പെട്ട മത്സരാർത്ഥി ആരെന്ന് വെളിപ്പെടുത്തുകയാണ് ആസിഫ് അലി. നെവിൻ ആണ് തന്റെ ഫേവറേറ്റ് മത്സരാർത്ഥി എന്നാണ് ആസിഫ് പറയുന്നത്.
Also Read: ചെറിയൊരു വീട്; കട്ടിലിനടിയിൽ കിടന്നാണ് ഉറങ്ങിയിരുന്നത്; വിശപ്പ് സഹിക്കാനയിരുന്നില്ല: അക്ബർ ; Bigg Boss Malayalam Season 7
ബിഗ് ബോസ് ട്രെൻഡ് തന്റെ വീട്ടിലുമെത്തിയിട്ടുണ്ടെന്നും താനും ഭാര്യ സമയുമൊക്കെ ഇടയ്ക്ക് ബിഗ് ബോസ് റഫറൻസുകൾ പറയാറുണ്ടെന്നും ആസിഫ് കൂട്ടിച്ചേർത്തു.
"ഞാനും സമയും യാത്ര ചെയ്യുന്ന സമയത്ത് കുറേ നേരം ഞങ്ങൾ സംസാരിച്ചിരുന്നു. ഏതോ ഒരു പോയിന്റിൽ ഞാൻ ഒന്ന് കണ്ണടച്ചു ഇരുന്നു. കണ്ണടയ്ക്കണ ഞാൻ കണ്ടു എന്നായി സമ. അങ്ങനത്തെ കുറേ ട്രെൻഡ്സ് ഞങ്ങൾക്ക് ഇതിൽ നിന്ന് കിട്ടിയിട്ടുണ്ട്," ആസിഫിന്റെ വാക്കുകളിങ്ങനെ.
Also Read: ടോപ് 5ൽ ആരെല്ലാം? ഹൗസിൽ നിന്ന് പുറത്തായ റെനയുടെ പ്രവചനം; Bigg Boss Malayalam Season 7
കഴിഞ്ഞ ദിവസം, സംവിധായകൻ ജീത്തു ജോസഫ്, അപർണ ബാലമുരളി, അർജുൻ ശ്യാം ഗോപൻ എന്നിവർക്കൊപ്പം ആസിഫ് അലിയും ബിഗ് ബോസ് വീട്ടിൽ എത്തിയിരുന്നു. മിറാഷ് എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടായിരുന്നു ആസിഫിന്റെയും സംഘത്തിന്റെയും ബിഗ് ബോസ് ഹൗസ് വിസിറ്റ്.
Also Read: ആസിഫ് അലിയും അപർണയും അർജുനും ബിഗ് ബോസിലേക്ക്, ഒപ്പം ജീത്തു ജോസഫും: Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.