scorecardresearch

തനിക്ക് എപ്പോഴും ഈ കുത്തിത്തിരിപ്പ് മാത്രമേയുള്ളോ? അഭിലാഷിന് എതിരെ നെവിൻ; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: "തന്റെ ഐഡിയ ഒക്കെ ഒനീലിലേക്ക് കുത്തിവെച്ചല്ലേ?തനിക്ക് എപ്പോഴും ഈ കുത്തിത്തിരിപ്പ് മാത്രമേയുള്ളോ," അഭിലാഷിനോട് നെവിൻ ചോദിച്ചു.

Bigg Boss Malayalam Season 7: "തന്റെ ഐഡിയ ഒക്കെ ഒനീലിലേക്ക് കുത്തിവെച്ചല്ലേ?തനിക്ക് എപ്പോഴും ഈ കുത്തിത്തിരിപ്പ് മാത്രമേയുള്ളോ," അഭിലാഷിനോട് നെവിൻ ചോദിച്ചു.

author-image
Television Desk
New Update
Bigg Boss Malayalam Season 7 Abhilash and Nevin

Screengrab

Bigg Boss malayalam Season 7:ബിഗ് ബോസ് മലയാളം ഏഴാം സീസണിലെ ഉറ്റ സുഹൃത്തുക്കളാണ് അഭിലാഷും ഒനീലും. എന്നാൽ ഗെയിമിലേക്ക് വരുമ്പോൾ ഒറ്റയ്ക്കൊറ്റയ്ക്കാണ് കളിക്കുന്നത് എന്നാണ് ഇരുവരും പറയുന്നത്. പരസ്പരം തങ്ങളുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ച് കൊടുക്കുകയുമാണ് ചെയ്യുന്നത് എന്നാണ് ഇരുവരുടേയും വാദം. എന്നാൽ ഈ ആഴ്ച കിച്ചൻ ടീമിൽ ഉൾപ്പെടെ ആരെല്ലാം വരണം എന്നത് ഒനീലും അഭിലാഷും ഒരുമിച്ചാണ് തീരുമാനിച്ചത്. ഇത് ചോദ്യം ചെയ്യുകയാണ് നെവിൻ. 

Advertisment

ഒനീൽ ആണ് ഈ ആഴ്ചയിലെ ബിഗ് ബോസ് ഹൗസിലെ ക്യാപ്റ്റൻ. വീക്കെൻഡ് എപ്പിസോഡ് കഴിഞ്ഞുള്ള ദിവസം ക്യാപ്റ്റൻസി കൈമാറുന്നതിന് മുൻപ് ലക്ഷ്മിയും നെവിനും അഭിലാഷും ചേർന്ന് സംസാരിച്ചപ്പോഴാണ് എല്ലാ ടീമിനേയും ഇരുവരും നേരത്തെ തന്നെ തീരുമാനിച്ച് കഴിഞ്ഞതായി വ്യക്തമാകുന്നത്. അഭിലാഷ് കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നു എന്നതാണ് ഇവിടെ വ്യക്തമാകുന്നത് എന്ന് നെവിൻ പറഞ്ഞു.

Also Read: 50 ദിവസം; ഷാനവാസിന്റെ കിടിലൻ തന്ത്രങ്ങൾ; പോക്കറ്റിലാക്കിയത് വജ്രായുധത്തെ; മലയാളിയുടെ പൾസ് അറിഞ്ഞ ഗെയിമർ ; Bigg Boss Malayalam Season 7

കിച്ചൻ ടീമിൽ ഷുഗർ ഉൾപ്പെടെയുള്ളവ ആരും മോഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ചുമതല ലക്ഷ്മിക്ക് നൽകും എന്നാണ് നെവിനോട് ലക്ഷ്മി പറഞ്ഞത്. അതിന് കിച്ചൻ ടീമിനെയൊന്നും ചർച്ച ചെയ്ത് തീരുമാനിച്ചിട്ടില്ലല്ലോ എന്നാണ് നെവിൻ തിരിച്ച് ചോദിക്കുന്നത്. ഈ സമയമാണ് അഭിലാഷ് ഇവിടേക്ക് വരുന്നത്. കിച്ചൻ ടീമിനെയൊക്കെ സെറ്റ് ചെയ്തു, അനുമോൾ, ബിന്നി, ലക്ഷ്മി, ഷാനവാസ് എന്നീ നാല് പേരാണ് കിച്ചൻ ടീമിൽ എന്ന് അഭിലാഷ് പറഞ്ഞു.

Advertisment

Also Read: "ലക്ഷ്മിയെ ഒറ്റപ്പെടുത്തും എന്ന് കരുതി; ലാലേട്ടന് മുൻപിൽ മറ്റുള്ളവർ അഭിനയിക്കുകയാണോ?" Bigg Boss Malayalam Season 7

കിച്ചൻ ടീമിൽ ഇവരെല്ലാം ആണെന്ന് എങ്ങനെ നിങ്ങൾക്ക് അറിയാം എന്നാണ് അഭിലാഷിനോട് നെവിൻ ചോദിക്കുന്നത്. "തന്റെ ഐഡിയ ഒക്കെ ഒനീലിലേക്ക് കുത്തിവെച്ചല്ലേ?തനിക്ക് എപ്പോഴും ഈ കുത്തിത്തിരിപ്പ് മാത്രമേയുള്ളോ," അഭിലാഷിനോട് നെവിൻ ചോദിച്ചു. എന്നാൽ ഇത് കുത്തിത്തിരിപ്പ് അല്ല, ഡിസ്കഷൻ ആണ്. ഞങ്ങൾ അതിനെ കുറിച്ച് ചർച്ച ചെയ്തതാണ് എന്നാണ് അഭിലാഷിന്റെ മറുപടി.

Also Read: ലാലേട്ടനോട് ക്ഷമ ചോദിക്കാനിരുന്ന ഷാനവാസ്; മഞ്ഞുരുകിയ ചർച്ചയിൽ തന്ത്രം മാറ്റിയോ? Bigg Boss Malayalam Season 7

എന്നാൽ അഭിലാഷ് കുത്തിത്തിരിപ്പാണ് ചെയ്യുന്നത് എന്ന് നെവിൻ ആവർത്തിച്ചു. ഒനീലിന് അയാളുടെ ഐഡിയകൾ ഉണ്ടാവും. നിങ്ങളുടെ കുത്തിത്തിരിപ്പുകൾ അയാളുടെ തലയിലേക്ക് കുത്തി വയ്ക്കല്ലേ. ടീം തിരിക്കുന്നതിൽ ഒനീലിനെ അഭിലാഷ് സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു നെവിന്റെ വാക്കുകൾ.

Read More: കുത്തിത്തിരിപ്പാണെന്ന് പറഞ്ഞ് മാറ്റി നിർത്തി; കണ്ണ് നിറഞ്ഞ് ബിന്നി; തലതാഴ്ത്തി അക്ബർ ; Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: