/indian-express-malayalam/media/media_files/2025/09/22/bigg-boss-malayalam-season-7-shanavas-game-strategy-2025-09-22-11-36-44.jpg)
Source: Facebook
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ ഏഴ് 50 ദിവസം പിന്നിടുമ്പോൾ മത്സരാർഥികൾ ഓരോരുത്തരും സ്വീകരിച്ച ഗെയിം പ്ലാൻ വിലയിരുത്തുകയാണ് പ്രേക്ഷകർ. ഒരു സ്റ്റാർ, അല്ലെങ്കിൽ ആരാവും വിന്നർ എന്ന നിലയിൽ ഒരു താരത്തിന്റെ പേര് പറയാൻ ആറാമത്തെ ആഴ്ച പിന്നിടുമ്പോഴും പ്രേക്ഷകർക്ക് പ്രയാസമായിരുന്നു. എന്നാൽ മലയാളി പൊതു സമൂഹത്തെ, അല്ലെങ്കിൽ മലയാളികളുടെ പൊതുവെയുള്ള ഒരു മനോഭാവത്തെ തൃപ്തിപ്പെടുത്തുന്ന നിലയിലേക്ക് ഷാനവാസിന് എത്താൻ സാധിച്ചതോടെ ബിഗ് ബോസ് സീസൺ 7 വിന്നർ ഷാനവാസ് ആകും എന്ന വിലയിരുത്തലുകൾ ശക്തമായി കഴിഞ്ഞു.
ജിസേലിന്റെ വസ്ത്രധാരണത്തെ കുറിച്ചുള്ള പരാമർശം, നൂറയേയും ആദിലയേയും ഉപദേശിച്ചത്, നെവിനെതിരെ ബസിലും ബസ് സ്റ്റാൻഡിലുമെല്ലാം നിന്നെ പോലെ ഒരുപാട് പേരെ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞത് ഉൾപ്പെടെ ചൂണ്ടി ഷാനവാസിനെ 'സദാചാരഅമ്മാവൻ' എന്ന നിലയിലേക്ക് വിലയിരുത്തുന്നവരുണ്ട്. എന്നാൽ 50ാം എപ്പിസോഡിൽ എത്തി നിൽക്കുമ്പോൾ തന്റെ ഹൗസിനുള്ളിലെ പ്രകടനത്തിന്റേയും വോട്ടിങ്ങിലേയും ഗ്രാഫ് ഉയർത്താൻ ഷാനവാസിനായി. ഹീറോ പരിവേശം ഷാനവാസ് സൃഷ്ടിച്ചു കഴിഞ്ഞു.
Also Read: "ലക്ഷ്മിയെ ഒറ്റപ്പെടുത്തും എന്ന് കരുതി; ലാലേട്ടന് മുൻപിൽ മറ്റുള്ളവർ അഭിനയിക്കുകയാണോ?" Bigg Boss Malayalam Season 7
ഷാനവാസ് പോക്കറ്റിലാക്കിയ വജ്രായുധം
കോമണറായ അനീഷ് ആയിരുന്നു ബിഗ് ബോസ് സീസൺ 7ൽ ആദ്യ രണ്ട് ആഴ്ചയോളം ഹൗസിൽ നിറഞ്ഞ് നിന്നത്. എല്ലാവരും അനീഷിനെ ഒറ്റപ്പെടുത്തി ആക്രമിച്ചു. ഒരാളോടും ഞാൻ അടുക്കില്ല, ഒരു കയ്യകലത്തിൽ മാറ്റി നിർത്തും എന്ന് പറഞ്ഞ് നിന്നിരുന്ന അനീഷിനെ പിറകെ നടന്ന് സുഹൃത്താക്കിയതാണ് ഷാനവാസിന്റെ ഹൗസിലെ ബ്രില്ല്യന്റ് നീക്കങ്ങളിൽ ഒന്ന്. പിറകെ നടന്ന് പിറകെ നടന്ന് ഷാനവാസ് അനീഷിനെ സുഹൃത്താക്കാൻ ശ്രമിച്ചുകൊണ്ടിരുന്നപ്പോൾ ഷാനവാസിന്റെ അടുത്തേക്ക് അനീഷ് വരുന്ന അവസ്ഥയായി പിന്നെയത് മാറി.
Also Read: ലാലേട്ടനോട് ക്ഷമ ചോദിക്കാനിരുന്ന ഷാനവാസ്; മഞ്ഞുരുകിയ ചർച്ചയിൽ തന്ത്രം മാറ്റിയോ? Bigg Boss Malayalam Season 7
ഷാനവാസ്-അനീഷ് സൗഹൃദത്തിന് ആരാധകർ ഏറെയാണ്. ഷാനവാസ് ഒരു നല്ല മനുഷ്യനാണ് എന്ന് മനസിലാക്കിയത് കൊണ്ടാണ് ഷാനവാസിനെ ഞാൻ സുഹൃത്തായി കാണുന്നത് എന്ന് അനീഷ് വ്യക്തമാക്കി. പിന്നെയങ്ങോട്ട് ഷാനവാസിനെതിരെ മറ്റ് മത്സരാർഥികളെല്ലാം ഒറ്റക്കെട്ടായി നിന്നപ്പോൾ ഷാനവാസിന് വേണ്ടി പൊരുതി നിൽക്കാൻ അനീഷ് മടിച്ചില്ല. നെവിന്റെ വിഷയത്തിൽ എനിക്ക് അനീഷിനെ മാത്രമേ കാര്യങ്ങൾ ബോധിപ്പിക്കേണ്ടതുള്ളു എന്ന് ഷാനവാസ് പറയുമ്പോൾ ഇരുവർക്കുമിടയിലെ ആത്മബന്ധം ഗെയിമിന് വേണ്ടി മാത്രമുള്ളതാണെന്ന് പറയാനാവില്ല.
എന്നാൽ അനീഷിനെ പോക്കറ്റിലാക്കാൻ ഷാനവാസിന് കഴിഞ്ഞത് ഷാനവാസിന്റെ ഗെയിമിനെ തുണയ്ക്കും. ഹോട്ടൽ ടാസ്കിൽ റിയാസിനെതിരെ ഷാനവാസിൽ നിന്ന് വന്ന വാക്കുകൾ, ഇതിന്റെ വിഡിയോ എല്ലാം വൈറലായിരുന്നു. ഒരു ഹീറോ പരിവേശം ഷാനവാസ് സൃഷ്ടിച്ച് കഴിഞ്ഞു. എന്നാൽ അനീഷിന്റെ ഗെയിമിന് ഇത് തിരിച്ചടിയാവില്ലേ? വരും ദിവസങ്ങളിൽ ആയിരിക്കും ഷാനവാസുമായുള്ള സൗഹൃദം അനീഷിന്റെ ഗെയിമിനെ എങ്ങനെ ബാധിക്കും എന്ന് വ്യക്തമാവുക.
Also Read: പൊട്ടിക്കരഞ്ഞ് നൂറ; ആദിലയെ പൊരിച്ച് അനുമോളും ബിന്നിയും ; Bigg Boss Malayalam Season 7
ആദില, നൂറ എന്നിവരുമായി ഷാനവാസിന് അടുത്ത സൗഹൃദമുണ്ട്. അതുകൊണ്ട് ആദില, നൂറ, ഷാനവാസ്, അനീഷ്, അനുമോൾ എന്നൊരു കൂട്ടുകെട്ട് രൂപപ്പെട്ടാൽ ഇവരുടെ ഗെയിമിൽ വരുന്ന മാറ്റം ഇവർക്ക് പോസിറ്റീവാകുമോ നെഗറ്റീവാകുമോ എന്നറിയണം.
ഷാനവാസിന്റെ മറ്റൊരു തന്ത്രം
അതേ സമയം ഹൗസിനുള്ളിലുള്ളവരെ മുൾമുനയിൽ നിർത്തുന്ന രീതിയിൽ മാനസികമായി തളർത്താൻ പാകത്തിലുള്ള വാക്കുകളും ഷാനവാസിന്റെ ഗെയിമിന്റെ ഭാഗമാണ്.
അപ്പാനി ശരത്തിനോട് നിനക്കെതിരെ എന്റെ കയ്യിൽ ഒരു ആയുധം ഉണ്ട്. അത് ഞാൻ എടുത്ത് പ്രയോഗിക്കാത്തത് എനിക്കവിടെ ഒരു പെങ്ങളുണ്ട് എന്നതിനാലാണ് എന്ന് ഷാനവാസ് അപ്പാനി ശരത്തിനോട് പറഞ്ഞിരുന്നു. ഷാനവാസിന്റെ ഈ വാക്കുകൾ അപ്പാനിയെ കുറച്ചൊന്നുമല്ല തളർത്തിയത്. ഷാനവാസിനോട് അപ്പാനി ശരത് മാപ്പ് ചോദിക്കുന്ന നിലയിൽ വരെ എത്തിയിരുന്നു.
കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിന്റെ തലേദിവസം ആദിലോടും നൂറയോടും സംസാരിക്കുമ്പോൾ ഇരുവർക്കുമെതിരെ ഒരു മോശം കാര്യം ഹൗസിനുള്ളിലുള്ള ആരോ പറഞ്ഞിട്ടുണ്ട് എന്ന് ഷാനവാസ് പറയുന്നുണ്ട്. എന്നാൽ ഈ വിഷയം എന്താണ് എന്നോ, ആരാണ് എന്ന് പറയാനോ തയ്യാറാവാതെ ആദിലയേയും നൂറയേയും കുരുക്കിയിടുകയാണ് ഷാനവാസ് ചെയ്യുന്നത്.
Read More: കുത്തിത്തിരിപ്പാണെന്ന് പറഞ്ഞ് മാറ്റി നിർത്തി; കണ്ണ് നിറഞ്ഞ് ബിന്നി; തലതാഴ്ത്തി അക്ബർ ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.