/indian-express-malayalam/media/media_files/2025/09/20/bigg-boss-malayalam-season-7-shanavas-and-noora-2025-09-20-18-51-51.jpg)
Source: Facebook
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ പ്രേക്ഷകരും മത്സരാർഥികളും ഏറെ ആകാംക്ഷയോടെ വീക്കെൻഡ് എപ്പിസോഡിനായി കാത്തിരുന്ന ആഴ്ചയായിരുന്നു ഇത്. ഷാനവാസ്- നെവിൻ വിഷയത്തിൽ മോഹൻലാൽ എടുക്കുന്ന നിലപാട് ഷാനവാസ്-അനീഷ് സൗഹൃദത്തെ ബാധിക്കും എന്നത് കൊണ്ട് തന്നെ ശനിയാഴ്ചത്തെ വീക്കെൻഡ് എപ്പിസോഡ് നിർണായകമായിരുന്നു.
റിയാസ് വന്നതിന് ശേഷം ആദിലയും നൂറയും ഷാനവാസും തമ്മിൽ സംസാരിച്ചിരുന്നില്ല. എന്നാൽ ജയിൽ നോമിനേഷന്റെ സമയം ആദിലയ്ക്ക് നേരെ അനുമോൾ, ബിന്നി എന്നിവരിൽ നിന്ന് വിമർശനം വന്നതോടെ ഷാനവാസിനെ കുരുക്കിലാക്കിയത് ആദിലയാണ് എന്ന നിലയിൽ വിലയിരുത്തൽ ഉയർന്നിരുന്നു. നെവിനും ഷാനവാസും തമ്മിലുള്ള ഭക്ഷണം തട്ടിക്കളഞ്ഞ തർക്കം ഉണ്ടായ സമയം നെവിനോട് വൃത്തികെട്ട കാർഡ് ഇറക്കി കളിക്കല്ലേ എന്ന് ആദില പറഞ്ഞിരുന്നു.
Also Read: പൊട്ടിക്കരഞ്ഞ് നൂറ; ആദിലയെ പൊരിച്ച് അനുമോളും ബിന്നിയും ; Bigg Boss Malayalam Season 7
ഏത് വൃത്തികെട്ട കാർഡ് എന്ന് നെവിൻ തിരിച്ച് ആദിലയോട് ചോദിച്ചിരുന്നു. ഇതോടെ എവിക്ഷൻ നോമിനേഷൻ വന്നപ്പോൾ ഓപ്പൺ നോമിനേഷൻ തിരഞ്ഞെടുത്ത ആദില നെവിന്റെ വിഷയം എടുത്തിടുകയായിരുന്നു. നെവിനിൽ നിന്ന് ഷാനവാസിന് മോശം അനുഭവം ഉണ്ടായത് ഷാനവാസ് ആദിലയും നൂറയുമായും പങ്കുവെച്ചിരുന്നു. ഇത് ആദില നോമിനേഷനിൽ നെവിനെതിരെ ഉപയോഗിച്ചു.
Also Read: ക്ലൈമാക്സ് ശനിയാഴ്ച; ട്വിസ്റ്റ് ഉണ്ടാവുമെന്ന് ഷാനവാസ്; കാല് രണ്ടും അടിച്ചൊടിക്കുമെന്ന് അനീഷ് ; Bigg Boss Malayalam Season 7
എന്നെ ഒരു കയത്തിലേക്ക് തള്ളിയിട്ടിട്ട് അവർ മാറി കളഞ്ഞു
ആദില അവിടെ പെട്ടു നിൽക്കുന്നു എന്ന് തോന്നിയപ്പോഴാണ് താൻ അത് പറഞ്ഞോളാൻ പറഞ്ഞത് എന്ന് ഷാനവാസ് പറഞ്ഞിരുന്നു. എന്നെ ഒരു കയത്തിലേക്ക് തള്ളിയിട്ടിട്ട് ആദിലയും നൂറയും മാറി കളഞ്ഞതായും ഷാനവാസ് ആരോപിച്ചിരുന്നു. എന്നാൽ വീക്കെൻഡ് എപ്പിസോഡിന്റെ തലേദിവസം പുലർച്ചെ വരെ ഇവർ ഇരുന്ന് സംസാരിച്ചു.
Also Read: കൂട്ടം ചേർന്ന് ആക്രമണം; പ്രകോപനം തുടർന്ന് ഷാനവാസിന്റെ ഗെയിം; Bigg Boss Malayalam Season 7
സത്യത്തിൽ നെവിനെ കുറിച്ച് അങ്ങനെ പരസ്യമായി പറഞ്ഞതിൽ ലാലേട്ടനോട് ക്ഷമ ചോദിക്കാനാണ് താൻ തയ്യാറായിരുന്നത് എന്നാണ് ആദിലയോടും നൂറയോടും ഷാനവാസ് പറഞ്ഞത്. ഇത് പ്രേക്ഷകരേയും ഞെട്ടിച്ചിരുന്നു. കാരണം സത്യം തെളിയിക്കും എന്ന് പറഞ്ഞ് വലിയ വെല്ലുവിളിയാണ് ഷാനവാസ് നടത്തിയിരുന്നത്. ഇക്ക സോറി പറയേണ്ട കാര്യം ഇല്ല, ആദിലയാണ് പ്രശ്നം വഷളാക്കിയത് എന്ന് പറഞ്ഞാൽ മതി. നമുക്ക് ഇക്കയുടെ തെറ്റിദ്ധാരണ മാത്രം മാറ്റിയാൽ മതി എന്ന് ആദിലയും നൂറയും ഷാനവാസിനോട് പറഞ്ഞു.
എനിക്ക് അനീഷിനെ മാത്രമേ ബോധ്യപ്പെടുത്താനുള്ളു എന്നാണ് ഷാനവാസിന്റെ നിലപാട്. എല്ലാവരും ഷാനവാസിന് എതിരെ നിന്നപ്പോഴും അനീഷ് ഷാനവാസിന് വേണ്ടിയാണ് വാദിച്ചിരുന്നത്. ലാലേട്ടൻ വരുമ്പോൾ ഇത് തെളിയിക്കണം എന്നാണ് അനീഷ് പറയുന്നത്. അത് തെളിഞ്ഞാൽ നെവിൻ കൂടുതൽ മോശക്കാരനാവും എന്ന് ഷാനവാസിന് അറിയാം.
ആദിലയും നൂറയും കൂടെ നിൽക്കുകയാണ് എങ്കിൽ ലാലേട്ടനോട് ക്ഷമ ചോദിക്കാതെ നമ്മുടെ നിലപാടിൽ ഉറച്ച് മുൻപോട്ട് പോകാം എന്ന് ഷാനവാസ് പറയുന്നുണ്ട്. നിങ്ങളെ രണ്ട് പേരെയും സ്വന്തം പെങ്ങൾമാരെ പോലെയാണ് ഞാൻ കണ്ടത്. നിങ്ങൾക്ക് വേണ്ടിയാണ് ഞാൻ ഇതിലേക്ക് ഇറങ്ങിയത് എന്നും ഷാനവാസ് പറഞ്ഞു.
Also Read: റിയാസ് വന്നു പോയതേയുള്ളൂ; ഒറ്റയടിക്ക് സ്റ്റാറായി ലക്ഷ്മി: Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.