scorecardresearch

കൂട്ടം ചേർന്ന് ആക്രമണം; പ്രകോപനം തുടർന്ന് ഷാനവാസിന്റെ ഗെയിം; Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: സിസി തീർന്ന കിളവൻ അംബാസിഡർ ആണ് ഷാനവാസ് എന്നാണ് നെവിൻ പറയുന്നത്. നിന്റെ ചിന്താഗതി മാറ്റി തരാം എന്ന് പറഞ്ഞ് വീണ്ടും വീണ്ടും ഷാനവാസിനെ പ്രകോപിപ്പിക്കുകയാണ് നെവിൻ

Bigg Boss Malayalam Season 7: സിസി തീർന്ന കിളവൻ അംബാസിഡർ ആണ് ഷാനവാസ് എന്നാണ് നെവിൻ പറയുന്നത്. നിന്റെ ചിന്താഗതി മാറ്റി തരാം എന്ന് പറഞ്ഞ് വീണ്ടും വീണ്ടും ഷാനവാസിനെ പ്രകോപിപ്പിക്കുകയാണ് നെവിൻ

author-image
Television Desk
New Update
Bigg Boss Malayalam Season 7 Shanavas and Nevin

Source: Facebook

വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ നെവീൻ-ഷാനവാസ് വിഷയത്തിൽ എന്ത് നിലപാടെടുക്കും എന്ന ആകാംക്ഷയിൽ ആരാധകർ നിൽക്കുന്നതിന് ഇടയിൽ വീക്കെൻഡ് എപ്പിസോഡിന്റെ തലേദിവസം നെവീനും ഷാനവാസും തമ്മിലുള്ള പോര് രൂക്ഷം. പുറത്തുനിന്ന് വന്ന ഒരുത്തന് ഞാൻ കണക്കിന് കൊടുത്തിട്ടുണ്ട്. ഇനി ശനിയാഴ്ച ലാലേട്ടൻ വരട്ടെ, നിനക്കും തരുന്നുണ്ട് എന്നാണ് നെവിനോട് ഷാനവാസ് പറയുന്നത്. തിരിച്ചടിക്കുന്നതിൽ നെവിനും ഒട്ടും പിന്നിലല്ല. 

Advertisment

സിസി തീർന്ന കിളവൻ അംബാസിഡർ ആണ് ഷാനവാസ് എന്നാണ് നെവിൻ പറയുന്നത്. നിന്റെ ചിന്താഗതി മാറ്റി തരാം എന്ന് പറഞ്ഞ് വീണ്ടും വീണ്ടും ഷാനവാസിനെ പ്രകോപിപ്പിക്കുകയാണ് നെവിൻ. നിലവിൽ ഹൗസിലുള്ളവരിൽ ജിഷിനും അനീഷും ഒഴികെയുള്ള എല്ലാവരും ഷാനവാസിന് എതിരാണ്. ഷാനവാസിന് എതിരെ എല്ലാവരും സംസാരിക്കുന്നതിന് ഇടയിൽ ലക്ഷ്മിയും വിമർശനവുമായി എത്തി.

Also Read: അനീഷിനേയും ഷാനവാസിനേയും പ്രകോപിപ്പിക്കാൻ തന്ത്രം; വേറെ ലെവൽ കളി; Bigg Bossmalayalam Season 7

ഷാനവാസിനെ പോലൊരാളെ ഇനി സീരിയലിലേക്കൊക്കെ ആരെങ്കിലും വിളിക്കുമോ, ആരെങ്കിലും അടുപ്പിക്കുമോ എന്നെല്ലാം ലക്ഷ്മി ചോദിച്ചു. എന്നാൽ ഹൗസിലുള്ളവർ വിമർശനവുമായി എത്തുമ്പോൾ അവരെ കൂടുതൽ പ്രകോപിപ്പിക്കാനാണ് ഷാനവാസ് ശ്രമിക്കുന്നത്. അനുമോൾ ഉൾപ്പെടെയുള്ളവർ തനിക്കെതിരെ തിരിഞ്ഞിട്ടും ഒരു കുലുക്കവുമില്ലാതെയാണ് ഹൗസിൽ ഷാനവാസ് നിൽക്കുന്നത്. 

Advertisment

Also Read: എന്തൊരു പെണ്ണാണ്, ചെറിയ ചങ്കൂറ്റമല്ല അത്, പവർഫുൾ ലേഡി: ലക്ഷ്മിയെ അഭിനന്ദിച്ച് ഫിറോസ് ഖാൻ: Bigg Boss Malayalam Season 7

ഹോട്ടൽ ടാസ്ക് പൊളിച്ചത് ഷാനവാസ് ആണെന്ന് പറഞ്ഞാണ് ഭൂരിഭാഗം മത്സരാർഥികളും ഷാനവാസിനെതിരെ തിരിഞ്ഞത്. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഷാനവാസിന്റെ ഹോട്ടൽ ടാസ്കിലെ പ്രകടനത്തെ പിന്തുണച്ചാണ് കൂടുതൽ കമന്റുകളും വരുന്നത്.

Also Read: ഫ്രണ്ടിനേക്കാൾ മുകളിലാണ്, പക്ഷേ ലവർ അല്ല; ജിസേലിനെ കുറിച്ച് റിയാസിനോട് ആര്യൻ ; Bigg Boss Malayalam Season 7

 എന്നാൽ നിന്നെ പോലെ ഉള്ളവരെ ഞാൻ ബസ് സ്റ്റാൻഡിലും ബസിലുമൊക്കെ കുറെ കണ്ടിട്ടുണ്ട് എന്ന ഷാനവാസിന്റെ വാക്കുകൾ ഉൾപ്പെടെ വീക്കെൻഡ് എപ്പിസോഡിൽ ചോദ്യം ചെയ്യപ്പെടും എന്നുറപ്പാണ്.

Also Read: ആരോപണങ്ങൾ മാനസികമായി ബാധിച്ചു, പക്ഷേ പിന്മാറാൻ ഉദ്ദേശിക്കുന്നില്ല: മസ്താനി, Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: