/indian-express-malayalam/media/media_files/2025/09/21/bigg-boss-malayalam-season-7-anumol-noora-and-adhila-2025-09-21-20-09-26.jpg)
Source: Facebook
ആദിലയ്ക്കും നൂറയ്ക്കും നേരെ ബിഗ് ബോസ് ഹൗസിൽ ലക്ഷ്മി നടത്തി പരാമർശത്തിനെതിരെ വലിയ വിമർശനം ആണ് ഉയർന്നത്. വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ലക്ഷ്മിയെ രൂക്ഷമായി വിമർശിച്ചിരുന്നു. ആ ദിവസം ലക്ഷ്മിക്ക് എതിരെ ശക്തമായി പ്രതികരിച്ചവർ തൊട്ടുപിന്നാലെ അതെല്ലാം മറന്ന് ലക്ഷ്മിയോട് അടുക്കുന്നത് കണ്ട് അത്ഭുതം തോന്നിയെന്ന് പറയുകയാണ് ആദിലയും നൂറയും അനുമോളും.
നൂറയോടും ആദിലയോടും രാത്രി അനുമോൾ പറയുന്നത് ഇങ്ങനെ, "കഴിഞ്ഞ ആഴ്ച ലക്ഷ്മിയുടെ വിഷയം വന്നപ്പോൾ എല്ലാവരും എഴുന്നേറ്റ് നിന്ന് പറഞ്ഞത് ലക്ഷ്മിയെ ഇവിടെ നിർത്തരുത്, ഇറക്കി വിട്, ഹൗസിൽ നിന്ന് പുറത്താക്ക് എന്നെല്ലാമാണ്. ഇവരെല്ലാം ഇങ്ങനെ പറയുമ്പോൾ എന്റെ മനസിൽ തോന്നിയത് ഇനി ലക്ഷ്മി ഹൗസിൽ തുടർന്നാൽ എങ്ങനെ ഹൗസിൽ പിടിച്ച് നിൽക്കുംഎന്നാണ്."
Also Read: ആര്യന്റെ ചീട്ടുകീറി? റെനയും ബിഗ് ബോസിൽ നിന്ന് പുറത്തേക്ക്? Bigg Bossmalayalam Season 7
"ആരും പിന്നെ ലക്ഷ്മിയോട് മിണ്ടില്ല. ലക്ഷ്മിയെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും എന്നെല്ലാമാണ് കരുതിയത്. പക്ഷേ വൈകുന്നേരമായപ്പോൾ അവരുടെ അടുത്ത് പോയി ഇരിക്കുന്നു, സംസാരിക്കുന്നു. അപ്പോൾ ഈ ആളുകളൊക്കെ ആ സമയം ആക്ട് ചെയ്യുകയായിരുന്നോ", അനുമോൾ ചോദിക്കുന്നു.
Also Read: ലാലേട്ടനോട് ക്ഷമ ചോദിക്കാനിരുന്ന ഷാനവാസ്; മഞ്ഞുരുകിയ ചർച്ചയിൽ തന്ത്രം മാറ്റിയോ? Bigg Boss Malayalam Season 7
ഈ സമയം നൂറ പറയുന്നത് ഇങ്ങനെ, "ഇവർക്ക് ഇപ്പോൾ വേണ്ടത് ഷാനവാസ് ഇക്കയെ ഒറ്റപ്പെടുത്തുക എന്നതാണ്. അക്ബറിന് ഷാനവാസ് ഇക്കയോട് നല്ല പ്രശ്നം ഉണ്ട്." ഇപ്പോൾ അക്ബറിന് നമ്മളോടും പ്രശ്നം ഉണ്ടെന്ന് ആദിലയും പറഞ്ഞു. അങ്ങനെയൊരു പ്രശ്നം ഉണ്ടായപ്പോൾ ലക്ഷ്മിയെ അവരാരും ഒറ്റപ്പെടുത്തി മാറ്റി നിർത്തിയില്ലല്ലോ, പിന്നെ ഞങ്ങൾ ഷാനവാസിനെ ഒറ്റപ്പെടുത്തണോ. ഷാനവാസ് ഒരു കാര്യം പറഞ്ഞു. അതിലെ സത്യം തെളിയട്ടെ എന്നിട്ട് തീരുമാനിക്കാം എന്നും ആദില പറഞ്ഞു.
Also Read: പൊട്ടിക്കരഞ്ഞ് നൂറ; ആദിലയെ പൊരിച്ച് അനുമോളും ബിന്നിയും ; Bigg Boss Malayalam Season 7
വീക്കെൻഡ് എപ്പിസോഡിൽ ശനിയാഴ്ച ഷാനവാസ്-നെവിൻ വിഷയം മോഹൻലാൽ ചർച്ച ചെയ്യും എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ വിവാദ വിഷയങ്ങളിലേക്ക് ഒന്നും കടക്കാതെ രസകരമായി മോഹൻലാൽ എപ്പിസോഡ് അവസാനിപ്പിക്കുകയായിരുന്നു.
Read More: ക്ലൈമാക്സ് ശനിയാഴ്ച; ട്വിസ്റ്റ് ഉണ്ടാവുമെന്ന് ഷാനവാസ്; കാല് രണ്ടും അടിച്ചൊടിക്കുമെന്ന് അനീഷ് ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.