scorecardresearch

ആസിഫ് അലിയും അപർണയും അർജുനും ബിഗ് ബോസിലേക്ക്, ഒപ്പം ജീത്തു ജോസഫും: Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: മിറാഷ് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജീത്തു ജോസഫ്, ആസിഫ് അലി, അപർണ ബാലമുരളി, അർജുൻ ശ്യാം ഗോപൻ എന്നിവർ ബിഗ് ബോസ് വീട്ടിൽ

Bigg Boss Malayalam Season 7: മിറാഷ് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജീത്തു ജോസഫ്, ആസിഫ് അലി, അപർണ ബാലമുരളി, അർജുൻ ശ്യാം ഗോപൻ എന്നിവർ ബിഗ് ബോസ് വീട്ടിൽ

author-image
Television Desk
New Update
Bigg Boss Malayalam 7 Jeethu Joseph Asif Ali Aparna Balamurali Arjun Gopan

Bigg Boss Malayalam Season 7

Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം ഏഴാം സീസൺ എട്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. മത്സരാർത്ഥികളെ അമ്പരപ്പിച്ചു കൊണ്ട് നിരവധി ഗസ്റ്റുകൾ ഇതിനകം തന്നെ ബിഗ് ബോസ് വീട്ടിൽ എത്തിയിരുന്നു. അഖിൽ മാരാർ, സെറീന, അഭിഷേക്, ശോഭ വിശ്വനാഥ്, ഷിയാസ് കരീം, റിയാസ് സലിം എന്നിവരെല്ലാം ഈ സീസണിൽ അതിഥികളായി ബിഗ് ബോസ് വീട്ടിൽ എത്തിയിരുന്നു.

Advertisment

Also Read: 50 ദിവസം; ഷാനവാസിന്റെ കിടിലൻ തന്ത്രങ്ങൾ; പോക്കറ്റിലാക്കിയത് വജ്രായുധത്തെ; മലയാളിയുടെ പൾസ് അറിഞ്ഞ ഗെയിമർ ; Bigg Boss Malayalam Season 7

ഇപ്പോഴിതാ, ബിഗ് ബോസ് വീട്ടിലേക്ക് നാലു പുതിയ അതിഥികൾ കൂടി എത്തിയിരിക്കുകയാണ്. സംവിധായകൻ ജീത്തു ജോസഫ്, ആസിഫ് അലി, അപർണ ബാലമുരളി, അർജുൻ ശ്യാം ഗോപൻ എന്നിവരാണ് ഇന്ന് ബിഗ് ബോസ് വീട്ടിലെത്തിയത്. മിറാഷ് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് നാലുപേരും ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. 

Also Read: "ലക്ഷ്മിയെ ഒറ്റപ്പെടുത്തും എന്ന് കരുതി; ലാലേട്ടന് മുൻപിൽ മറ്റുള്ളവർ അഭിനയിക്കുകയാണോ?" Bigg Boss Malayalam Season 7

Advertisment

അർജുനെ സംബന്ധിച്ച് വീണ്ടും തറവാട്ടിലേക്ക് തിരികെ എത്തിയതു പോലൊരു അനുഭവമാണ് ബിഗ് ബോസിലേക്കുള്ള ഈ മടങ്ങിവരവ്. ബിഗ് ബോസ് മലയാളം സീസൺ ആറിലെ ഫസ്റ്റ് റണ്ണറപ്പായത് അർജുൻ ശ്യാം ഗോപൻ ആയിരുന്നു. ബിഗ് ബോസ് വീട്ടിൽ വെച്ച് നടന്ന ഒരു ടാസ്കാണ് അർജുന്റെ സിനിമാ പ്രവേശനത്തിന് വഴി തുറന്നത്. സംവിധായകൻ ജീത്തു ജോസഫ് നേരിട്ട് നടത്തിയ ഓഡിഷനിൽ അർജുനും പങ്കെടുത്തിരുന്നു. ആ ഓഡിഷനിലൂടെയാണ് മിറാഷിലേക്ക് ജീത്തു ജോസഫ് അർജുനെ തിരഞ്ഞെടുത്തത്. 

Also Read: കുത്തിത്തിരിപ്പാണെന്ന് പറഞ്ഞ് മാറ്റി നിർത്തി; കണ്ണ് നിറഞ്ഞ് ബിന്നി; തലതാഴ്ത്തി അക്ബർ ; Bigg Boss Malayalam Season 7

സെപ്റ്റംബർ 19നാണ് മിറാഷ് തിയേറ്ററുകളിലെത്തിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷിൽ ആസിഫിനും അപർണയ്ക്കുമൊപ്പം ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരും ചിത്രത്തിലുണ്ട്. 

ഇ ഫോര്‍ എക്‌സ്പിരിമെന്റ്‌സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആര്‍. മെഹ്ത, ജതിന്‍ എം. സേഥി, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.  

ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപര്‍ണ ആര്‍. തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോള്‍, ജീത്തു ജോസഫ്, എഡിറ്റര്‍: വി.എസ്. വിനായക്,  സംഗീതം: വിഷ്ണു ശ്യാം എന്നിവർ നിർവ്വഹിച്ചിരിക്കുന്നു. 

Also Read: സങ്കടപ്പെട്ട്, തലകുനിച്ചിരുന്ന് ലാലേട്ടന്റെ ശ്രദ്ധ പിടിക്കാൻ ശ്രമം; നെവിന്റെ തന്ത്രത്തിൽ വീഴാതെ മോഹൻലാൽ ; Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: