/indian-express-malayalam/media/media_files/2025/09/21/bigg-boss-malayalam-season-7-mohanlal-and-nevin-weekend-episode-2025-09-21-15-01-13.jpg)
Screengrab
Bigg Boss malayalam Season 7:ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ പ്രേക്ഷകരും മത്സരാർഥികളും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വീക്കെൻഡ് എപ്പിസോഡായിരുന്നു ഈ ആഴ്ചയിലേത്. റെന-ആര്യൻ വിഷയം, ഷാനവാസ്-നെവിൻ ആരോപണം എന്നിങ്ങനെ വിവാദ വിഷയങ്ങളിൽ മോഹൻലാലും ബിഗ് ബോസും എന്ത് നിലപാടെടുക്കും, ആരുടെ ഭാഗത്താണ് ശരി എന്ന് പറയും എന്നറിയാനാണ് പലരും കാത്തിരുന്നത്. എന്നാൽ ഈ വിവാദ വിഷയങ്ങൾ ഒന്നും തന്നെയെടുക്കാതെ രസകരമായ രീതിയിൽ ശനിയാഴ്ചത്തെ എപ്പിസോഡ് മോഹൻലാൽ അവസാനിപ്പിച്ചു.
എന്നാൽ എപ്പിസോഡ് അവസാനിക്കുന്നതിന് മുൻപ് മത്സരാർഥികൾക്ക് ശക്തമായ മുന്നറിയിപ്പ് മോഹൻലാൽ നൽകുകയും ചെയ്തു. ആരും ഒരു വിഭാഗത്തേയും പ്രതിനിധീകരിച്ചല്ല ഇവിടെ എത്തിയിരിക്കുന്നത് എന്നും ആ കാർഡ് കളി അനുവദിക്കില്ല എന്നും മോഹൻലാൽ വ്യക്തമാക്കി. വ്യക്തിഹത്യ അനുവദിക്കില്ലെന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ ശനിയാഴ്ചത്തെ എപ്പിസോഡിൽ ഉടനീളം മോഹൻലാലിന്റെ ശ്രദ്ധ പിടിച്ച് ഷാനവാസ് തനിക്കെതിരെ ഉന്നയിച്ച ആരോപണം ചർച്ച ചെയ്യിക്കാനാണ് നെവിൻ ശ്രമിച്ചത് എന്ന് വ്യക്തം.
Also Read: പൊട്ടിക്കരഞ്ഞ് നൂറ; ആദിലയെ പൊരിച്ച് അനുമോളും ബിന്നിയും ; Bigg Boss Malayalam Season 7
സങ്കടപ്പെട്ട്, തന്റെ ഉള്ളിലെ അസ്വസ്ഥത പ്രകടമാക്കിയാണ് നെവിൻ ശനിയാഴ്ചത്തെ എപ്പിസോഡിൽ ഇരുന്നത്. മാനസികമായി നല്ല അവസ്ഥയിൽ അല്ല എന്ന് ഒരു സമയം നെവിൻ പറഞ്ഞെങ്കിലും ഇത് മോഹൻലാൽ ശ്രദ്ധിച്ചില്ല. അതേസമയം മറുവശത്ത് ഷാനവാസ് ചിരിച്ച മുഖത്തോടെ ആശങ്കകൾ ഒന്നുമില്ലാതെയാണ് ഇരുന്നത്. അനീഷിനെ കൊണ്ട് ഷാനവാസിനോട് ഐ ലവ് യു മൈ ഡിയർ ഫ്രണ്ട് എന്ന് മോഹൻലാൽ പറയിക്കുന്ന സമയത്ത് മറ്റെല്ലാ മത്സരാർഥികളും ചിരിച്ച് കയ്യടിക്കുമ്പോൾ നെവിൻ തല കുനിച്ചിരുന്ന് അവരെ നോക്കാൻ തയ്യാറായില്ല.
Also Read: ലാലേട്ടനോട് ക്ഷമ ചോദിക്കാനിരുന്ന ഷാനവാസ്; മഞ്ഞുരുകിയ ചർച്ചയിൽ തന്ത്രം മാറ്റിയോ? Bigg Boss Malayalam Season 7
ഷാനവാസ്-നെവിൻ വിഷയം ചർച്ചയ്ക്കെടുക്കാതെ വിട്ടതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകർ വരുന്നുണ്ട്. മോഹൻലാലിനെ പോലൊരാൾ വന്ന് നിന്ന് ഇതുപോലൊരു വിഷയം ചർച്ച ചെയ്യേണ്ടതില്ല എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. ഈ ആരോപണം ചർച്ചയ്ക്കെടുത്ത് നെവിന്റെ ഭാഗത്ത് തെറ്റുണ്ടായി എന്ന് വന്നാൽ അത് നെവിന്റെ ജീവിതത്തെ പ്രതീകൂലമായി ബാധിക്കും. നെവിനെതിരെ ഇങ്ങനെയൊരു ആരോപണം പരസ്യമായി ഉന്നയിക്കണം എന്ന് താൻ ആഗ്രഹിച്ചിരുന്നില്ല എന്ന് ഷാനവാസ് തന്നെ വ്യക്തമാക്കിയിരുന്നു.
Also Read: ആര്യന്റെ ചീട്ടുകീറി? റെനയും ബിഗ് ബോസിൽ നിന്ന് പുറത്തേക്ക്? Bigg Boss Malayalam Season 7
ഈ വിഷയത്തിൽ താൻ കള്ളം പറഞ്ഞിട്ടില്ല എന്ന് അനീഷിനെ മാത്രമേ തനിക്ക് ബോധിപ്പിക്കേണ്ടതുള്ളു എന്നും ഷാനവാസ് പറഞ്ഞിരുന്നു. വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ഈ വിഷയത്തെ കുറിച്ച് ചോദിക്കും എന്ന് കൺഫെഷൻ റൂമിൽ വെച്ച് ബിഗ് ബോസ് നെവിന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ആ വാക്ക് ബിഗ് ബോസ് പാലിച്ചില്ല എന്ന് ചൂണ്ടിക്കാണിക്കുന്നവരും ഉണ്ട്.
Read More: ക്ലൈമാക്സ് ശനിയാഴ്ച; ട്വിസ്റ്റ് ഉണ്ടാവുമെന്ന് ഷാനവാസ്; കാല് രണ്ടും അടിച്ചൊടിക്കുമെന്ന് അനീഷ് ; Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.