scorecardresearch

നോമിനേഷൻ കടുപ്പം തന്നെ; 11 പേര് ഡേഞ്ചർ സോണിൽ, ആരാവും ഈ ആഴ്ച പുറത്തുപോവുക? Bigg Boss Malayalam 7

Bigg Boss Malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7 എട്ടാം ആഴ്ചയിലേക്ക്   15 പേരില്‍ 11 പേരും നോമിനേഷനില്‍, ആരാണ് ഇത്തവണ പടിയിറങ്ങുക? 

Bigg Boss Malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7 എട്ടാം ആഴ്ചയിലേക്ക്   15 പേരില്‍ 11 പേരും നോമിനേഷനില്‍, ആരാണ് ഇത്തവണ പടിയിറങ്ങുക? 

author-image
Television Desk
New Update
Bigg Boss Malayalam 7 8th week nomination

Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7 എട്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്.  15 പേരില്‍ 11 പേരും നോമിനേഷനില്‍ ഉണ്ട് ഇത്തവണ, ആരാവും ഈ ആഴ്ച ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങുക? 

Advertisment

കിരീടയുദ്ധം ടാസ്കിൽ വിജയിച്ച നൂറയും ക്യാപ്റ്റനായ ഒനീലും നിലവിൽ സുരക്ഷിതരാണ്. രണ്ടുപേരും നോമിനേഷൻ പ്രക്രിയയിൽ നിന്നും രക്ഷപ്പെട്ടു. 

Also Read: ഞാൻ ആ മത്സരാർത്ഥിയുടെ ഫാനാണ്; വെളിപ്പെടുത്തി ആസിഫ് അലി- Bigg Boss Malayalam 7

കഴിഞ്ഞ ആഴ്ചയിലേത് പോലെ, മത്സരാർത്ഥികളിൽ പകുതി പേർ ഓപ്പൺ നോമിനേഷനും ബാക്കി പകുതി പേർ കൺഫെഷൻ റൂമിലൂടെയും നോമിനേഷൻ നടത്തി. കഴിഞ്ഞ വാരം ഓപ്പൺ നോമിനേഷൻ നടത്തിയവർ ഇത്തവണ കൺഫെഷൻ റൂമിലൂടെയും, കൺഫെഷൻ റൂമിൽ നോമിനേറ്റ് ചെയ്തവർ ഇത്തവണ ഓപ്പൺ നോമിനേഷനിലൂടെയുമാണ് വോട്ട് രേഖപ്പെടുത്തിയത്. 

Advertisment

Also Read: തനിക്ക് എപ്പോഴും ഈ കുത്തിത്തിരിപ്പ് മാത്രമേയുള്ളോ? അഭിലാഷിന് എതിരെ നെവിൻ; Bigg Boss Malayalam Season 7

അക്ബർ, ആര്യൻ, ജിസൈൽ, സാബുമാൻ, ഷാനവാസ്, ആദില, അഭിലാഷ്,  ലക്ഷ്മി, ബിന്നി, അനീഷ്, ജിഷിൻ എന്നിവരാണ് ഈ ആഴ്ച നോമിനേഷനിലുള്ള മത്സരാർത്ഥികൾ. 

നൂറയുടെ നേരിട്ടുള്ള നോമിനേഷനിലൂടെയാണ് അക്ബർ നോമിനേഷനിൽ എത്തിയത്. ആര്യൻ, ജിസൈൽ, സാബുമാൻ, ഷാനവാസ്, ആദില, അഭിലാഷ് എന്നിവർക്ക് രണ്ടു വോട്ടും ലക്ഷ്മി, ബിന്നി എന്നിവർക്ക് മൂന്നു വോട്ടും അനീഷിന് നാലു വോട്ടുമാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ വോട്ടുകൾ കിട്ടിയത് ജിഷിനാണ്, അഞ്ച് വോട്ട്. 

Also Read: ചെറിയൊരു വീട്; കട്ടിലിനടിയിൽ കിടന്നാണ് ഉറങ്ങിയിരുന്നത്; വിശപ്പ് സഹിക്കാനയിരുന്നില്ല: അക്ബർ ; Bigg Boss Malayalam Season 7

ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ 50 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. മത്സരം കനക്കും തോറും മത്സരാർത്ഥികളുടെ ഹൗസിനകത്തെ അതിജീവനവും സങ്കീർണമാവുകയാണ്. ഓരോ ദിവസവും മത്സരാർത്ഥികളെ സംബന്ധിച്ച് നിർണായകമാണ്.  അതിനാൽ തന്നെ, മത്സരാർത്ഥികളുടെ ഈ ആഴ്ചയിലെ ഓരോ പ്രവൃത്തികളും അവരുടെ  ബിഗ് ബോസ് യാത്ര നിർണയിക്കുന്നതാണ്.

Also Read: ടോപ് 5ൽ ആരെല്ലാം? ഹൗസിൽ നിന്ന് പുറത്തായ റെനയുടെ പ്രവചനം; Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: