/indian-express-malayalam/media/media_files/2025/09/27/lokah-2-fi-2025-09-27-15-41-54.jpg)
/indian-express-malayalam/media/media_files/2025/09/27/lokah-c-2025-09-27-15-40-36.jpg)
275 കോടി കളക്ഷനുമായി വിജയയാത്ര തുടരുകയാണ് കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിലെത്തിയ 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസാണ് ചിത്രം നിർമ്മിച്ചത്. അഞ്ച് ഭാഗങ്ങളുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ലോക എന്ന് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു.
/indian-express-malayalam/media/media_files/2025/09/27/lokah-2-c-2025-09-27-15-40-36.jpg)
ഇപ്പോഴിതാ, ലോകയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോയും പോസ്റ്ററുകളും പുറത്തു വന്നു കഴിഞ്ഞു. ദുൽഖറിനെയും ടൊവിനോ തോമസിനെയും കാണിക്കുന്ന വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. 'വെന്‍ ലജന്‍ഡ്സ് ചില്' എന്ന പേരില്‍ പുറത്തുവന്ന വീഡിയോയിൽ ചാത്തനായ ടൊവിനോയും ചാര്‍ളി എന്ന ഒടിയനായെത്തിയ ദുല്‍ഖറും തമ്മില്‍ കള്ളുകുടിച്ചിരിക്കുന്ന ദൃശ്യങ്ങൾ കാണാം.
/indian-express-malayalam/media/media_files/2025/09/27/lokah-2-2025-09-27-15-40-36.jpg)
'എന്നെ ഇടയ്ക്കൊക്കെ വിളിക്കടോ' എന്ന് ചാത്തന് ഒടിയനോട് പറയുമ്പോൾ കള്ളുകുടിച്ചാല്‍ അറുബോറന്‍ ആയതുകൊണ്ട് വിളിക്കാന്‍ താത്പര്യമില്ലാത്തത് എന്നാണ് ഒടിയന്റെ മറുപടി. അതേസമയം, താനാണ് ബോറൻ, കള്ളുകുടിച്ചാല്‍ ഞാന്‍ ഫണ്ണാണെന്നാണ് ചാത്തൻ തിരുത്തുന്നത്.
/indian-express-malayalam/media/media_files/2025/09/27/lokah-2-a-2025-09-27-15-40-36.jpg)
ലോകയുടെ രണ്ടാം ഭാഗം പറയുക ചാത്തന്റെ കഥയാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്. കല്യാണിയും ദുൽഖറുമെല്ലാം ചിത്രത്തിൽ അതിഥി താരങ്ങളായി എത്താനുള്ള സാധ്യതയും തള്ളി കളയാനാവില്ല.
/indian-express-malayalam/media/media_files/2025/09/27/lokah-2-b-2025-09-27-15-40-36.jpg)
മലയാളികൾക്കെല്ലാം സുപരിചിതമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലോക ചാപ്റ്റർ 1 ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവരാണ് ലോകയിലെ ശ്രദ്ധേയമായ മുഖങ്ങൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.