/indian-express-malayalam/media/media_files/2025/09/29/bigg-boss-malayalam-season-7-family-week-aneesh-shanavas-2025-09-29-12-27-59.jpg)
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം ഏഴാം സീസൺ അതിന്റെ ഒമ്പതാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ജിഷിൻ മോഹൻ, അഭിലാഷ് ശ്രീ എന്നിവർ കഴിഞ്ഞ ദിവസമാണ് ഷോയിൽ നിന്നും എവിക്റ്റായി പോയത്.
Also Read: പബ്ലിക്കിന് അവർ എന്നെ ഇട്ട് കൊടുത്തു, ബിഗ് ബോസിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം: മസ്താനി, Bigg Boss Malayalam 7
ഇപ്പോഴിതാ, ബിഗ് ബോസ് മത്സരാർത്ഥികളായി പുതിയ സർപ്രൈസ് ഒരുക്കുകയാണ്. ഹൗസിൽ ഈ ആഴ്ച ഫാമിലി വീക്കാണ്. ഷാനവാസിന്റെയും അനീഷിന്റെയും കുടുംബാംഗങ്ങളാണ് അപ്രതീക്ഷിതമായി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുന്നത്. ഷാനവാസിന്റെ വീട്ടിൽ നിന്നും ഭാര്യയും മകളുമാണ് ബിഗ് ബോസ് വീട്ടിലേക്ക് അതിഥിയായി എത്തിയത്. അതേസമയം, അനീഷിന്റെ അമ്മയും സഹോദരനുമാണ് ഹൗസിലേക്ക് എത്തിയത്.
അമ്മയെ കണ്ടപ്പോൾ കണ്ണുകൾ ഈറനണിഞ്ഞു നിൽക്കുന്ന അനീഷിനെയും പ്രൊമോയിൽ കാണാം.
Also Read: 'ചിലപ്പോൾ നിങ്ങളെ നോമിനേറ്റ് ചെയ്തേക്കാം'; അനീഷിനെ കുറിച്ച് ഷാനവാസ്; Bigg Boss Malayalam Season 7
ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ ഏറെ ആഘോഷിക്കപ്പെട്ട സൗഹൃദങ്ങളിൽ ഒന്നാണ് അനീഷും ഷാനവാസും തമ്മിലുള്ളത്. ടോം - ജെറി കഥ പോലെ അങ്ങോട്ടു ഇങ്ങോട്ടും തല്ലുകൂടി ആരംഭിച്ചതാണ് ഇരുവരും തമ്മിലുള്ള ചങ്ങാത്തം. എന്നാൽ പോകെപോകെ, പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറുകയായിരുന്നു ഇരുവരും. അതിനാൽ തന്നെ ഇരുവരുടെയും കുടുംബം ഒരേദിവസം തന്നെ ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നു എന്നത് പ്രേക്ഷകരെ സംബന്ധിച്ചും കൗതുകമാണ്.
കോമണർ മത്സരാർത്ഥിയായി യാതൊരുവിധ സെലിബ്രിറ്റി സ്റ്റാർഡവും ഇല്ലാതെയാണ് അനീഷ് ബിഗ് ബോസ് ഷോയിലേക്ക് എത്തിയത്. അതേസമയം, വർഷങ്ങളായി സീരിയൽ ലോകത്ത് നിറഞ്ഞുനിൽക്കുന്ന ഷാനവാസിന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.
Also Read: അഭിലാഷിന്റെ തന്ത്രങ്ങൾ പൊളിഞ്ഞു? ഇന്ന് രണ്ട് പേർ പുറത്തേക്ക്? Bigg Boss Malayalam Season 7
അൽപ്പം ഗൗരവക്കാരനായ അനീഷ്, ഗെയിമിൽ മാത്രം ശ്രദ്ധിച്ച് വീടിനകത്ത് ആരുമായും സൗഹൃദമൊന്നും വേണ്ടെന്നൊരു ലൈനിൽ മുന്നോട്ടു പോവുകയായിരുന്നു. പക്ഷേ, പുറമെ കാണിക്കുന്ന ഈ ഗൗരവത്തിന് അപ്പുറം അനീഷിനുള്ളിൽ ഒരു പാവം മനുഷ്യനുണ്ടെന്ന് ആ വീടിനകത്ത് ആദ്യം തിരിച്ചറിഞ്ഞ ആൾ ഷാനവാസ് ആയിരുന്നു. എപ്പോഴും സ്നേഹത്തോടെയും കരുതലോടെയുമാണ് ഷാനവാസ് അനീഷിനോട് പെരുമാറിയത്. ചേട്ടനെ പോലെയും ആത്മമിത്രമായുമൊക്കെ പലപ്പോഴും അനീഷിനു വേണ്ടി ഷാനവാസ് നിലയുറപ്പിക്കുന്നത് പ്രേക്ഷകർ കണ്ടതാണ്. ആദ്യമൊക്കെ ഷാനവാസിന്റെ സൗഹൃദത്തോടും അകലം പാലിച്ച അനീഷ് എന്നാൽ പതിയെ ഷാനവാസിനെ സുഹൃത്തായി അംഗീകരിക്കുകയായിരുന്നു. ആശയപരമായ വൈരുധ്യങ്ങൾ ഇടയ്ക്ക് ഒക്കെ ഉയർന്നു വരുന്നുണ്ടെങ്കിലും അനീഷിനും ഷാനവാസിനും ഇടയിൽ ശക്തമായൊരു ബോണ്ട് ഉണ്ടായിട്ടുണ്ട്. ആ ബോണ്ട് തന്നെയായിരുന്നു ഷാനവാസ്- അനീഷ് കോമ്പോയെ പ്രേക്ഷകർ മനസ്സിലേറ്റാൻ പ്രധാന കാരണം.
Also Read: എന്റെ ജീവിതം നശിപ്പിച്ച, ഒരിക്കലും കാണരുതെന്ന് ആഗ്രഹിച്ച ആളാണ് കൈ തന്നിട്ട് പോയത്: ജീവനെ കുറിച്ച് അനുമോൾ: Bigg Boss Malayalam 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.