/indian-express-malayalam/media/media_files/2025/09/19/bigg-boss-evictee-mastani-ready-to-face-questions-after-social-media-allegations-2025-09-19-16-21-44.jpg)
Bigg Boss malayalam Season 7: മലയാളം ബിഗ് ബോസ് ഏഴാം സീസണിലെ വൈൽഡ് കാർഡ് എൻട്രി ആയി എത്തി ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങി പുറത്തായ മത്സരാർത്ഥിയാണ് മസ്താനി. ഷോയിലെ തന്റെ അനുഭവങ്ങളെക്കുറിച്ചും പുറത്തുവന്നതിന് ശേഷമുള്ള പ്രതികരണങ്ങളെക്കുറിച്ചും മസ്താനി സ്വന്തം യൂട്യൂബ് ചാനലിലൂടെ നടത്തിയ വെളിപ്പെടുത്തലുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസിൽ പോയത് ജീവിതത്തിൽ താൻ എടുത്ത ഏറ്റവും വലിയ മണ്ടത്തരമാണെന്ന് മസ്താനി തുറന്നടിച്ചു പറയുന്നു.
Also Read: ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും നാണം കെട്ട ഇറങ്ങിപോക്ക്: Bigg Boss Malayalam Season 7
"എന്നെ വിളിച്ച് വരുത്തി എല്ലാം നശിപ്പിച്ചു"
പ്രശസ്തരെ അഭിമുഖം ചെയ്ത് നേടിയെടുത്ത നല്ല ഇമേജ് ബിഗ് ബോസ് ഷോയിലൂടെ നെഗറ്റീവായെന്നാണ് മസ്താനിയുടെ പ്രധാന ആരോപണം. തന്നെ ഷോയിലേക്ക് ക്ഷണിച്ചത് നല്ല ഇമേജ് ഉണ്ടെന്ന് പറഞ്ഞാണെന്നും എന്നാൽ ഇപ്പോൾ അവർ തന്നെ എല്ലാം നശിപ്പിച്ച് കയ്യിൽ തന്നെന്നും മസ്താനി പറയുന്നു. "എന്നെ വിളിച്ച് വരുത്തി അവർ എല്ലാം നശിപ്പിച്ചു. ഉമ്മ അന്ന് കരഞ്ഞു, പബ്ലിക്കിന് അവർ എന്നെ ഇട്ട് കൊടുത്തു," മസ്താനി വികാരാധീനയായി. തന്റെ എവിക്ഷൻ എപ്പിസോഡിൽ വലിയ ടിആർപി കയറിയെന്നും, കരിയർ ഇല്ലാതാക്കാൻ ശ്രമിച്ചതുപോലെ തോന്നിയെന്നും മസ്താനി സംശയം പ്രകടിപ്പിച്ചു.
നെഗറ്റീവ് ഗെയിമും വിവാദങ്ങളും
ബിഗ് ബോസ് ഒരു ഗെയിം ആണെന്നും താൻ അവിടെ നെഗറ്റീവ് ഗെയിമാണ് കളിച്ചതെന്നും മസ്താനി സമ്മതിക്കുന്നു. അതുകൊണ്ടാണ് തനിക്ക് നെഗറ്റീവും ട്രോളുകളും കിട്ടുന്നതെന്നും മസ്താനി പറഞ്ഞു. "വിമർശനങ്ങളെ ഞാൻ സ്വീകരിക്കുന്നു."
അപ്പാനി ശരത്ത് പുറത്തായപ്പോഴുള്ള മസ്താനിയുടെ ആഹ്ളാദപ്രകടനം വലിയ വിവാദമായിരുന്നു. ആ സമയത്ത് താൻ അത്രയും ഓവറാകേണ്ടിയിരുന്നില്ലെന്ന് പിന്നെ തോന്നിയെന്ന് മസ്താനി പറഞ്ഞു. "മലയാളികൾ ഇമോഷൻസ് വെച്ചാണ് കൂടുതൽ കാര്യങ്ങൾ കണക്റ്റ് ചെയ്യുന്നത്. ഒരാൾ പുറത്താകുമ്പോൾ ഇത്രയും തുള്ളിച്ചാടുന്നത് ആർക്കും അംഗീകരിക്കാൻ പറ്റില്ല."
വ്യക്തിപരമായ അധിക്ഷേപങ്ങൾ
സഹ മത്സരാർത്ഥികളായ അക്ബറും അപ്പാനി ശരത്തും തനിക്കെതിരെ മോശം വാക്കുകൾ ഉപയോഗിച്ചതാണ് അപ്പാനിയോട് ദേഷ്യം തോന്നാൻ കാരണമെന്നും മസ്താനി വെളിപ്പെടുത്തി.
അക്ബർ തന്നെ "ചന്തപ്പുര മസ്താനി" എന്ന് വിളിച്ചു.
അക്ബറും അപ്പാനിയും തന്നെയും ലക്ഷ്മിയെയും "ട്രെയിനിലെ ജനറൽ കമ്പാർട്ട്‌മെന്റിലെ കക്കൂസുകൾ" എന്ന് വിളിച്ചു.
അപ്പാനി ശരത്ത് തന്നെ സ്ലട്ട് ഷെയ്മിങ്ങിന് സമാനമായ മോശം തെറി വിളിച്ചു.
ഇതൊന്നും ലൈവിൽ വന്നിട്ടില്ലെന്നും, എന്നാൽ താൻ പ്രതികരിച്ച വാക്കുകൾ മാത്രം ഹൈലൈറ്റ് ചെയ്ത് പുറത്തുവന്നുവെന്നും മസ്താനി പറയുന്നു. താൻ തെറി കേട്ടിട്ടും അപ്പാനി ക്ഷമ ചോദിക്കാൻ തയ്യാറാകാത്തതുകൊണ്ടാണ് അയാൾ പുറത്താകണമെന്ന് ആഗ്രഹിച്ചതെന്നും മസ്താനി കൂട്ടിച്ചേർത്തു. എന്നാൽ, അപ്പാനിയുടെ ഗർഭിണിയായ ഭാര്യയെക്കുറിച്ച് താൻ പ്രതികരിച്ചത് തെറ്റായിപ്പോയെന്നും മസ്താനി പറയുന്നു.
Also Read: 'ചിലപ്പോൾ നിങ്ങളെ നോമിനേറ്റ് ചെയ്തേക്കാം'; അനീഷിനെ കുറിച്ച് ഷാനവാസ്; Bigg Boss Malayalam Season 7
എഡിറ്റിംഗിലെ പക്ഷപാതവും സ്ക്രിപ്റ്റും
ഷോയുടെ എഡിറ്റിംഗിനെക്കുറിച്ചും മസ്താനി ഗുരുതരമായ ആരോപണം ഉന്നയിച്ചു. തന്റെ ദേഷ്യവും നെഗറ്റീവുകളും മാത്രമാണ് ഷോയിൽ കൂടുതലും കാണിച്ചത്. "എന്റെ നെഗറ്റീവ്‌സാണ് പതിനാല് ദിവസത്തെ എപ്പിസോഡിലും ലൈവിലും കൂടുതലും വന്നത്."
"വീക്കെൻഡ് എപ്പിസോഡിൽ എനിക്ക് സംസാരിക്കാൻ അവസരം ലഭിച്ചില്ല. മത്സരാർത്ഥികൾക്ക് സ്ക്രിപ്റ്റ് ഇല്ലെങ്കിലും ബിഗ് ബോസ് ടീമിന് വ്യക്തമായ സ്ക്രിപ്റ്റ് ഉണ്ട്. ഏത് കണ്ടന്റ് പുറത്ത് പോകണം, എങ്ങനെ വരണം എന്നൊക്കെ അവർക്ക് അറിയാം," മസ്താനി കൂട്ടിച്ചേർത്തു.
Also Read: അഭിലാഷിന്റെ തന്ത്രങ്ങൾ പൊളിഞ്ഞു? ഇന്ന് രണ്ട് പേർ പുറത്തേക്ക്? Bigg Boss Malayalam Season 7
ഇനി തിരിച്ചു വിളിച്ചാൽ പോകില്ല
പ്രശസ്തിക്കും പണത്തിനും വേണ്ടിയാണ് ആളുകൾ ബിഗ് ബോസിൽ പോകുന്നതെന്നും, അത് വെച്ച് നോക്കുമ്പോൾ താൻ പോകേണ്ടതില്ലായിരുന്നു എന്നും മസ്താനി പറയുന്നു. "നേരംകെട്ട നേരത്ത് ഓരോ ബുദ്ധിമോശം തോന്നും. ഞാൻ ഒരിക്കലും പോകരുതായിരുന്നു. ഇനി തിരിച്ചു വിളിച്ചാലും പോകില്ല."
"ഹൗസിന്റെ വാതിൽ കടന്ന് പുറത്ത് വന്നപ്പോൾ അവിടെയുണ്ടായിരുന്ന ആളുകളോടുള്ള ദേഷ്യവും സങ്കടവും എല്ലാം ഞാൻ ഉപേക്ഷിച്ചു. ഹൗസിൽ നടന്നതിന്റെ പേരിൽ പുറത്ത് വന്ന് ഗെയിം കളിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല," മസ്താനി നയം വ്യക്തമാക്കി. തന്റെ പക്ഷം പ്രേക്ഷകരോട് തുറന്നുപറയേണ്ടത് അത്യാവശ്യമായതിനാലാണ് ഇതെല്ലാം പറയുന്നതെന്നും മസ്താനി കൂട്ടിച്ചേർത്തു.
Also Read: എന്റെ ജീവിതം നശിപ്പിച്ച, ഒരിക്കലും കാണരുതെന്ന് ആഗ്രഹിച്ച ആളാണ് കൈ തന്നിട്ട് പോയത്: ജീവനെ കുറിച്ച് അനുമോൾ: Bigg Boss Malayalam 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.