scorecardresearch

ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും നാണം കെട്ട ഇറങ്ങിപോക്ക്: Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: ഈ സീസണിൽ മസ്താനിയുടെ എവിക്ഷനോളം പ്രേക്ഷകരും മത്സരാർത്ഥികളും സോഷ്യൽ മീഡിയയും ഒരുപോലെ  ആഘോഷിച്ച മറ്റൊരു എവിക്ഷൻ കാണില്ല

Bigg Boss Malayalam Season 7: ഈ സീസണിൽ മസ്താനിയുടെ എവിക്ഷനോളം പ്രേക്ഷകരും മത്സരാർത്ഥികളും സോഷ്യൽ മീഡിയയും ഒരുപോലെ  ആഘോഷിച്ച മറ്റൊരു എവിക്ഷൻ കാണില്ല

author-image
Television Desk
New Update
Bigg Boss Malayalam Season 7 Mastani

Bigg Boss Malayalam Season 7

Bigg Boss malayalam Season 7: വൈൽഡ് കാർഡായി എത്തിയ മസ്താനി ബിഗ് ബോസ് ഹൗസിൽ നിന്നും പടിയിറങ്ങിയിരിക്കുകയാണ്. ഈ സീസണിൽ ഇതുവരെ പ്രേക്ഷകരും മത്സരാർത്ഥികളും ഇതുപോലെ  ആഘോഷിച്ച മറ്റൊരു എവിക്ഷൻ വേറെ കാണില്ല. ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും നാണം കെട്ട ഇറങ്ങിപോക്ക് എന്നാണ് സോഷ്യൽ മീഡിയ മസ്താനിയുടെ എവിക്ഷനെ വിശേഷിപ്പിച്ചത്. 

Advertisment

Also Read: അനീഷിന് 'ഹിന്റ്' കൊടുത്ത് മോഹൻലാൽ; അനീഷിന് മനസിലായി കാണും അല്ലേ? Bigg Boss Malayalam Season 7

പൊതുവെ, എത്ര ശത്രുതയുള്ള മത്സരാർത്ഥി പുറത്തുപോവുമ്പോഴും അതുവരെയുള്ള കാര്യങ്ങളൊക്കെ പൊറുത്തും മറന്നും സ്നേഹത്തോടെയാണ് സഹമത്സരാർത്ഥികൾ യാത്ര അയക്കാറുള്ളത്.  എന്നാൽ മസ്താനിയുടെ കാര്യത്തിൽ ബിഗ് ബോസ് പ്രേക്ഷകർ കണ്ടത് മറ്റൊന്നാണ്.  ആര്യൻ, ആദില, നൂറ, ജിസേൽ, അക്ബർ, റെന ഫാത്തിമ, ഷാനവാസ്, ബിന്നി എന്നിവരെല്ലാം മസ്താനിയുടെ എവിക്ഷനിൽ അതീവ സന്തോഷം പ്രകടിപ്പിച്ചു. അതിനു കാരണം, മസ്താനി മുൻപ് അപ്പാനി ശരത് എവിക്റ്റായപ്പോൾ കാണിച്ച അപക്വമായ സമീപനങ്ങൾ തന്നെയായിരുന്നു. ആര്യനൊക്കെ സന്തോഷം അടക്കാനാവാതെ ഡാൻസ് ചെയ്യുന്നതും കണ്ടു. മസ്താനി എവിക്ട് ആണെന്ന് മോഹൻലാൽ പറഞ്ഞപ്പോൾ കാണികൾ കയ്യടിച്ചതും പ്രേക്ഷകർക്കിടയിൽ മസ്താനിയ്ക്ക് ഉണ്ടായിരുന്ന നെഗറ്റീവ് ഇമേജിനെയാണ് സൂചിപ്പിക്കുന്നത്.

Also Read:  'നൂറ, സങ്കടപ്പെടരുത്'; ലക്ഷ്മിയെ പൊരിക്കുമ്പോഴും നൂറയുടെ കണ്ണ് നിറയുന്നത് മോഹൻലാൽ ശ്രദ്ധിച്ചു ; Bigg Boss Malayalam Season 7

Advertisment

എവിടെയാണ് മസ്താനിയ്ക്ക് പാളിയത്? 

വൈൽഡ് കാർഡ് എൻട്രിയായി ഹൗസിന് അകത്ത് എത്തിയ മസ്താനി, നിലവിൽ ഹൗസിലുള്ള മത്സരാർത്ഥികളെ തിരഞ്ഞുപിടിച്ച് ട്രിഗർ ചെയ്യാൻ നോക്കിയിടത്തു നിന്നാണ് പ്രശ്നങ്ങൾ തുടങ്ങിയത്. രേണു സുധി, റെന ഫാത്തിമ, അനീഷ് എന്നിവരെയെല്ലാം വ്യക്തിപരമായ കാര്യങ്ങൾ പറഞ്ഞ് മസ്താനി അധിക്ഷേപിച്ചു. പ്രതിപക്ഷബഹുമാനമില്ലാതെ സംസാരിച്ചു. മത്സരാർത്ഥികളുടെ പുറത്തെ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങൾ മസ്താനി ഹൗസിനുള്ളിൽ വന്ന് പറഞ്ഞതും വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു.

ജിസേൽ-ആര്യൻ വിഷയം വഷളാക്കിയതിലും അനുമോളെ ട്രിഗർ ചെയ്തു വിട്ടതിലുമെല്ലാം മസ്താനിക്ക് കൃത്യമായ പങ്കുണ്ടായിരുന്നു.  അപകടരമായതും വ്യക്തികളെ അധിക്ഷേപിക്കുന്ന രീതിയിലുമുള്ള മസ്താനിയുടെ ഗെയിം പ്ലാൻ പ്രേക്ഷകർക്കിടയിലും നെഗറ്റീവ് ഇമേജാണ് ഉണ്ടാക്കിയത്. സ്ക്രീൻ സ്പേസിനു വേണ്ടി തരം താഴ്ന്ന ​ഗെയിം കളിക്കുന്നു മസ്താനി എന്നായിരുന്നു പ്രധാന ആരോപണം.

Also Read:  അനുമോളുടെ ലവ് ട്രാക്ക് തകർന്നോ? പ്രവീണും മസ്താനിയും പുറത്തേക്ക്? Bigg Boss Malayalam Season 7

ഒനീൽ സാബു ബാഡ് ടച്ച് ചെയ്തു എന്ന കാര്യത്തിൽ കൺഫ്യൂഷൻ ഉള്ളപ്പോഴും ആ കാര്യം വഷളാക്കുന്നതിൽ ലക്ഷ്മിയെ കൂട്ടുപിടിച്ചതും മസ്താനിയ്ക്ക് എതിരെ പ്രേക്ഷകരോഷം  ഉയരാൻ കാരണമാവുകയായിരുന്നു.  നൂറയേയും ആദിലയേയും കുറിച്ച് ലക്ഷ്മി പറഞ്ഞ അഭിപ്രായം തന്നെയാണ് തന്റേത് എന്ന നിലപാടാണ് മസ്താനി എടുത്തത്. ലെസ്ബിയൻ പ്രണയത്തെ നോർമലൈസ് ചെയ്യുന്നതിനോട് തനിക്ക് താത്പര്യം ഇല്ല എന്നായിരുന്നു മസ്താനിയുടെയും നിലപാട്. ഈ കാര്യങ്ങളെല്ലാം മസ്താനിയുടെ എവിക്ഷനു കാരണമായിട്ടുണ്ട്. 

Also Read: ഞാന്‍ എന്റെ വീട്ടില്‍ കയറ്റുമല്ലോ അവരെ: എന്തുകൊണ്ട് മോഹൻലാലിന്റെ ആ വാക്കുകൾ പ്രസക്തമാവുന്നു? Bigg Boss Malayalam Season 7

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: