/indian-express-malayalam/media/media_files/2025/09/14/bigg-boss-malayalam-season-7-mohanlal-and-aneesh-2025-09-14-20-46-40.jpg)
Source: Facebook
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7ലെ കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ മസ്താനിയുടേയും ലക്ഷ്മിയുടേയും നിലപാടിനെ രൂക്ഷമായി വിമർശിച്ച് വലിയൊരു ചർച്ചയ്ക്ക് തന്നെയാണ് മോഹൻലാൽ തിരികൊളുത്തിയത്. ലക്ഷ്മിയേയും മസ്താനിയേയും മോഹൻലാൽ ചോദ്യം ചെയ്തത് കഴിഞ്ഞാൽ പിന്നെ വീക്കെൻഡ് എപ്പിസോഡിൽ ഉണ്ടായത് കഥ പറയുന്ന ടാസ്ക് ആയിരുന്നു. ഇത് പ്രേക്ഷകരെ ഒന്നാകെ ചിരിപ്പിച്ചിരുന്നു. എന്നാൽ ഇതിനിടയിൽ അനീഷിന് മോഹൻലാൽ ഒരു ഹിന്റ് നൽകിയോ എന്ന ചോദ്യമാണ് ഉയരുന്നത്.
അനീഷ് ബിഗ് ബോസ് ഹൗസിലെ ആരുമായും അടുത്ത സൗഹൃദത്തിന് തയ്യാറല്ല എന്നതിൽ തുടങ്ങിയ ചർച്ചയ്ക്കിടയിലാണ് അനീഷിന് ആത്മവിശ്വാസം നൽകുന്ന തരത്തിലൊരു സൂചന മോഹൻലാൽ നൽകിയത്. എല്ലാവരേയും അനീഷ് ഒരു കൈ അകലത്തിൽ നിർത്തുകയാണ് എന്നാണ് പറയാണ്. ഷാനവാസിനെ സുഹൃത്തായി അനീഷ് അംഗീകരിക്കുന്നുണ്ടെങ്കിലും ഷാനവാസിനെ വിശ്വസിക്കാൻ പറ്റില്ലെന്ന് അനീഷ് ആവർത്തിക്കുന്നുണ്ട്.
Also Read: ആദിലയും നൂറയും എനിക്കെന്റെ അക്ബറിനെ പോലെയാണ്; വീഡിയോയുമായി അക്ബറിന്റെ ഉമ്മ: Bigg Boss Malayalam 7
അനീഷിനെ അവിടെ ഹൗസിലുള്ള എല്ലാവർക്കും ഇഷ്ടമാണ് എന്ന് മോഹൻലാൽ അനീഷിനെ അറിയിക്കുന്നുണ്ട്. മാത്രമല്ല, അനീഷിനെ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ ഒരുപാട് പേർ ഉണ്ട്, അത് അനീഷ് മനസിലാക്കണം എന്ന് മോഹൻലാൽ പറഞ്ഞിരുന്നു. ഇത് പുറത്ത് അനീഷിന് നല്ല പിന്തുണ ഉണ്ട് എന്ന് അനീഷിന് മോഹൻലാൽ നൽകുന്ന ഹിന്റ് ആയിരിക്കാൻ സാധ്യതയുണ്ട്.
Also Read: ആദിലയും നൂറയും; പ്രണയത്തിനായി ലോകത്തോട് യുദ്ധം ചെയ്ത പൂമ്പാറ്റകൾ- Bigg Boss Malayalam Season 7
ആദ്യത്തെ വീക്കെൻഡ് എപ്പിസോഡുകളിൽ അനീഷിന്റെ പെരുമാറ്റം മോഹൻലാൽ ചോദ്യം ചെയ്തിരുന്നു. ഒരു കാര്യം തന്നെ ഇങ്ങനെ വീണ്ടും വീണ്ടും വിളിച്ച് പറയുന്നത് എന്തൊരു അരോചകം ആണ് എന്നെല്ലാം വിഡിയോ സഹിതം കാണിച്ച് മോഹൻലാൽ പറഞ്ഞിരുന്നു. അതിന് ശേഷം അനിഷ് ആദ്യ ആഴ്ചയിൽ കണ്ട അത്ര പിന്നെ വെറിപ്പിച്ചിട്ടില്ല എന്നാണ് പ്രേക്ഷകരുടേയും അഭിപ്രായം.
ഇപ്പോൾ മോഹൻലാൽ നൽകിയിരിക്കുന്ന ഹിന്റ് അനീഷിന് മനസിലായിട്ടുണ്ട് എങ്കിൽ കൂടുതൽ ആത്മവിശ്വാസത്തോടെ കളിക്കാൻ അനീഷിന് സാധിക്കും. ഗെയിമിന്റെ ഭാഗമായാണ് അനീഷ് ഇങ്ങനെ പെരുമാറുന്നത് എന്നും എന്നാൽ യഥാർഥത്തിൽ അനീഷ് നല്ലൊരു മനുഷ്യനാണെന്നും ഷാനവാസ് ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നു.
അക്ബർ ഉപയോഗിക്കുന്ന ഭാഷ മോശം ആണെന്ന് ഉമ്മ ഉൾപ്പെടെ വിളിച്ച് പറഞ്ഞപ്പോൾ കണ്ണീരടക്കാൻ പ്രയാസപ്പെട്ടിരുന്ന അക്ബറിന്റെ അടുത്ത് ചെന്ന് ഇനി ശ്രദ്ധിച്ചാൽ മതി എന്ന് അനീഷ് പറഞ്ഞിരുന്നു. വെറുപ്പിക്കൽ സംഭവങ്ങൾ ഒരുപാട് ഉണ്ടെങ്കിലും അനീഷിൽ നിന്ന് ചില നിമിഷങ്ങളിൽ വരുന്ന ഇത്തരം പെരുമാറ്റങ്ങൾ പ്രേക്ഷകർ ശ്രദ്ധിക്കുന്നുണ്ട്.
Also Read: ബിഗ്ഗ് ബോസ്സിൽ നിന്നും മസ്താനി പുറത്തേക്ക്? Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.